gnn24x7

മലിനീകരണം കുറഞ്ഞു; മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അപ്രത്യക്ഷമായ ഗംഗാ ഡോള്‍ഫിനുകളാണ് വീണ്ടും പ്രത്യക്ഷപ്പെട്ടു

0
313
gnn24x7

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതോടെ രാജ്യത്തെ മലിനീകരണ തോത് കുറഞ്ഞിരിക്കുകയാണ്. 

മലിനീകരണം കുറഞ്ഞതോടെ മണ്മറഞ്ഞ ജീവികള്‍ വീണ്ടും പ്രത്യക്ഷപ്പെടുകയാണ്. അങ്ങനെയൊരു വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അപ്രത്യക്ഷമായ ഗംഗാ ഡോള്‍ഫിനുകളാണ് വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

മാലിന്യം കുറഞ്ഞതോടെ ഹൂബ്ലി നദിയിലാണ് ഇന്ത്യയുടെ ഔദ്യോഗിക ജലജീവിയായ ഗംഗാ ഡോള്‍ഫിന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കൊല്‍ക്കത്തയിലെ ബാബുഘട്ടില്‍ കണ്ട ഡോള്‍ഫിനെ പരിസ്ഥിതി പ്രവര്‍ത്തകനായ ബിശ്വജിത് റോയ് ചൗധരിയാണ് തിരിച്ചറിഞ്ഞത്.

മലിനീകരണം കുറഞ്ഞ സാഹചര്യത്തില്‍ നഗരത്തിനു പുറത്തുള്ളനദികളിലും ഇവ പ്രത്യക്ഷപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2009 ഒക്ടോബര്‍ അഞ്ചിനാണ് ഗംഗാ ഡോള്‍ഫിനെ കേന്ദ്ര സര്‍ക്കാര്‍ ദേശീയ ജലജീവിയായി പ്രഖ്യാപിച്ചത്. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here