ന്യൂഡൽഹി: ലക്ഷത്തോളം വരുന്ന ഇപിഎഫ്ഒ (എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ) പെൻഷൻകാർക്ക് ഒരേസമയത്ത് പെൻഷൻ തുക ലഭിക്കാൻ സംവിധാനമൊരുങ്ങുന്നു. നിലവിൽ 138 ഇപിഎഫ്ഒ റീജനൽ ഓഫിസുകൾ വഴിയായി വ്യത്യസ്ത സമയങ്ങളിലാണ് പെൻഷൻ വിതരണം.
കേന്ദ്രീകൃത പെൻഷൻ വിതരണ സംവിധാനം സംബന്ധിച്ച തീരുമാനം 29, 30 തീയതികളിൽ നടക്കുന്ന ഇപിഎഫ്ഒ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് (സിബിടി) യോഗത്തിലുണ്ടായേക്കും. ഇതിനായി കേന്ദ്രീകൃത ഡേറ്റാബേസ് തയാറാക്കാൻ സി-ഡാക്കിനെ ചുമതലപ്പെടുത്തിയിരുന്നു. ഇരട്ടിപ്പു തടയുക, ഒരാളുടെ പേരിലുള്ള ഒന്നിലധികം അക്കൗണ്ടുകൾ ഒരുമിപ്പിക്കുക തുടങ്ങിയ ലക്ഷ്യവും സംവിധാനത്തിനുണ്ട്.
ജോലി മാറുന്നതനുസരിച്ച് അക്കൗണ്ട് ട്രാൻസ്ഫർ ചെയ്യുന്നതിന്റെ ബുദ്ധിമുട്ടും ഒഴിവാകും. പെൻഷൻ അക്കൗണ്ടുകളിൽ 6 മാസത്തിൽ താഴെ വിഹിതം അടച്ചവർക്കും നിക്ഷേപം പിൻവലിക്കാൻ അവസരം നൽകുന്ന നിർദേശവും യോഗത്തിന്റെ പരിഗണനയ്ക്കു വരും.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…