Categories: India

ഇന്ത്യയിലെ സാമ്പത്തിക മാന്ദ്യം മനുഷ്യനിർമിതമെന്ന വിമര്‍ശനവുമായി മൻമോഹൻ സിങ്

ന്യൂഡൽഹി: ഇന്ത്യയിലെ സാമ്പത്തിക മാന്ദ്യം മനുഷ്യനിർമിതമെന്ന വിമര്‍ശനവുമായി മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. ലോക്ഡൗണും സർക്കാരിന്റെ നിലപാടുകളും ജനങ്ങൾക്ക് വേദനയാണു സമ്മാനിച്ചത്. ആ സമയത്തെ ലോക്ഡൗൺ ഒഴിവാക്കാവുന്നതായിരുന്നില്ല. കോവിഡ് മഹാമാരിക്കു മുൻപുതന്നെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ച മന്ദഗതിയിലായിരുന്നുവെന്നും  എടുത്തുചാടിയുള്ള ലോക്ഡൗൺ പ്രഖ്യാപനവും കർശന നിയന്ത്രണങ്ങളും സർക്കാരിന്റെ ചിന്താശൂന്യതയെ എടുത്തുകാണിക്കുന്നുവെന്നും മൻമോഹൻ പറയുന്നു. രാജ്യാന്തര മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് മുൻ പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

വരും വർഷങ്ങളിൽ രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി പഴയപോലെ നിലനിർത്തുന്നതിന് ആവശ്യമായ മൂന്നു നിർദേശങ്ങളും അദ്ദേഹം മുന്നോട്ടുവയ്ക്കുന്നുണ്ട്. ജനങ്ങളുടെ ഉപജീവനമാർഗങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണം. നേരിട്ടുള്ള ധനസഹായത്തിലൂടെ, ജനങ്ങളുടെ ചെലവിടൽ ശേഷി സർക്കാര്‍ ഉറപ്പുവരുത്തണം. സർക്കാർ പിന്തുണയുള്ള ക്രെഡിറ്റ്പദ്ധതികൾ വഴി വ്യവസായങ്ങൾക്ക് അനുയോജ്യമായ മൂലധനം ഒരുക്കണം. സാമ്പത്തിക സ്ഥാപനങ്ങളുടെ സ്വയംഭരണം അടക്കമുള്ള പ്രക്രിയകളിലൂടെയും രാജ്യത്തെ സാമ്പത്തിക മേഖലയെ കരകയറ്റണമെന്നും അദ്ദേഹം നിർദേശിക്കുന്നു.

നേരിട്ട് പണം നൽകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, അധിക വായ്പ വാങ്ങൽ വളരെ അനിവാര്യമായ ഒന്നാണെന്ന് മൻമോഹൻ പറയുന്നു. ഇത് ഇന്ത്യയുടെ കടവും ജിഡിപിയും വർധിപ്പിക്കും. എന്നാൽ കടംവാങ്ങൽ ജീവൻ രക്ഷിക്കുകയും ജീവിതസാഹചര്യം മെച്ചപ്പെടുത്തുകയും സാമ്പത്തികവളർച്ചയുണ്ടാക്കുകയും ചെയ്യും. കടംവാങ്ങുന്നതിൽ നമ്മൾ നാണക്കേട് വിചാരിക്കേണ്ടതില്ല. പകരം ഇത് എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നാണു മനസ്സിലാക്കേണ്ടതെന്നും മൻമോഹൻ സിങ് പറയുന്നു.

Newsdesk

Recent Posts

കേരള ഹൗസ് വള്ളംകളി ആവേശം പുതിയ തലത്തിലേക്ക്

ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…

10 hours ago

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഐറിഷ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…

17 hours ago

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

23 hours ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

1 day ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

2 days ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

2 days ago