Categories: India

സംസ്ഥാന ജീവനക്കാരുടെ പ്രവൃത്തിദിനം അഞ്ചാക്കി കുറച്ച് മഹാരാഷ്ട്ര

മുംബൈ: സംസ്ഥാന ജീവനക്കാരുടെ പ്രവൃത്തിദിനം അഞ്ചാക്കി കുറച്ച് മഹാരാഷ്ട്ര. ഫെബ്രുവരി 29 മുതൽ മഹാരാഷ്ട്രയിൽ പ്രവൃത്തിദിനം അഞ്ചാക്കിയത് നിലവിൽവരും. ഇതോടെ സംസ്ഥാനത്തെ 22 ലക്ഷം സർക്കാർ ജീവനക്കാർക്ക് ഇനി അഞ്ച് ദിവസം ജോലി ചെയ്താൽ മതിയാകും. എന്നാൽ പുതിയ പരിഷ്ക്കാരത്തിന്‍റെ ഭാഗമായി ജോലിസമയം 45 മിനുട്ട് കൂട്ടിയിട്ടുണ്ട്. തിങ്കൾ മുതൽ വെള്ളിവരെ ജോലി ചെയ്യുന്നവർക്ക് ശനിയും ഞായറും വാരാന്ത്യ ഓഫ് ലഭിക്കും. കേന്ദ്രസർക്കാർ ജീവനക്കാർക്ക് നേരത്തെതന്നെ പ്രവൃത്തിദിനം അഞ്ചാണ്. രാജസ്ഥാൻ, ബീഹാർ, പഞ്ചാബ്, ഡൽഹി, തമിഴ് നാട്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലും സർക്കാർ ജീവനക്കാരുടെ പ്രവൃത്തിദിനം അഞ്ചാണ്.

പുതിയ പരിഷ്ക്കാരം നിലവിൽ വരുന്നതോടെ മഹാരാഷ്ട്രയിൽ സർക്കാർ ജീവനക്കാരുടെ ജോലി സമയം 9.45 മുതൽ 6.15 വരെയാകും. നിലവിൽ അത് 5.30 വരെയായിരുന്നു. അര മണിക്കൂർ ഉച്ചഭക്ഷണസമയം ഉൾപ്പടെയായിരിക്കും പുതിയ സമയക്രമം.

നിലവിൽ ഒരു വർഷം 288 ദിവസമാണ് മഹാരാഷ്ട്രയിൽ സർക്കാർ ജീവനക്കാർ ജോലി ചെയ്യേണ്ടത്. എന്നാൽ പ്രവൃത്തിദിനം അഞ്ചാക്കുന്നതോടെ ഒരു വർഷം ജോലി ചെയ്യേണ്ടത് 264 ദിവസമായി കുറയും. നിലവിൽ ഒരു ദിവസം ഏഴ് മണിക്കൂറും 15 മിനുട്ടുമാണ് ജോലി സമയമെങ്കിൽ ഫെബ്രുവരി 29 മുതൽ ഇത് എട്ട് മണിക്കൂറായി ഉയരും. ഒരു വർഷം 24 മണിക്കൂർ അല്ലെങ്കിൽ ഒരു ദിവസം അധികമായി ജോലി ചെയ്യേണ്ടിവരും.

അതേസമയം പ്രവൃത്തിദിനം അഞ്ചാക്കിയത് ഫാക്ടറീസ് ആക്ട്, ഇൻഡസ്ട്രീയൽ ആക്ട്, അവശ്യ സേവനം തുടങ്ങിയവ ബാധകമായ സർക്കാർ ഓഫീസുകളിൽ നടപ്പാക്കില്ല. അതിനാൽ ആശുപത്രികൾ, പൊലീസ്, ജയിൽ, ജലവിതരണം, സ്കൂൾ-കോളേജ് എന്നിവിടങ്ങളിൽ പഴയ സമയക്രമം തുടരും.

Newsdesk

Recent Posts

അമേരിക്കയുടെ 250-ാം വാർഷികം; 395-ാമത് ആർമി ബാൻഡിന്റെ സംഗീത വിരുന്ന്

ഒക്ലഹോമ സിറ്റി: അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒക്ലഹോമ ഹിസ്റ്ററി സെന്ററിൽ 395-ാമത് ആർമി ബാൻഡ് ഉജ്ജ്വലമായ…

5 hours ago

മുതിർന്ന പൗരന്മാരുടെ വെല്ലുവിളികൾ ചർച്ച ചെയ്ത് ഡാളസിലെ ബോധവൽക്കരണ സെമിനാർ ശ്രദ്ധേയമായി

ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആന്റ് എഡ്യൂക്കേഷൻ സെന്ററും സംയുക്തമായി സംഘടിപ്പിച്ച സീനിയർ സിറ്റിസൺ ഫോറം…

6 hours ago

എല്ലാ പ്രധാന റോഡുകളിലും ഗതാഗതം സുഗമമായി, ഡബ്ലിൻ ബസ് സർവീസുകൾ പൂർണ്ണമായും പുനരാരംഭിച്ചു

ഐറിഷ് റോഡുകളിൽ എല്ലാ പ്രധാന റൂട്ടുകളിലും ഗതാഗതം പൂർവസ്ഥിതിയിലേക്ക് മടങ്ങിയിരിക്കുന്നു. ആറ് ദിവസം നീണ്ടുനിന്ന പ്രതിഷേധങ്ങൾക്കും ഇന്ധന ടെർമിനലുകളുടെയും കോർക്കിലെ…

6 hours ago

മനു അച്ചനും സുഗു അച്ചനും ഡാളസ് സെന്റ് പോൾസ് മാർത്തോമ ഇടവക യാത്രയയപ്പ് നൽകി

ഡാളസ്: സെന്റ് പോൾസ് മാർത്തോമ ഇടവകയിലെ ശുശ്രൂഷാ കാലയളവ് പൂർത്തിയാക്കി മടങ്ങുന്ന ബഹുമാനപ്പെട്ട മനു അച്ചനും ഡാളസ് സി എസ്…

6 hours ago

വേൾഡ് മലയാളി ഫെഡറേഷൻ അയർലൻഡ് നാഷണൽ കൗൺസിൽ ഫാമിലി മീറ്റ് സംഘടിപ്പിച്ചു

വേൾഡ് മലയാളി ഫെഡറേഷൻ അയർലൻഡ് നാഷണൽ കൗൺസിൽ നേതൃത്വത്തിൽ ഡബ്ലിനിലെ ചാർള്സ്ടൗണിൽ സംഘടിപ്പിച്ച ഫാമിലി മീറ്റ് വൈവിധ്യമാർന്ന പരിപാടികളാൽ ശ്രദ്ധേയമായി.…

6 hours ago

ഐ.പി.സി മിഡ് വെസ്റ്റ് റീജിയണിനു പുതിയ ഭരണ സാരഥികൾ

ഡാളസ്: ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭയുടെ (IPC) വടക്കേ അമേരിക്കയിലെ പ്രമുഖ റീജിയണുകളിൽ ഒന്നായ മിഡ് വെസ്റ്റ് റീജിയണിന്റെ 2026-2029 പ്രവർത്തന…

6 hours ago