Categories: Top Stories

ഭീതി പടർത്തി കൊറോണ; ആശ്വാസത്തിന്റെ കരങ്ങളുമായി ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ

ലോകമെമ്പാടും ഭീതി പടർത്തി കൊറോണ പടർന്നുപിടിക്കുമ്പോൾ ആശ്വാസത്തിന്റെ കരങ്ങളുമായി ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. പോര്‍ച്ചുഗലില്‍ തന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലുകള്‍ എല്ലാം തല്‍ക്കാലത്തേക്ക് ആശുപത്രികള്‍ ആക്കി മാറ്റാനുള്ള തയാറെടുപ്പിലാണ് അദ്ദേഹം. ഇതിനായുള്ള നടപടികള്‍ പൂര്‍ത്തിയാക്കി.

സ്പാനിഷ് ദിനപത്രമായ മാർകയും യുവന്റസ് വെബ്സൈറ്റുമാണ് ഇതു സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊറോണ ബാധിതരെ ചികിത്സിക്കാന്‍ ഈ ആശുപത്രികള്‍ ഉപയോഗിക്കും.

ഈ ആശുപത്രികളിൽ ചികിത്സക്കെത്തുന്ന രോഗികളുടെ ചെലവും ഒപ്പം ഡോക്ടര്‍മാരുടെയും മറ്റു ജോലിക്കാരുടെയും വേതനവുമെല്ലാം റൊണാള്‍ഡോ തന്നെ വഹിക്കും.
കോവിഡ് ബാധയിൽ ആശങ്ക അറിയിച്ച റൊണാൾഡോ, ലോകാരോഗ്യ സംഘടനയുടെ നിർദേശങ്ങൾ പാലിക്കണമെന്നും കഴിഞ്ഞ ദിവസം അഭ്യർത്ഥിച്ചിരുന്നു.

ലോകം വളരെ വിഷമകരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ഒരു ഫുട്ബോൾ താരം എന്ന നിലയില്‍ അല്ല ഞാൻ ഇത് പറയുന്നത്. ഒരു മകനായി, ഒരു പിതാവായി, ഒരു മനുഷ്യനായി ലോകത്ത് നടക്കുന്ന കാര്യങ്ങളെല്ലാം തന്നെ ആശങ്കാകുലനാക്കുന്നു- റൊണാൾഡോ ട്വീറ്റ് ചെയ്തു.

അതേസമയം ഇപ്പോള്‍ പോര്‍ച്ചുഗലില്‍ ഐസൊലേഷനില്‍ കഴിയുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നാണ് റിപ്പോർട്ടുകൾ. യുവന്റസിലെ തന്റെ സഹതാരമായ റുഗാനിക്ക് കൊറോണ സ്ഥിരീകരിച്ചതോടെയാണ് റൊണാള്‍ഡോ അടക്കമുള്ള യുവന്റസ് താരങ്ങള്‍ ഐസൊലേഷനിലേക്ക് മാറിയത്.

Newsdesk

Recent Posts

കേരളത്തിൽ നികുതി വരുമാനവും കടവും വർധിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…

8 hours ago

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

24 hours ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

1 day ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

2 days ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

2 days ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

2 days ago