Categories: India

പുല്‍വാമ ഭീകരാക്രമണം; രണ്ടു പേര്‍ കൂടി അറസ്റ്റില്‍

ശ്രീനഗര്‍:  പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ കൂടി അറസ്റ്റില്‍.  ഇവരെ ദേശീയ അന്വേഷണ ഏജന്‍സിയാണ് (NIA) അറസ്റ്റു ചെയ്തത്. 

ശ്രീനഗര്‍ സ്വദേശിയായ വൈസ് ഉല്‍ ഇസ്‌ലാമിനേയും ഹാകിര്‍പോര സ്വദേശി മൊഹമ്മദ്‌ അബ്ബാസ്‌ റാതെറിനേയുമാണ് എന്‍ഐഎ അറസ്റ്റു ചെയ്തത്. പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ചുപേരാണ് അറസ്റ്റിലായത്. 

ഭീകരാക്രമണത്തിന് ഉപയോഗിച്ച സ്ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ രാസവസ്തുക്കള്‍, ബാറ്ററികള്‍ തുടങ്ങിയവ വാങ്ങാന്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ സൈറ്റായ ആമാസോണിലെ അക്കൗണ്ട്‌ ഉപയോഗിച്ചതായി പ്രാഥമിക ചോദ്യം ചെയ്യലില്‍ വൈസ് വെളിപ്പെടുത്തിയതായി എന്‍ഐഎ അറിയിച്ചു.

ജെയ്ഷെ മുഹമ്മദ്‌ ഭീകരരുടെ നിര്‍ദ്ദേശാനുസരണമാണ് ഇത് ചെയ്തതെന്നും വൈസ് അന്വേഷണ സംഘത്തോട് പറഞ്ഞു. കൂടാതെ ഈ വസ്തുക്കള്‍ താന്‍ നേരിട്ടാണ് ഭീകരര്‍ക്ക്‌ കൈമാറിയതെന്നും വൈസ് അറിയിച്ചിട്ടുണ്ട്.

ജെയ്ഷെയുടെ പഴയ ഓവര്‍ ഗ്രൗണ്ട് വര്‍ക്കറായിരുന്നു അറസ്റ്റിലായ രണ്ടാമത്തെയാളായ മൊഹമ്മദ്‌ അബ്ബാസ്‌. 

2019 ഫെബ്രുവരി 14 നാണ് ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ ആക്രമണം നടത്തിയത്. അന്ന് വീരമൃത്യു വരിച്ചത് ഒന്നും രണ്ടുമല്ല 40 ജവാന്മാരാണ്. 

2547 ജവാന്മാര്‍ 78 വാഹനങ്ങളിലായി ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് പോകുകയായിരുന്ന വാഹന വ്യൂഹത്തിന് നേരെ 350 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയുടെ ചാവേര്‍ ഓടിച്ചു കയറ്റുകയായിരുന്നു. 

സ്ഫോടനത്തില്‍ തിരിച്ചറിയാനാകാത്ത വിധം വാഹനം തകര്‍ന്ന്‍ തരിപ്പണമായി. ജെയ്‌ഷെ മുഹമ്മദ് ചാവേറായ ആദില്‍ അഹമ്മദ് ദര്‍ ആണ് ആക്രമണം നടത്തിയത്.

Newsdesk

Recent Posts

ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ബ്യൂമോണ്ടിൽ സ്വീകരണം

ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…

46 mins ago

ഡബ്ലിനിൽ വീടുകളുടെ വിലവർധന മന്ദഗതിയിൽ; വാങ്ങുന്നവരുടെ ആവശ്യം കുറയുന്നതായി റിപ്പോർട്ട്

അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…

9 hours ago

ശക്തമായ മഴയും കാറ്റും; അയർലണ്ടിലെ അഞ്ച് കൗണ്ടികളിൽ യെല്ലോ അലേർട്ട്

അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…

11 hours ago

അയർലണ്ടിൽ പുതിയ മൊബൈൽ സേവനവുമായി Lidl Connect

അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…

12 hours ago

ഇന്ത്യയിൽ നാളെ മുതൽ നടത്താനിരുന്ന ബാങ്ക് സമരം പിൻവലിച്ചു

ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…

1 day ago

ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദം; മുഖ്യ പ്രഭാഷകൻ സ്വാമി  സന്ദീപാനന്ദഗിരി

   ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…

1 day ago