Categories: India

എയർ ഇന്ത്യയെ സ്വന്തമാക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഇനിയും അവസര൦

ന്യൂഡല്‍ഹി: സ്വകാര്യവത്കരണത്തിനായി മാറ്റിവച്ചിരിയ്ക്കുന്ന സ്വതന്ത്ര ഇന്ത്യയുടെ ഔദ്യോഗിക വിമാന സേവന ദാതാവായ  എയർ ഇന്ത്യയെ  സ്വന്തമാക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഇനിയും  അവസര൦.

സ്വകാര്യവത്കരണത്തിന് മുന്നോടിയായുള്ള,​ താത്പര്യപത്രം സമര്‍പ്പിക്കാനുള്ള അന്തിമതീയതി കേന്ദ്രസര്‍ക്കാര്‍ രണ്ടുമാസത്തേക്ക് കൂടി നീട്ടിയിരിയ്ക്കുകയാണ്.  ഒട്ടേറെ നിക്ഷേപക സ്ഥാപനങ്ങളില്‍ നിന്നുള്ള അഭ്യര്‍ത്ഥന മാനിച്ചാണ് തീയതി നീട്ടിയതെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പബ്ളിക് അസറ്ര് മനേജ്‌മെന്റ്  വ്യക്തമാക്കി….!! 

ആഗസ്‌റ്റ് 31 ആണ് പുതിയ തീയതി. ഇതു മൂന്നാംവട്ടമാണ് കാലാവധി നീട്ടുന്നത്.  ഇതോടെ താല്‍‌പ്പര്യ പത്രം (ഇ‌ഒ‌ഐ) സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി, യോഗ്യത നേടിയ ലേലക്കാരെ അറിയിക്കുക എന്നിവ യഥാക്രമം ജൂണ്‍ 30 ല്‍ നിന്ന് ഓഗസ്റ്റ് 31 ലേക്കും ജൂലൈ 14 ല്‍ നിന്ന് സെപ്റ്റംബര്‍ 14 ലേക്കും നീട്ടി. 

കഴിഞ്ഞ ജനുവരി 27നാണ് എയര്‍ ഇന്ത്യയെ വിറ്റഴിക്കാനുള്ള  നടപടികള്‍ക്ക് കേന്ദ്രം തുടക്കമിട്ടത്. മാര്‍ച്ച്‌ 17 ആണ് അവസാന തീയതിയായി പ്രഖ്യാപിച്ചിരുന്നത്. തുടര്‍ന്നത് ഏപ്രില്‍ 30ലേക്കും പിന്നീട് ജൂണ്‍ 30ലേക്കും  നീട്ടുകയായിരുന്നു. കോ വിഡും ലോക്ക്ഡൗണും വ്യോമയാന മേഖലയില്‍ സൃഷ്‌ടിച്ച സാമ്പത്തിക  പ്രതിസന്ധിയുടെ  പശ്ചാത്തലത്തിലാണ് തീയതി വീണ്ടും നീട്ടിയത് എന്നും സൂചനയുണ്ട്.

കഴിഞ്ഞവര്‍ഷം മാര്‍ച്ച്‌ 31 പ്രകാരമുള്ള കണക്കനുസരിച്ച്‌ 60,​074 കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ കടബാദ്ധ്യത. സര്‍ക്കാരിന്‍റെ  സാമ്പത്തിക  സഹായത്താലാണ് ഇപ്പോള്‍ പ്രവര്‍ത്തനം. എയര്‍ ഇന്ത്യ കൂടുതല്‍ ബാധ്യതയാകുന്നത് ഒഴിവാക്കാനാണ് 100% ഓഹരികളും സര്‍ക്കാര്‍ വിറ്റൊഴിയുന്നത്.

എയര്‍ ഇന്ത്യയുടെ കടഭാരത്തില്‍ 23,​286.5 കോടി രൂപ,​ ഓഹരികള്‍ സ്വന്തമാക്കുന്ന നിക്ഷേപകര്‍ വഹിക്കേണ്ടി വരും. ബാക്കി ബാദ്ധ്യത സര്‍ക്കാര്‍ സജ്ജമാക്കിയ എയര്‍ ഇന്ത്യ അസറ്ര് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ് എന്ന എസ്.പി.വിക്ക് കൈമാറും.

Newsdesk

Recent Posts

‘ചിരിപ്പിക്കാൻ വീണ്ടും സുരാജ് വെഞ്ഞാറമൂട്’ ജഗൻ ഷാജി കൈലാസ് ചിത്രംആരംഭിച്ചു

പൊട്ടിച്ചിരിപ്പിച്ചു കൊണ്ട് പ്രേഷകരുടെ മനം കവർന്ന സുരാജ് വെഞ്ഞാറമൂട് നല്ലൊരു ഇടവേളക്കുശേഷം വീണ്ടും മുഴുനീള നർമ്മ ചിത്രവുമായി എത്തുന്നു.ജഗൻ ഷാജി…

13 hours ago

അയർലണ്ടിലെ ഭവനപ്രതിസന്ധിക്ക് നേരിയ ആശ്വാസം! വീടുകളുടെ നിർമാണം വർധിക്കുന്നു, വിലക്കയറ്റം കുറയുന്നു

അയർലണ്ടിലെ രൂക്ഷമായ ഭവനപ്രതിസന്ധിക്ക് പരിഹാരം കാണുന്നതിൽ ചില പുരോഗതികൾ പ്രകടമാകുന്നുണ്ടെങ്കിലും പ്രതിസന്ധി അവസാനിക്കാൻ ഇനിയും വർഷങ്ങൾ വേണ്ടിവരുമെന്ന് വിലയിരുത്തൽ. പുതിയ…

15 hours ago

‘മായൻ’ മ്യൂസിക്ക്  റൈറ്റ്  വേൾഡ് വൈഡ്  കമ്പനിയായ യുണിവേഴ്സൽ മ്യൂസിക്ക് ഗ്രൂപ്പിന്

മാജിക്ക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ. രാജീവ് ഗോവിന്ദൻ നിർമ്മിച്ച് ജിതിൻ.കെ.ജോസ് സംവിധാനം ചെയ്യുന്ന മായൻ എന്ന ചിത്രത്തിന്റെ മ്യൂസിക്ക് റൈറ്റ്…

15 hours ago

‘സുന്ദര രാവണനേ….’ ‘അതിമനോഹരം’ ഫസ്റ്റ് വീഡിയോ എത്തി

ആഷിക്ക് ഉസ്മാൻ പ്രൊഡക്‌ഷൻസിൻ്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന ചിത്രത്തിൻ്റെ ആദ്യ…

16 hours ago

വിമാനങ്ങൾ റദ്ദാക്കാനും, വ്യോമപാതകൾ അടക്കാനും സാധ്യത യുഎഇ, ഖത്തർ, കുവൈത്ത് യാത്രകൾക്ക് നിയന്ത്രണ മുന്നറിയിപ്പുമായി അയർലണ്ട്

ഗൾഫ് മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങളിലേക്കുള്ള അനിവാര്യമല്ലാത്ത യാത്രകൾ…

16 hours ago

OCI കാർഡുടമകൾക്ക് ഇന്ത്യയിൽ രാഷ്ട്രീയ പ്രതിഷേധത്തിന് അവകാശമുണ്ടോ? പ്രധാന മുന്നറിയിപ്പ്

ഇന്ത്യൻ വംശജരായ വിദേശ പൗരന്മാർക്ക് ഇന്ത്യയിൽ താമസിക്കാനും ജോലി ചെയ്യാനും ദീർഘകാല വിസാ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താനും അവസരം നൽകുന്ന ഓവർസീസ്…

17 hours ago