ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് ഗുണ്ടാസംഘങ്ങളുടെ ആക്രമണം. അര്‍ധരാത്രി നടുറോഡില്‍ നടന്ന വെടിവെപ്പില്‍ അഞ്ചല്‍ എന്ന പവനാണ് കൊല്ലപെട്ടത്.
ഇയാള്‍ യാത്ര ചെയ്ത കാറിന് നേരെ ഏകദേശം 50 റൗണ്ട് വെടിയുതിര്‍ത്തെന്നാണ് റിപ്പോര്‍ട്ടുകള്‍. ദീപക്ക് തീത്തര്‍ എന്നയാളുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്.
ബുധനാഴ്ച അര്‍ധരാത്രി രോഹിണിക്ക് സമീപമായിരുന്നു ആക്രമണം. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.
വധശ്രമ കേസില്‍ പോലീസ് അറെസ്റ്റ് ചെയ്തിട്ടുള്ള അഞ്ചല്‍ മൂന്നുമാസം മുന്‍പാണ് ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. ഇയാള്‍ സഞ്ചരിച്ച കാറിനെ പിന്തുടര്‍ന്നെത്തിയാണ് അക്രമിസംഘം വെടിവെച്ച് കൊന്നത്.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…