Ireland

ഡബ്ലിൻ മെറിയോൺ റെയിൽവേ ഗേറ്റിൽ രാജ്യത്തെ ആദ്യ റെഡ് ലൈറ്റ് ക്യാമറ

റെയിൽവേ ലെവൽ ക്രോസിംഗിലെ ആദ്യത്തെ റെഡ് ലൈറ്റ് ക്യാമറ, ഡബ്ലിൻ 4 ലെ മെറിയോൺ ഗേറ്റിൽ നാളെ മുതൽ പ്രവർത്തനം ആരംഭിക്കും. രാജ്യത്തുടനീളമുള്ള റെയിൽവേ ലെവൽ ക്രോസിംഗുകളിൽ പൊതുജനങ്ങൾക്ക് സുരക്ഷ ഒരുക്കുന്നതിനായി ഗാർഡ, Iarnród Éireann, ഡബ്ലിൻ സിറ്റി കൗൺസിൽ ഉൾപ്പെടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ചാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. രാജ്യവ്യാപകമായി നിരവധി ലെവൽ ക്രോസിംഗുകളിൽ വിന്യസിക്കുന്ന ആറ് ക്യാമറകളിൽ ആദ്യത്തേതാണ് മെറിയോൺ ഗേറ്റ്സിലേത്. കൗൺസിലർ ഫെൽജിൻ ജോസ്, Iarnród Éireann സിഇഒ മേരി കോൺസിഡൈൻ, റോഡ്‌സ് പോളിസിംഗ് & കമ്മ്യൂണിറ്റി എൻഗേജ്മെന്റ്റ് & കൗണ്ടർ അസിസ്റ്റന്റ് കമ്മീഷണർ കാതറിന ഗൺ, എന്നിവർ ക്യാമറ ഉദ്ഘാടനം നിർവ്വഹിച്ചു.

Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

ട്രാൻസ്പോർട്ട് സേഫ്റ്റി പാർട്‌ണർമാരുമായി സഹകരിച റെഡ്-സിഗ്നൽ ലംഘനങ്ങൾ തടയുന്നതിലും അമിതവേഗതയിലുള്ള വാഹനമോടിക്കുന്നവരെ തിരിച്ചറിയുന്നതിലും ഈ ക്യാമറകൾ ഗാർഡയെ സഹായിക്കും. റെയിൽവേ ലെവൽ ക്രോസിംഗിൽ ചുവന്ന ലൈറ്റുകൾ പ്രകാശിക്കുമ്പോൾ ഒരു സ്റ്റോപ്പ് ലൈനിനപ്പുറം കടക്കുന്നവർക്ക് €80 ഫിക്‌സഡ് ചാർജ് നോട്ടീസും (FCN) രണ്ട് (2) പെനാൽറ്റി പോയിൻ്റുകളും ലഭിക്കും. അമിതവേഗതയ്ക്ക് €160 ഫിക്‌സഡ് ചാർജ് നോട്ടീസും (FCN) മൂന്ന് (3) പെനാൽറ്റി പോയിൻ്റുകളും ലഭിക്കും.

റോഡ് സുരക്ഷാ പങ്കാളിയായ ഗോസേഫിനൊപ്പം ഗാർഡയും റോഡ് ഉപയോക്താക്കൾ ചെയ്യുന്ന ഏതൊരു കുറ്റകൃത്യങ്ങളുടെയും പ്രോസസ്സിംഗ് പ്രോസിക്യൂഷനും കൈകാര്യം ചെയ്യും. 2025-ൽ വാഹനങ്ങൾ ലെവൽ ക്രോസിംഗ് ഗേറ്റുകളിൽ ഇടിച്ച 23 സംഭവങ്ങൾ ഉണ്ടായതായി ഇയർൻറോഡ് ഐറാൻ സ്ഥിരീകരിച്ചു. 2024-ൽ ഇത് 28 ആയിരുന്നു.

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Newsdesk

Recent Posts

ഡബ്ലിനിൽ 680MW ഗ്യാസ് പ്ലാന്റ്; ജനവാസ മേഖലയ്ക്ക് സമീപത്തെ പദ്ധതിയിൽ ആശങ്ക

വടക്കൻ ഡബ്ലിനിലെ Kilshane മേഖലയിൽ നിർദേശിച്ചിരിക്കുന്ന 680 മെഗാവാട്ട് ഗ്യാസ് ഉപയോഗിച്ചുള്ള പവർ പ്ലാന്റിനെതിരെ പ്രാദേശിക ആശങ്കകൾ ശക്തമാകുന്നു. Kilshane…

5 hours ago

‘മോഹന വള്ളി’ പൂർത്തിയായി

ജെ.സ്റ്റുഡിയോസ് & എ 2 എ സ്‌റ്റുഡിയോസിൻ്റെ ബാനറിൽ സണ്ണി തഴുത്തല, ഗിരീഷ് കൊട്ടിയം, അനിൽ പുന്തലത്താഴം എന്നിവർ നിർമ്മിച്ച്…

6 hours ago

മനോജ് .കെ. ജയൻ- ഉർവ്വശി ദമ്പതികളുടെമകൾ തേജാലഷ്മി (കുഞ്ഞാറ്റ) ക്യാമറക്കുമുന്നിലെത്തി; ‘പ്രിയതമൻ’ ആരംഭിച്ചു ശ്രീനാഥ് ഭാസി -നായകൻ

മാതാവിൻ്റെ നാട്ടിൽത്തന്നെ മകൾ ക്യാമറക്കു മുന്നിലെത്തുന്ന ധന്യ നിമിഷത്തിന് ഇന്ന് വേദിയൊരുങ്ങി.കൊല്ലം, കരുനാഗപ്പള്ളിക്കടുത്ത്, ചവറ തെക്കുംഭാഗം സെൻ്റ് ജോസഫ് പള്ളിയുടെ…

7 hours ago

ഇന്ധനവിലയിൽ ആശ്വാസം; പെട്രോൾ-ഡീസൽ എക്സൈസ് ഇളവ് നീട്ടിയേക്കുമെന്ന് മന്ത്രി ജാക്ക് ചേംബേഴ്സ്

പെട്രോളിനും ഡീസലിനും നിലവിലുള്ള എക്സൈസ് നികുതി ഇളവുകൾ തുടരാൻ സർക്കാർ ആലോചിക്കുന്നതായി സൂചന. Budget 2027-ൽ ഇന്ധന നികുതി ഇളവുകൾ…

8 hours ago

‘രാഷസവേട്ട’  ആരംഭം കുറിച്ചു

ഛായാഗ്രാഹകനും സ്വാമി അയ്യപ്പൻ എന്ന ചിത്രത്തിലൂടെ സംവിധായകനാകുകയും ചെയ്ത വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ രാഷസ വേട്ടക്ക്…

8 hours ago

ഓസ്ട്രേലിയൻ സ്വപ്നം ഇനി യാഥാർഥ്യമാക്കാം.. മെഡിക്കൽ, ഐ ടി, എഞ്ചിനീയറിംഗ് പ്രൊഫഷണലുകൾക്കുമായി Flyworld Migration സെമിനാർ ഡബ്ലിനിൽ

അയർലൻഡിൽ ജോലി ചെയ്യുന്ന നഴ്‌സുമാർക്കും യോഗ്യതയുള്ള ഹെൽത്ത്‌കെയർ പ്രൊഫഷണലുകൾക്കും, ഐ ടി, എഞ്ചിനീയറിംഗ് മേഖലയിലെ തൊഴിലാളികൾക്കും ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റ സാധ്യതകൾ…

1 day ago