ലഖ്‌നൗ: യു.പിയില്‍ വ്യാജ ഡോക്ടര്‍ ഷേവിങ് ബ്ലേയ്ഡ് ഉപയോഗിച്ച് സിസേറിയന്‍ നടത്തിയതിനെ തുടര്‍ന്നുണ്ടായ അമിത രക്തസ്രാവത്തില്‍ യുവതിയും കുഞ്ഞും മരിച്ചു. ബുധനാഴ്ച രാത്രി ഉത്തർപ്രദേശിലെ സുൽത്താൻപൂർ ജില്ലയിൽ മാ ശാരദ ക്ലിനിക്കിലാണ് സംഭവം നടന്നത്.
എട്ടാംക്ലാസില്‍ പഠനം നിര്‍ത്തിയ വ്യാജ ഡോക്ടറായ രാജേന്ദ്ര ശുക്ലയാണ് ശസ്ത്രക്രിയകള്‍ കൈകാര്യം ചെയ്തിരുന്നത്. ഭാര്യയും കുഞ്ഞും മരിച്ചതിനെ തുടർന്ന് ഭര്‍ത്താവ് രാജാറാം പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ക്ലിനിക്കിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്.
രാജേഷ് സാഹ്നി എന്നയാളിന്റെയാണ് ക്ലിനിക്. ലൈസെൻസ് ഇല്ലാതെയായിരുന്നു ഇതുവരെ ഇയാൾ ക്ലിനിക് നടത്തികൊണ്ടിരുന്നത്. ഓപ്പറേഷൻ ചെയ്യാൻ അടിസ്ഥാന സൗകര്യം ഇല്ലാത്തതിനാൽ ഇവിടെ റേസര്‍ ബ്ലേഡുകള്‍ ഉപയോഗിച്ചാണ് ഓപ്പറേഷനുകള്‍ നടത്തിയിരുന്നതെന്നും പൊലീസ് കണ്ടെത്തി.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…