ന്യൂദല്‍ഹി: പാചക വാതക വില കുത്തനെ കുറഞ്ഞു. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടര്‍ വില 62.50 രൂപയും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടര്‍ വില 97 രൂപ 50 പൈസയുമായാണ് കുറഞ്ഞത്.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കഴിഞ്ഞ രണ്ട് മാസമായി വന്‍ തോതില്‍ കുറഞ്ഞിരുന്നു. എന്നാല്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ ഇതിന് ആനുപാതികമായ ഒരു വിലക്കുറവ് രേഖപ്പെടുത്തിയിരുന്നില്ല.
രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ കുറവ് തന്നെയാണ് പാചകവാതക വിലയിലും കുറവുണ്ടാകാനുള്ള കാരണം. സാധാരണ നിലയില്‍ എല്ലാ മാസത്തിന്റേയും തുടക്കത്തില്‍ എണ്ണക്കമ്പനികള്‍ കൂടിയാലോചിച്ച് പാചക വാതക വിലയില്‍ തീരുമാനം എടുക്കാറുണ്ട്.
ഇന്ന് ഒന്നാം തിയതിയും ഇതിനൊപ്പം പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കം കൂടിയാണ്. ഈ സാഹചര്യത്തിലാണ് പാചക വാതകത്തിന് വില കുറയ്ക്കാന്‍ തീരുമാനിച്ചത്. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ പുതുക്കിയ വില 734 രൂപയാണ്. നേരത്തെ 796.50 ആയിരുന്നു.
വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ പുതുക്കിയ വില 1274.50 രൂപയാണ്. പഴയ വില 1372 രൂപയായിരുന്നു. അതേസമയം നിലവില്‍ സബ്‌സിഡി ഉള്ളവര്‍ക്ക് സബ്‌സിഡിയുടെ വിലക്കുറവും ലഭിക്കും.
ക്ലൗഡ് കമ്പ്യൂട്ടിംഗ് സ്ഥാപനമായ ഒറാക്കിൾ അയർലണ്ടിലെ ജോലികൾ വെട്ടിക്കുറയ്ക്കാനുള്ള പദ്ധതികളെക്കുറിച്ച് സർക്കാരിനെ അറിയിച്ചിട്ടുണ്ട്. കമ്പനിയിൽ നിന്ന് എന്റർപ്രൈസ് വകുപ്പിന് കൂട്ടായ…
സൗത്ത് ഡബ്ലിനിൽ ഇന്ന് രാവിലെ ഒരു കാറും ബസും ലുവാസും കൂട്ടിയിടിച്ചു. ബ്ലൂബെൽ ലുവാസ് സ്റ്റോപ്പിന് സമീപമാണ് അപകടം നടന്നത്.…
ഡൽഹി: രാജ്യത്തെ വിമാന സർവീസുകൾ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് (എഫ്‌ഐഎ). പശ്ചിമേഷ്യൻ സംഘർഷം…
ഏപ്രിലിൽ വരെയുള്ള 12 മാസങ്ങളിൽ ഊർജ്ജ വില 15.5% വർദ്ധിച്ചതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് അറിയിച്ചു. കഴിഞ്ഞ 12 മാസത്തിനിടെ…
കഴിഞ്ഞ തവണ CAO അപേക്ഷ നൽകാൻ നിങ്ങൾക്ക് കഴിഞ്ഞില്ലേ? CAO അപേക്ഷ സമർപ്പിക്കാൻ നിങ്ങൾക്ക് വെള്ളിയാഴ്ച വരെ സമയമുണ്ട്. സാധാരണ…
കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മെയ് 4ന് പ്രഖ്യാപിക്കുമ്പോൾ, ഏറെ ആവേശം നിറഞ്ഞ ചർച്ചകളാണ് ചൂടുപിടിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും…