ഗുവാഹത്തി: വിദേശ ട്രൈബ്യൂണല്‍ വിദേശിയെന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് നിയമ നടപടികള്‍ നേരിടുന്ന മധ്യവയസ്‌ക ഒളിവില്‍ പോയി. വിദേശ ട്രൈബ്യൂണലിന്റെ വിധിയ്ക്കെതിരെ അമ്പത് കാരിയായ ജബീദ സമര്‍പ്പിച്ച അപ്പീല്‍ ഗുവാഹട്ടി ഹൈക്കോടതി തള്ളിയതോടെ തടങ്കല്‍ പാളയത്തില്‍ അടയ്ക്കും എന്ന ഭയമാണ് ജബീദ ഒളിവില്‍ പോകാന്‍ കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു. ടൈബ്രൂണല്‍ നടപടികള്‍ നേരിടുന്ന ജബീദയുടെ വീട്ടില്‍ റെയിഡിനായി പൊലീസ് എത്തിയിരുന്നു.
ഇന്ത്യന്‍ പൗരയാണെന്ന് തെളിയിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ 15 ഓളം രേഖകള്‍ ജബീദ വിദേശ ട്രൈബ്യൂണലിനു മുന്നില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ഈ രേഖകളൊന്നും ട്രൈബ്യൂണല്‍ അംഗീകരിച്ചില്ല. ജാബേദ് അലിയുടെ മകളാണ് എന്ന് തെളിയിക്കാന്‍ ജബീദയ്ക്ക് കഴിഞ്ഞില്ല എന്നാണ് ട്രൈബ്യൂണല്‍ നിരീക്ഷിച്ചത്.
ജബീദ സഹോദരിയാണെന്ന് കാണിച്ച് ജാബേദ് അലിയുടെ മകന്‍ സംസുലി അലി നല്‍കിയ സത്യവാങ്മൂലവും ട്രൈബ്യൂണല്‍ നിഷേധിക്കുകയായിരുന്നു. ജബീദ ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയതാണെന്നാണ് ട്രൈബ്യൂണല്‍ കണ്ടെത്തിയത്.
ഗുവാഹത്തി ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകാന്‍ ഉള്ള തയ്യാറെടുപ്പിലാണ് ജബീദയെന്ന് ബന്ധുക്കള്‍ പറഞ്ഞു. അതേസമയം ഒളിവില്‍ പോയ ജബീദയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.
ദേശീയ പാഴ്‌സൽ ഡെലിവറി ശൃംഖലയായ An Post രാജ്യവ്യാപകമായി 300 പോസ്റ്റൽ ഡെലിവറി ജീവനക്കാരെ കൂടി നിയമിക്കുന്നു. 2026 ലെ…
അയർലണ്ടിൽ തുടർച്ചയായി 56 ദിവസം പെയ്ത മഴ പുതിയ ദേശീയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. 2026 ജനുവരി 1 മുതൽ ഫെബ്രുവരി…
ടെക്സാസ് : പ്രമുഖ അമേരിക്കൻ ടിവി അവതാരക സവന്ന ഗുത്രിയുടെ മാതാവ് നാൻസി ഗുത്രി (84) ട്യൂസണിലെ വസതിയിൽ നിന്ന്…
വാഷിംഗ്ടൺ ഡി.സിയിൽ നടന്ന 'സ്റ്റേറ്റ് ഓഫ് ദി യൂണിയൻ' പ്രസംഗത്തിനിടെ മിനസോട്ട പ്രതിനിധി ഇൽഹാൻ ഒമറിന്റെ അതിഥി അലിയ റഹ്മാൻ…
ഡാലസ്: കേരള ലിറ്റററി സൊസൈറ്റി ഡാലസിന്റെ ഫെബ്രുവരി മാസത്തെ പ്രതിമാസ സാഹിത്യ ചർച്ചയും അംഗങ്ങളുടെ സർഗ്ഗാത്മക സംഗമവും റോലറ്റിൽ വെച്ച്…
ഫ്ലോറിഡ:1986-ൽ 70 വയസ്സുകാരിയായ വിർജി ലാംഗ്ഫോർഡിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി മെൽവിൻ ട്രോട്ടറുടെ(65) വധശിക്ഷ ഫ്ലോറിഡയിൽ നടപ്പാക്കി. ഫെബ്രുവരി…