വാഷിങ്ടണ്‍: കൊറോണ വൈറസ് ആഗോള സമ്പദ്വ്യവസ്ഥയെ തകിടംമറിച്ചിരിക്കുകയാണെന്നും വികസ്വരരാജ്യങ്ങളെ സഹായിക്കാന്‍ വലിയതോതില്‍ പണമാവശ്യമുണ്ടെന്നും അന്താരാഷ്ട്ര നാണ്യനിധി (ഐ.എം.എഫ്.) മേധാവി ക്രിസ്റ്റാലിനി ജോര്‍ജീവ. ലോകം സാമ്പത്തികമാന്ദ്യത്തിലേക്കു കടന്നുകഴിഞ്ഞു. 2009-ലെ മാന്ദ്യത്തെക്കാള്‍ തീവ്രമായിരിക്കുമത്. ആഗോള സാമ്പത്തിക ആവശ്യം നിറവേറ്റാന്‍ രണ്ടരലക്ഷം കോടി ഡോളറെങ്കിലും വേണ്ടിവരും. ഇത് ഏറ്റവും കുറഞ്ഞ തുകയാണെന്നാണ് കരുതുന്നത് -ഓണ്‍ലൈന്‍ വാര്‍ത്താസമ്മേളനത്തില്‍ അവര്‍ പറഞ്ഞു.
എണ്‍പതിലേറെ രാജ്യങ്ങള്‍ ഐ.എം.എഫിനോട് അടിയന്തരസഹായം തേടിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.വികസ്വര രാജ്യങ്ങളില്‍ 83000 കോടി ഡോളറിന്റെ മൂലധന ശോഷണം സംഭവിച്ചിട്ടുണ്ട്. അതിനെ മറികടക്കേണ്ടതുണ്ട്. എന്നാല്‍ മിക്ക രാജ്യങ്ങള്‍ക്കും ആവശ്യമായ ആഭ്യന്തര സ്രോതസ്സുകള്‍ ലഭ്യമല്ല. നിരവധി രാജ്യങ്ങള്‍ ഇപ്പോള്‍തന്നെ കടക്കെണിയിലാണ്- അവര്‍ വ്യക്തമാക്കി.അതിനാല്‍ ഇത് മറികടക്കുന്നതിനാവശ്യമായ സാമ്പത്തിക സഹായമാണ് വേണ്ടത്. മുമ്പ് ചെയ്തിരുന്നതിനേക്കാള്‍ വേഗത്തില്‍ കാര്യക്ഷമവും അധികവുമായ സഹായമാണ് ലഭ്യമാക്കേണ്ടത്. അടിയന്തര സംവിധാനങ്ങള്‍ക്ക് വേണ്ടി 5000 കോടി ഡോളറെങ്കിലും ആവശ്യമാണെന്നും ക്രിസ്റ്റലിനി ചൂണ്ടിക്കാട്ടി. കൊറോണ പ്രതിസന്ധിയുണ്ടാക്കിയ സാമ്പത്തിക ആഘാതം മറികടക്കാന്‍ അമേരിക്കന്‍ സെനറ്റ് പാസാക്കിയ 2.2 ലക്ഷം കോടി ഡോളറിന്റെ സാമ്പത്തിക പാക്കേജിനെ അവര്‍ സ്വാഗതം ചെയ്തു.
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…
ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…