ന്യൂഡല്‍ഹി: Yes Bank സ്ഥാപകന്‍ റാണാ കപൂറിന്‍റെ വസതിയില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ED) പരിശോധന.
അദ്ദേഹത്തിന്‍റെ മുംബൈയിലെ വര്‍ളിയിലുള്ള വീട്ടിലാണ് പരിശോധന നടന്നത്. ഡിഎച്ച്എഫ്എലിന് വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ടുള്ള കേസിലാണ് പരിശോധന നടത്തിയത്.
കപൂറിനെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഇന്നലെ കള്ളപ്പണം വെളിപ്പിക്കലിനെതിരെ കേസെടുത്തിരുന്നു. മാത്രമല്ല അദ്ദേഹം രാജ്യം വിടുന്നത് തടയാന്‍ ലുക്ക്‌ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.
ഇതിനിടയില്‍ ഏപ്രില്‍ മൂന്നുവരെ yes bank ല്‍ നിന്നും 50000 രൂപയില്‍ കൂടുതല്‍ പിന്‍വലിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ 50000 രൂപയില്‍ കൂടുതല്‍ പിന്‍വലിക്കുന്നതിന് ആര്‍ബിഐയുടെ പ്രത്യേക അനുമതി വേണമെന്നും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നുണ്ട്.
നിക്ഷേപകന് എന്തെങ്കിലും കാര്യം പറഞ്ഞാലൊന്നും ആര്‍ബിഐ 50000 രൂപയില്‍ കൂടുതല്‍ പിന്‍വലിക്കാന്‍ അനുമതി നല്‍കില്ല. നിക്ഷേപകന്‍റെയോ അല്ലെങ്കില്‍ അയാളുടെ വേണ്ടപ്പെട്ടവരുടെയോ ചികിത്സയ്ക്കോ, പഠനത്തിനോ, വിവാഹ ആവശ്യങ്ങള്‍ക്കോ തുടങ്ങിയ ചടങ്ങുകള്‍ക്ക് മാത്രമേ കൂടുതല്‍ തുക പിന്‍വലിക്കാന്‍ അനുമതി നല്‍കുകയുള്ളൂ.
ന്യൂയോർക്ക്: സഭയുടെയും സമൂഹത്തിന്റെയും സമഗ്രമായ സുസ്ഥിതി ലക്ഷ്യമിട്ട് നോർത്ത് അമേരിക്ക - യൂറോപ്പ് മാർത്തോമ ഭദ്രാസനം വിഭാവനം ചെയ്ത "Faith…
ഓസ്റ്റിൻ: നഗരത്തിലെ ഒരു കെട്ടിടം കൊള്ളയടിച്ച കേസിൽ ഒളിവിൽ കഴിയുന്ന പ്രതിയെ കണ്ടെത്താൻ ഓസ്റ്റിൻ പോലീസ് ഡിപ്പാർട്ട്‌മെന്റ് പൊതുജനങ്ങളുടെ സഹായം…
കനത്ത മഞ്ഞുവീഴ്ചയെയും റോഡുകളിലെ മഞ്ഞിനെയും (Ice) തുടർന്ന് നോർത്ത് ടെക്സാസിലെ പ്രധാന സ്‌കൂൾ ഡിസ്ട്രിക്റ്റുകൾ വ്യാഴാഴ്ചയും (ജനുവരി 29, 2026)…
റെയിൽവേ ലെവൽ ക്രോസിംഗിലെ ആദ്യത്തെ റെഡ് ലൈറ്റ് ക്യാമറ, ഡബ്ലിൻ 4 ലെ മെറിയോൺ ഗേറ്റിൽ നാളെ മുതൽ പ്രവർത്തനം…
അനൂപ് മേനോൻ ഇൻവസ്റ്റിഗേറ്റീവ് ഓഫീസറായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന "ഈ തനിനിറം" എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.…
യൂറോയുമായുള്ള വിനിമയത്തിൽ ഇന്ത്യൻ രൂപയ്ക്ക് റെക്കോർഡ് തകർച്ച. ഒരു യൂറോയ്ക്ക് 110.04 രൂപയായിരുന്നു ഇന്നലെത്തെ നിരക്ക്. ഇന്നും നിരക്കിൽ മാറ്റമില്ല.…