Categories: IndiaObituary

ബി.ജെ.പി മുൻ നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന ജസ്വന്ത് സിംഗ് അന്തരിച്ചു

ന്യൂഡൽഹി: ബി.ജെ.പി മുൻ നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന ജസ്വന്ത് സിംഗ് അന്തരിച്ചു. 82 വയസായിരുന്നു. ഏറെക്കാലമായി ചികിത്സയിലായിരുന്നു. 1996-ലെ അടൽ ബിഹാരി വാജ്പേയിയുടെ  നേതൃത്വത്തിൽ 13 ദിവസം മാത്രം നിലനിന്ന സർക്കാരിൽ കേന്ദ്ര ധനകാര്യ മന്ത്രിയായിരുന്നു. 1998 മുതൽ 2002 വരെ കേന്ദ്ര വിദേശകാര്യ മന്ത്രിയായി പ്രവർത്തിച്ചു. 2000-01 കാലയളവിൽ തെഹൽക വിവാദം മൂലം രാജിവെച്ച ജോർജ് ഫെർണാണ്ടസിന് പകരമായി പ്രതിരോധ മന്ത്രിയായി. 2002-ൽ വീണ്ടും ധനകാര്യ മന്ത്രിയായി. ഏറ്റവും കൂടുതൽ കാലം പാർലമെന്റ് അംഗമായിരുന്ന നേതാക്കളിൽ ഒരാളായിരുന്നു ജസ്വന്ത് സിംഗ്.

അഞ്ച് തവണ രാജ്യസഭയിലേക്കും (1980, 1986, 1998, 1999, 2004)  നാല് തവണ ലോക്സഭയിലേക്കും (1990, 1991, 1996, 2009) ബിജെപി ടിക്കറ്റിൽ തെരഞ്ഞെടുക്കപ്പെട്ടു. വാജ്‌പേയി ഭരണകാലത്ത് (1998-2004) ധനകാര്യ, വിദേശകാര്യ, പ്രതിരോധ മന്ത്രിസഭാ വകുപ്പുകൾ വിവിധ സമയങ്ങളിൽ അദ്ദേഹം കൈകാര്യം ചെയ്തു. ആസൂത്രണ കമ്മീഷന്റെ ഡെപ്യൂട്ടി ചെയർമാനായും (1998–99) അദ്ദേഹം സേവനമനുഷ്ഠിച്ചു.

1998 ലെ ഇന്ത്യയുടെ ആണവപരീക്ഷണത്തിനുശേഷം, ആണവ നയവും തന്ത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ യുഎസ്എയുമായി സംഭാഷണം നടത്തുന്നതിന് ഇന്ത്യയുടെ ഏക പ്രതിനിധിയായി പ്രവർത്തിക്കാൻ പ്രധാനമന്ത്രി വാജ്‌പേയി അദ്ദേഹത്തെ നിയോഗിച്ചു. 2004 ൽ ബി.ജെപിക്ക് അധികാരം നഷ്ടമായ ശേഷം 2004 മുതൽ 2009 വരെ രാജ്യസഭയിൽ ജസ്വന്ത് സിംഗ് പ്രതിപക്ഷ നേതാവായി പ്രവർത്തിച്ചു.

2009 ൽ പാർട്ടിയുടെ തുടർച്ചയായ രണ്ടാം തോൽവിക്ക് പിന്നാലെ പരാജയത്തെക്കുറിച്ച് സമഗ്രമായ ചർച്ച ആവശ്യപ്പെട്ട് ജസ്വന്ത് സിംഗ് രംഗത്തെത്തിയിരുനന്നു. അദ്ദേഹം പ്രസിദ്ധീകരിച്ച പുസ്തകത്തിലെ പരാമർശങ്ങളും നേതൃത്വത്തെ ചൊടിപ്പിച്ചു.  2014 ലെ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിക്കെതിരെ മത്സരിച്ചതിനെ തുടർന്ന് ബി.ജെ.പിയിൽ നിന്നും പുറത്താക്കി. 2014 ഓഗസ്റ്റ് 7 ന് ജസ്വന്ത് സിങ്  കുളിമുറിയിൽ വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.  അന്നുമുതൽ അദ്ദേഹം അബോധാവസ്ഥയിലായിരുന്നു.

രാജസ്ഥാനിലെ ബാർമർ ജില്ലയിലുള്ള ജസോൾ ഗ്രാമത്തിൽ‍ 1938 ജനുവരി 3-നാണ് ജസ്വന്ത്സിംഹ് ജനിച്ചത്. ഇന്ത്യൻ ഡിഫൻസ് അക്കാഡമിയിൽ ചേർന്ന ഇദ്ദേഹം കരസേനയിലെ ഉദ്യോഗസ്ഥനായി. ഇതിനു ശേഷമാണ് രാഷ്ട്രീയ രംഗത്ത് എത്തിയത്. ഭാര്യ ശിതൾകുമാരി. രണ്ട് മക്കളുണ്ട്. ജസ്വന്ത് സിംഗിന് അന്ത്യാഞ്ജലി അർപ്പിച്ച് കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിംഗ് ട്വീറ്റ് ചെയ്തു.

Newsdesk

Recent Posts

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

2 hours ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

2 hours ago

പോർമുഴക്കം എ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; വടിവേലു നായകൻ

പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…

3 hours ago

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

10 hours ago

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

22 hours ago

ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി

ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…

1 day ago