Categories: India

ക​ർ​ഷ​ക​സം​ഘ​ട​ന​ക​ൾ ആ​ഹ്വാ​നം ചെ​യ്ത ഭാ​ര​ത് ബ​ന്ദ് തു​ട​ങ്ങി; പ​ഞ്ചാ​ബി​ല്‍ റെ​യി​ല്‍​വേ ഉ​പ​രോധം

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്കി​യ കാ​ർ​ഷി​ക ബി​ല്ലി​നെ​തി​രെ വി​വി​ധ ക​ർ​ഷ​ക​സം​ഘ​ട​ന​ക​ൾ ആ​ഹ്വാ​നം ചെ​യ്ത ഭാ​ര​ത് ബ​ന്ദ് തു​ട​ങ്ങി. പ​ഞ്ചാ​ബി​ല്‍ ക​ര്‍​ഷ​ക​ര്‍ റെ​യി​ല്‍​വേ പാ​ള​ങ്ങ​ൾ ഉ​പ​രോ​ധി​ക്കു​ക​യാ​ണ്. ഇ​തേ തു​ട​ർ​ന്ന് ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി. വി​വി​ധ തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ളും ബ​ന്ദി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം ബി​ല്ലി​നെ​തി​രേ രാ​ജ്യ​ത്തു​ട​നീ​ളം കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ സ​മ​രം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

പ​ഞ്ചാ​ബി​ൽ ​കി​സാ​ൻ മ​സ്​​ദൂ​ർ സം​ഘ​ർ​ഷ്​ കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാണ്റെ​യി​ൽ​വേ പാ​ത ഉ​പ​രോ​ധ സ​മ​രം. 31 ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്നു​ ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന​താ​ണ്​ ‘റെ​യി​ൽ റോ​ക്കോ’ സ​മ​രം.സ​മ​ര​ത്തെ തു​ട​ർ​ന്ന്​ ഫി​റോ​സ്​​പു​ർ റെ​യി​ൽ​വേ ഡി​വി​ഷ​ൻ സെ​പ്റ്റം​ബ​ർ 26 വ​രെ​യു​ള്ള സ​ർ​വി​സു​ക​ൾ നി​ർ​ത്തി​വെ​ച്ചു. ഹ​രി​യാ​ന​യി​ലും വി​വി​ധ ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ പ്ര​തി​ഷേ​ധ​ത്തി​ന്​ തു​ട​ക്ക​മി​ട്ടു. ജി​ന്ദി​ൽ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​ത്തി​ൽ സി.​പി.​എം രാ​ജ്യ​സ​ഭ എം.​പി​മാ​രാ​യ ​എ​ള​മ​രം ക​രീം, കെ.​കെ. രാ​ഗേ​ഷ്​ എ​ന്നി​വ​ർ പ​െ​ങ്ക​ടു​ത്തു.

ആം ​ആ​ദ്​​മി പാ​ർ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹ​രി​യാ​ന​യി​ലും പ​ഞ്ചാ​ബി​ലും മ​നു​ഷ്യ​ച്ച​ങ്ങ​ല​യ​ട​ക്കം വി​വി​ധ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ പ്ര​ഖ്യാ​പി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ൽ ക​ർ​ഷ​ക​സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ രാ​ഷ്​​ട്രീ​യ കി​സാ​ൻ മ​ഹാ​സം​ഘ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​ന്ന 27 മ​ണ്ഡ​ല​ങ്ങ​ളി​ൽ 27 ക​ർ​ഷ​ക​ജാ​ഥ​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.ത​മി​ഴ്നാ​ട്ടി​ൽ ഡി.​എം.​കെ​യും സ​ഖ്യ​ക​ക്ഷി​ക​ളും സെ​പ്​​റ്റം​ബ​ർ 28 മു​ത​ൽ വി​വി​ധ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. ക​ർ​ഷ​ക പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഡ​ൽ​ഹി​യി​ൽ പൊ​ലീ​സ്​ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. അ​തി​ർ​ത്തി​ക​ളി​ൽ ​ കൂ​ടു​ത​ൽ സേ​ന​യെ വി​ന്യ​സി​ച്ചു. സെ​പ്​​റ്റം​ബ​ർ 30 വ​രെ ഡ​ൽ​ഹി​യി​ലെ എ​ല്ലാ പ​രി​പാ​ടി​ക​ൾ​ക്കും വി​ല​ക്കേ​ർ​പ്പെ​ടു​ത്തി.

ബി​ല്ലി​നെ​തി​രെ കോ​ൺ​ഗ്ര​സി​െൻറ രാ​ജ്യ​വ്യാ​പ​ക പ്ര​ക്ഷോ​ഭ​ത്തി​നും ​വ്യാ​ഴാ​ഴ്​​ച തു​ട​ക്ക​മി​ട്ടു. വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സ്​ പ്ര​തി​ഷേ​ധ മാ​ർ​ച്ച്​ ന​ട​ത്തി. ഒ​ക്ടോ​ബ​ർ ര​ണ്ട് ക​ർ​ഷ​ക, ക​ർ​ഷ​ക തൊ​ഴി​ലാ​ളി സം​ര​ക്ഷ​ണ ദി​ന​മാ​യി കോ​ൺ​ഗ്ര​സ് ആ​ച​രി​ക്കും. ബി​ൽ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന ത​ല​സ്ഥാ​ന​ങ്ങ​ളി​ലും ജി​ല്ല ആ​സ്ഥാ​ന​ങ്ങ​ളി​ലും കോ​ൺ​ഗ്ര​സ്​ മാ​ർ​ച്ച്​ ന​ട​ത്തും.​ര​ണ്ടു​കോ​ടി ഒ​പ്പ്​ ശേ​ഖ​രി​ച്ച്​ ന​വം​ബ​ർ 14ന് ​രാ​ഷ്​​ട്ര​പ​തി​ക്ക്​ സ​മ​ർ​പ്പി​ക്കും.

കേ​ര​ള​ത്തി​ൽ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളാ​ണ്​ ന​ട​ക്കു​ക. സ​മ​ര​ത്തി​ന്​ ​െഎ.​എ​ൻ.​ടി.​യു.​സി, സി.​െ​എ.​ടി.​യു, ​എ.​െ​എ.​ടി.​യു.​സി തു​ട​ങ്ങി 10 തൊ​ഴി​ലാ​ളി യൂ​നി​യ​നു​ക​ളും സി.​പി.​എം, സി.​പി.​ഐ, സി.​പി.​ഐ എം.​എ​ൽ-​ലി​ബ​റേ​ഷ​ൻ, ഫോ​ർ​വേ​ഡ് ബ്ലോ​ക്ക്, ആ​ർ.​എ​സ്.​പി എ​ന്നീ ഇ​ട​തു പാ​ർ​ട്ടി​ക​ളും വി​വി​ധ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളും പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Newsdesk

Recent Posts

പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനും…

5 mins ago

അയർലണ്ടിൽ വാരാന്ത്യത്തിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത; മൂന്ന് കൗണ്ടികൾക്ക് സ്റ്റാറ്റസ് യെല്ലോ വിൻഡ് അലേർട്ട് നൽകി

താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…

13 hours ago

ഫുഡ് ചലഞ്ചുമായി അയർലണ്ട് മലയാളികൾ; ചാരിറ്റി സംഘടനകള്‍ക്കായുള്ള ധനസമാഹരണം ലക്ഷ്യം

അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള…

14 hours ago

അലക്സാണ്ടർ സഹോദരങ്ങൾ കുറ്റക്കാർ; സെക്സ് ട്രാഫിക്കിംഗ് കേസിൽ മാൻഹട്ടൻ കോടതിയുടെ വിധി

ന്യൂയോർക് :പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്സാണ്ടർ സഹോദരങ്ങൾ ലൈംഗിക അതിക്രമം, സെക്സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് മാൻഹട്ടൻ…

15 hours ago

ഡെട്രോയിറ്റ് മാർ തോമാ ചർച്ചിൽ ലോക പ്രാർത്ഥനാ ദിനം ആചരിച്ചു

ഡെട്രോയിറ്റ്: ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാർ തോമാ ചർച്ച് ലോക പ്രാർത്ഥനാ ദിനം ഭക്തിപുരസ്‌സരം ആചരിച്ചു. ഇടവക…

15 hours ago

VMASC കരിയര്‍ ഡേ മാര്‍ച്ച് 15 ഞായറാഴ്ച്ച

ലോസ് ആഞ്ചലസ് : വാലി മലയാളി അസോസിയേഷൻ ഓഫ് സതേൺ കാലിഫോർണിയ (VMASC) ഒരുക്കുന്ന കരിയര്‍ ഡേ മാർച്ച് 15…

15 hours ago