കൊറോണ വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതോടെ രാജ്യത്തെ മലിനീകരണ തോത് കുറഞ്ഞിരിക്കുകയാണ്.
മലിനീകരണം കുറഞ്ഞതോടെ മണ്മറഞ്ഞ ജീവികള്‍ വീണ്ടും പ്രത്യക്ഷപ്പെടുകയാണ്. അങ്ങനെയൊരു വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അപ്രത്യക്ഷമായ ഗംഗാ ഡോള്‍ഫിനുകളാണ് വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
മാലിന്യം കുറഞ്ഞതോടെ ഹൂബ്ലി നദിയിലാണ് ഇന്ത്യയുടെ ഔദ്യോഗിക ജലജീവിയായ ഗംഗാ ഡോള്‍ഫിന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കൊല്‍ക്കത്തയിലെ ബാബുഘട്ടില്‍ കണ്ട ഡോള്‍ഫിനെ പരിസ്ഥിതി പ്രവര്‍ത്തകനായ ബിശ്വജിത് റോയ് ചൗധരിയാണ് തിരിച്ചറിഞ്ഞത്.
മലിനീകരണം കുറഞ്ഞ സാഹചര്യത്തില്‍ നഗരത്തിനു പുറത്തുള്ളനദികളിലും ഇവ പ്രത്യക്ഷപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2009 ഒക്ടോബര്‍ അഞ്ചിനാണ് ഗംഗാ ഡോള്‍ഫിനെ കേന്ദ്ര സര്‍ക്കാര്‍ ദേശീയ ജലജീവിയായി പ്രഖ്യാപിച്ചത്.
ദമ്മാം: പ്രമുഖവ്യവസായിയും, ചലച്ചിത്ര നിർമ്മാതാവും, സാംസ്‌കാരികപ്രവർത്തകനുമായ ജോളി ലോനപ്പന്റെ ജീവിതകഥ പറയുന്ന 'ജോളിവുഡ് സ്റ്റോറി' ദമ്മാമിൽ വെച്ച് പ്രകാശനം ചെയ്തു.…
അയർലണ്ടിലെ Free Travel Scheme-ുമായി ബന്ധപ്പെട്ട് 18 മാസത്തിനിടെ 857 സൗജന്യ യാത്രാ പാസുകൾ പിടിച്ചെടുത്തതായി Department of Social…
വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കാൻ പ്ലാസ്റ്റിക് ബിൻ ബാഗുകൾ പുറത്തുവെക്കുന്ന രീതിക്ക് ഡബ്ലിനിലെ ചില പ്രദേശങ്ങളിൽ വിലക്ക് ഏർപ്പെടുത്താനുള്ള പദ്ധതിയുമായി…
അയർലണ്ടിൽ 18 വയസ്സിന് താഴെയുള്ളവർക്ക് ഇ-സ്കൂട്ടർ ഇന്ന് മുതൽ വിലക്ക്. ഒക്ടോബർ 2 വെള്ളിയാഴ്ച മുതൽ പുതിയ നിയമം പ്രാബല്യത്തിൽ…
അയർലണ്ടിലെ ജനസംഖ്യ വേഗത്തിൽ പ്രായമാകുന്നതിനൊപ്പം കുടുംബാംഗങ്ങളുടെ പരിചരണം ആവശ്യമായ ആളുകളുടെ എണ്ണത്തിലും വലിയ വർധനയുണ്ടാകുമെന്ന് പുതിയ ESRI പഠനം. 2040ഓടെ…
അയർലണ്ടിലെ ലക്ഷക്കണക്കിന് കാർ, ഹോം ഇൻഷുറൻസ് പോളിസി ഉടമകൾക്ക് അടുത്ത വർഷം മുതൽ ചെറിയ സാമ്പത്തിക ആശ്വാസം ലഭിച്ചേക്കും. Insurance…