ഭോപ്പാല്‍: കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്ന മുന്‍ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്കും കുടുംബംഗങ്ങള്‍ക്കുമെതിരായ വ്യാജ രേഖ തട്ടിപ്പു കേസ് മധ്യപ്രദേശ് സാമ്പത്തിക കുറ്റകൃത്യ അന്വേഷണ വിഭാഗം അവസാനിപ്പിച്ചു.
സ്ഥലം വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് വ്യാജ രേഖ ചമച്ചെന്ന കേസാണ് സിന്ധ്യ ബി.ജെ.പിയില്‍ ചേര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവസാനിപ്പിച്ചത്. കഴിഞ്ഞ മാര്‍ച്ച് പത്തിനാണ് സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്.
തുടര്‍ന്ന് മാര്‍ച്ച് 12 ന് സിന്ധ്യക്കെതിരായ പരാതിയില്‍ വസ്തുതകള്‍ വീണ്ടും അന്വേഷിക്കാന്‍ സാമ്പത്തിക കുറ്റകൃത്യ അന്വേഷണ വിഭാഗം തീരുമാനിച്ചിരുന്നു.
2009 ല്‍ ഗ്വാളിയോറില്‍ ഭൂമി വില്‍ക്കുന്നതിനായി തട്ടിപ്പ് നടത്തിയെന്നാണ് കേസ്. സിന്ധ്യക്കെതിരായ പരാതി വീണ്ടും പരിശോധിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കരനായ സുരേന്ദ്ര ശ്രീവാസ്തവ മാര്‍ച്ച് 12 തങ്ങളെ സമീപിച്ചിരുന്നെന്നും ഇത് പരിശോധിച്ച ശേഷം അന്വേഷണം അവസാനിപ്പിച്ചതാണെന്നും അന്വേഷണ സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ടെലഗ്രം പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഈ വെള്ളിയഴ്ചയാണ് കേസ് അവസാനിപ്പിക്കനുള്ള തീരുമാനം എടുത്തത്. വെള്ളിയാഴ്ച തന്നെയായിരുന്നു കമല്‍നാഥ് സര്‍ക്കാര്‍ വേണ്ട ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ രാജി വെച്ചത്.
2014 മാര്‍ച്ച് 26 നാണ് അന്ന് കോണ്‍ഗ്രസ് നേതാവായിരുന്ന സിന്ധ്യയ്ക്കും കുടുംബത്തിനും എതിരെ സുരേന്ദ്ര ശ്രീവാസ്തവ പരാതി നല്‍കുന്നത്.
ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നതിന് ശേഷമാണ് കമല്‍നാഥ് സര്‍ക്കാരിന് തിരിച്ചടി നേരിടേണ്ടിവന്നത്. സിന്ധ്യയോട് കൂറുള്ള 22 എം.എല്‍.എമാര്‍ രാജിവെച്ചതോടെ വിശ്വാസ വോട്ട് നേടി അധികാരം ഉറപ്പിക്കേണ്ട സ്ഥിതിയിലായിരുന്നു കമല്‍നാഥ് സര്‍ക്കാര്‍.
വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കാന്‍ കഴിയില്ല എന്നുറപ്പായതോടെയാണ് കമല്‍നാഥ് സര്‍ക്കാര്‍ രാജിവെച്ചത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തില്‍ മധ്യപ്രദേശില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറി.
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…