Categories: India

എം.എല്‍.എമാരെ രാജസ്ഥാനിലേക്ക് മാറ്റിക്കൊണ്ടിരിക്കേ കോണ്‍ഗ്രസിന് തിരിച്ചടി

അഹമ്മദാബാദ്: രാജ്യസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പേ എം.എല്‍.എമാരെ രാജസ്ഥാനിലേക്ക് മാറ്റിക്കൊണ്ടിരിക്കേ കോണ്‍ഗ്രസിന് തിരിച്ചടി. കോണ്‍ഗ്രസിന്റെ നാല് എം.എല്‍.എമാര്‍ രാജിവെച്ചു. രാജിക്കത്ത് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു.

ശനിയാഴ്ച 14 എം.എല്‍.എമാരുടെ സംഘത്തെ കോണ്‍ഗ്രസ് ജയ്പൂരിലേക്ക് അയച്ചിരുന്നു. ആ സംഘത്തില്‍ ഈ നാല് എം.എല്‍.എമാര്‍ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ അവര്‍ രാജി സമര്‍പ്പിച്ചിരിക്കുകയാണ്. ജെ.വി കക്കഡിയ, സോമാഭായ് പട്ടേല്‍ എന്നിവരുള്‍പ്പെടെ നാല് എം.എല്‍.എമാരാണ് രാജി സമര്‍പ്പിച്ചത്.

എന്നാല്‍ എം.എല്‍.എമാര്‍ രാജിവച്ചെന്ന റിപ്പോര്‍ട്ടിനെ കോണ്‍ഗ്രസ് എം.എല്‍.എ വിര്‍ജിഭായ് തുമ്മാര്‍ തള്ളി. അഭ്യൂഹങ്ങള്‍ കേള്‍ക്കുന്നുണ്ടെങ്കിസും പാര്‍ട്ടിക്ക് ഒരു രാജിക്കത്തും ലഭിച്ചിട്ടില്ല. സോമാഭായ് പട്ടേല്‍ എം.എല്‍.എ ഇന്നലെ വരെ പാര്‍ട്ടിയുമായി ബന്ധപ്പെട്ടിരുന്നു. ജെ.വി കക്കഡിയയെയും മറ്റൊരു എം.എല്‍.എയെയും ഞാന്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്ന് വിര്‍ജിഭായ് തുമ്മാര്‍ പറഞ്ഞു.

നാലില്‍ രണ്ട് സീറ്റുകളില്‍ വിജയിക്കാനുള്ള അംഗ സംഖ്യ 182 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഉണ്ട്. 37 വോട്ടാണ് ഒരു സീറ്റില്‍ വിജയിക്കാന്‍ വേണ്ടത്. കോണ്‍ഗ്രസിന് സംസ്ഥാനത്ത് 73 എം.എല്‍.എമാരാണുള്ളത്. സ്വതന്ത്ര എം.എല്‍.എ ജിഗ്‌നേഷ് മേവാനിയുടെ പിന്തുണ കോണ്‍ഗ്രസിനാണ്. ഇത് കൂടാതെ ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയുടെ രണ്ട് എം.എല്‍.എമാരും എന്‍.സി.പിയുടെ ഒരംഗവും കോണ്‍ഗ്രസിനെ പിന്തുണക്കുന്നുണ്ട്.

അതേസമയം, ബി.ജെ.പിക്ക് 103 എം.എല്‍.എമാരാണുള്ളത്. രണ്ട് സീറ്റുകളിലാണ് നിലവിലെ സാഹചര്യത്തില്‍ ബി.ജെ.പിക്ക് വിജയിക്കാന്‍ കഴിയുകയെങ്കിലും മൂന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതാണ് കോണ്‍ഗ്രസിനെ ഭയപ്പെടുത്തുന്നത്.

മൂന്നാം സീറ്റിലെ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കണമെങ്കില്‍ എട്ട് അംഗങ്ങളുടെ പിന്തുണ കൂടി വേണം. ഇത് കോണ്‍ഗ്രസില്‍ നിന്ന് നേടാനുള്ള ശ്രമം ബി.ജെ.പി നടത്തുന്നു എന്നതാണ് പ്രതിപക്ഷത്തിന്റെ ഭയത്തിന് കാരണം.

Newsdesk

Recent Posts

ബേബി ഗേൾ ജനുവരി 23ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…

6 hours ago

ഇ-സ്കൂട്ടർ ഓടിക്കുന്നവർക്ക് ഹെൽമെറ്റും ജാക്കറ്റും നിർബന്ധമാക്കും

ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…

7 hours ago

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

9 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

16 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

1 day ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

1 day ago