ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതിന് പിന്നാലെ ട്രെയിന്‍ യാത്രകള്‍ നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് ആശ്വാസവുമായി ഇന്ത്യന്‍ റെയില്‍വെ. മാര്‍ച്ച് 21 മുതല്‍ ഏപ്രില്‍ 15 വരെ ബുക്ക് ചെയ്ത എല്ലാ ടിക്കറ്റുകളുടെയും തുക തിരിച്ചുനല്‍കും. ആളുകള്‍ ഒരുമിച്ച് യാത്ര ചെയ്യുന്നത് ഒഴിവാക്കാനാണ് റെയില്‍വെയുടെ ഈ നീക്കം.
തുക പൂര്‍ണമായും റീഫണ്ട് ചെയ്യുമെന്നാണ് റെയില്‍വെ അറിയിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി ഞായറാഴ്ച രാജ്യമൊട്ടാകം ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഞായറാഴ്ച റെയില്‍വെ സേവനങ്ങള്‍ ഉണ്ടായിരിക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.
അതേസമയം, ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 258 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്ര, കേരളം, ഉത്തര്‍പ്രദേശ് തുടങ്ങി സംസ്ഥാനങ്ങളില്‍ നിന്നായി 50 പുതിയ കേസുകളാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരിക്കുന്നത്.
ആരോഗ്യ മന്ത്രാലയം ശനിയാഴ്ച രാവിലെ ഒന്‍പത് മണിക്ക് പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം ഇതുവരെ 258 പേര്‍ക്ക് കൊവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതില്‍ 39 പേര്‍ വിദേശികള്‍ ആണ്. 258 രോഗികളില്‍ നാലുപേരാണ് മരണപ്പെട്ടത്.
ദല്‍ഹി, കര്‍ണാടക, പഞ്ചാബ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നായി ഓരോ രോഗികളാണ് മരണപ്പെട്ടത്. ഇതില്‍ 22 രോഗികളെ അസുഖം ഭേദമായ ശേഷം ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. ഇതില്‍ ഒരാള്‍ വിദേശിയാണ്. ഇതുപ്രകാരം ഇന്ത്യയിലുടനീളം ഇതുവരെ കൊവിഡ് -19 കേസുകളുടെ എണ്ണം 231 ആണെന്ന് മന്ത്രാലയം അറിയിച്ചു. ഇനി മുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന എല്ലാ ന്യൂമോണിയ കേസുകളും പരിശോധിക്കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
അതേസമയം പശ്ചിമബംഗാളില്‍ ഇന്ന് പുതിയ കേസുകൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്‌കോട്ട്‌ലന്റിലേക്ക് യാത്ര ചെയ്ത യുവതിക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. പശ്ചിമബംഗാളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ കേസാണ് ഇത്. രാജസ്ഥാനില്‍ ഇതുവരെ 23 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
ലോകത്ത് കൊവിഡ് പിടിപെട്ട് രണ്ടുലക്ഷത്തിലേറെ പേരാണ് മരണമടഞ്ഞത്. ആയിരത്തിലേറെ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്ത നാലാമത്തെ രാജ്യമായി സ്‌പെയിന്‍ മാറി.
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…
ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…
ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…
ന്യൂയോർക് /തിരുവല്ല: യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ മൂലം ലോകമെമ്പാടും ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾക്ക് ആശ്വാസവും സമാധാനവും…
ദുബായ്ക്ക് നേരെയുള്ള ഇറാനിയൻ ആക്രമണങ്ങളും വിമാനത്താവളം അടച്ചുപൂട്ടിയതും കാരണം ദശലക്ഷക്കണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുമ്പോൾ, സമ്പന്നരായ ഉന്നതർ സ്വകാര്യ ജെറ്റുകളിൽ എമിറേറ്റ്സസിൽ…
ഡാളാസ്: ലിറ്ററെറി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന)യുടെ, " ചെറിയാൻ കെ. ചെറിയാൻ കവിതകളിലൂടെ ഒരു സർഗ്ഗസഞ്ചാരം എന്ന…