India

രാജ്യത്ത് എവിടെയിരുന്നും സ്വന്തം മണ്ഡലത്തിൽ വോട്ടുചെയ്യാം; സുപ്രധാന നീക്കവുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ

രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനത്തിൽ സുപ്രധാന നീക്കവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. വോട്ടർ രാജ്യത്ത് എവിടെ താമസിച്ചാലും സ്വന്തം മണ്ഡലത്തിൽ വോട്ടുചെയ്യാൻ അവസരമൊരുക്കുന്ന രീതിയിൽ വോട്ടിങ് യന്ത്രത്തിൽ പുതിയ സംവിധാനമൊരുക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരുങ്ങുന്നു. 72 മണ്ഡലങ്ങളിലെ സ്ഥാനാർഥിപ്പട്ടിക ഒറ്റ യന്ത്രത്തിൽ ഉൾപ്പെടുത്താനാണ് നീക്കം.

ഈ നിർദേശം ജനുവരി 16ന് രാഷ്ട്രീയപ്പാർട്ടികൾക്ക് മുന്നിൽ അവതരിപ്പിക്കും. നിലവിൽ, ഒരു മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ പേര് രേഖപ്പെടുത്തിയ ശേഷം തൊഴിൽ, പഠന ആവശ്യങ്ങൾക്കായി സ്ഥലം മാറി താമസിച്ചാൽ, വോട്ടു രേഖപ്പെടുത്താൻ വോട്ടർ പട്ടികയിലെ പേര് പുതിയ സ്ഥലത്തേക്ക് മാറ്റി ചേർക്കണം. അല്ലെങ്കിൽ അതേ മണ്ഡലത്തിൽ നേരിട്ടെത്തി വോട്ടു ചെയ്യണം. എന്നാൽ ഇനി, ഇപ്പോൾ എവിടെയാണോ താമസിക്കുന്നത്, അവിടെ നിന്ന് സ്വന്തം മണ്ഡലത്തിലെ വോട്ട് രേഖപ്പെടുത്താം.

നിലവിൽ ഒരു വോട്ടിങ് യന്ത്രത്തിൽ ആ മണ്ഡലത്തിലെ സ്ഥാനാർഥി പട്ടിക മാത്രമേ ഉണ്ടാകൂ. ഇതിനു പകരം 72 മണ്ഡലങ്ങളിലെ സ്ഥാനാർഥിപ്പട്ടിക ഒറ്റ യന്ത്രത്തിൽ ഉൾപ്പെടുത്തുന്ന രീതിയിൽ വോട്ടിങ് യന്ത്രം പരിഷ്കരിക്കുന്നതോടെ ഇതു സാധ്യമാക്കാനാണ് നീക്കം.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BvzwqMI97baHONxRBIQs88

Newsdesk

Recent Posts

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

2 hours ago

‘Bade Miyan Chote Miyan Concert’: Early Bird ടിക്കറ്റ് ഓഫർ നാളെ വരെ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…

4 hours ago

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

1 day ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

1 day ago

കതിരാ… കതിരാ… ഓട്ടംതുള്ളലിൻ്റെ പ്രൊമോ സോംഗ് എത്തി

ജി.മാർത്താണ്ഡൻ സംവിധാനം ചെയ്ത് സെപ്റ്റംബർ പതിനെട്ടിന് റിലീസ് ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ  ഏറ്റവും പുതിയ അപ്ഡേഷൻ പുറത്തുവിട്ടു.…

1 day ago

ലോ ആൻഡ് ഓർഡർ (Law &Order) സെപ്റ്റംബർ പതിനെട്ടിന്

വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ രഞ്ജിത്ത് ഒരുക്കുന്ന റിയലിസ്‌റ്റിക്ക് ആക് ഷൻ ത്രില്ലർ ചിത്രം ലോ ആൻഡ് ഓർഡർ സെപ്റ്റംബർ പതിനെട്ടിന്…

1 day ago