Categories: Health & Fitness

കോവിഡ് ലക്ഷണങ്ങളില്‍ മൂന്നു പുതിയ ശാരീരികാവസ്ഥകള്‍ കൂടി ഉള്‍പ്പെടുത്തി

ന്യൂയോര്‍ക്ക്: കോവിഡ് ലക്ഷണങ്ങളില്‍ മൂന്നു പുതിയ ശാരീരികാവസ്ഥകള്‍ കൂടി ഉള്‍പ്പെടുത്തി. നേരെത്തെയുള്ള 9 ലക്ഷണങ്ങള്‍ക്ക് പുറമെയാണ് ഇത്. മൂക്കടപ്പും മൂക്കൊലിപ്പും, ഓക്കാനം, വയറിളക്കം എന്നിവയാണ് ‌ കോവിഡ്‌ ലക്ഷണമായ്അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ്‌ കൺട്രോൾ ആൻഡ്‌ പ്രിവൻഷൻ ഉള്‍പ്പെടുത്തിയത്  . പനി, ചുമ, ശ്വാസതടസ്സം, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്‌, ക്ഷീണം, പേശിവേദന, തലവേദന, മണവും സ്വാദും നഷ്ടമാകൽ, തൊണ്ടവേദന എന്നിവ നിലവില്‍ ലക്ഷണം.

കോവിഡ്‌ വാക്‌സിനായുള്ള പരീക്ഷണങ്ങൾ പുരോഗമിക്കുമ്പോൾ ഓക്‌സ്‌ഫഡ്‌ സർവകലാശാല, മോഡേർണ എന്നിവ വികസിപ്പിക്കുന്ന വാക്‌സിനുകൾ അവസാനഘട്ടത്തിൽ. 140ഓളം വാക്‌സിൻ വികസിപ്പിക്കുന്നതിൽ 13 എണ്ണമാണ്‌ മനുഷ്യനിൽ പരീക്ഷിക്കുന്ന ഘട്ടത്തിലുള്ളത്‌. മോഡേർണയുടെ വാക്‌സിൻ പരീക്ഷണം ജൂലൈയിൽ മൂന്നാം ഘട്ടത്തിലേക്കു കടക്കും. ഓക്‌സ്‌ഫഡിൽ വികസിപ്പിക്കുന്ന വാക്‌സിനിലും കൂടുതൽ പ്രതീക്ഷയുണ്ടെന്ന് മലയാളിയായ ഡബ്ല്യുഎച്ച്‌ ഡെപ്യൂട്ടി ഡയറക്ടർ സൗമ്യ സ്വാമിനാഥൻ പറഞ്ഞു. ഓക്‌സ്‌ഫഡ്‌ സർവകലാശാലയിലെ വാക്‌സിൻ പരീക്ഷണം അവസാനഘട്ടത്തിലാണ്‌.

വാക്‌സിൻ പരീക്ഷണത്തിന് ഓക്‌സ്‌ഫഡുമായി ‌കരാർ ഒപ്പുവച്ചതായി ബ്രസീലും അറിയിച്ചിരുന്നു. ഗുരുതരമായി രോഗം ബാധിച്ചവർക്കും പ്രയമായവർക്കുമാണ്‌ ആദ്യം ‌വാക്‌സിൻ നൽകുക. ഒരു വർഷംവരെ കോവിഡിനെ പ്രതിരോധിക്കാൻ വാക്‌സിന്‌ കഴിയുമെന്ന്‌ അധികൃതർ പറഞ്ഞു. മോഡേർണയുടെ വാക്‌സിൻ പരീക്ഷണം രണ്ടാം ഘട്ടത്തിലാണ്‌. ഔഷധ നിർമാതാക്കളായ കാറ്റലന്റയുമായി ചേർന്നാണ്‌ വാക്‌സിന്റെ വിതരണം.

Newsdesk

Share
Published by
Newsdesk

Recent Posts

ഡബ്ലിനിൽ നിന്നുള്ള രണ്ട് Ryanair വിമാനങ്ങൾക്ക് ബോംബ് ഭീഷണി; യൂറോപ്പിലാകെ ആശങ്ക

യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലായി വിമാനങ്ങൾക്ക് നേരെ തുടർച്ചയായ ബോംബ് ഭീഷണികൾ ഉയർന്നതിനെ തുടർന്ന് വിമാനത്താവളങ്ങളിൽ വ്യാപക സുരക്ഷാ പരിശോധന. ഡബ്ലിനിൽ…

47 mins ago

‘ചിരിപ്പിക്കാൻ വീണ്ടും സുരാജ് വെഞ്ഞാറമൂട്’ ജഗൻ ഷാജി കൈലാസ് ചിത്രംആരംഭിച്ചു

പൊട്ടിച്ചിരിപ്പിച്ചു കൊണ്ട് പ്രേഷകരുടെ മനം കവർന്ന സുരാജ് വെഞ്ഞാറമൂട് നല്ലൊരു ഇടവേളക്കുശേഷം വീണ്ടും മുഴുനീള നർമ്മ ചിത്രവുമായി എത്തുന്നു.ജഗൻ ഷാജി…

14 hours ago

അയർലണ്ടിലെ ഭവനപ്രതിസന്ധിക്ക് നേരിയ ആശ്വാസം! വീടുകളുടെ നിർമാണം വർധിക്കുന്നു, വിലക്കയറ്റം കുറയുന്നു

അയർലണ്ടിലെ രൂക്ഷമായ ഭവനപ്രതിസന്ധിക്ക് പരിഹാരം കാണുന്നതിൽ ചില പുരോഗതികൾ പ്രകടമാകുന്നുണ്ടെങ്കിലും പ്രതിസന്ധി അവസാനിക്കാൻ ഇനിയും വർഷങ്ങൾ വേണ്ടിവരുമെന്ന് വിലയിരുത്തൽ. പുതിയ…

16 hours ago

‘മായൻ’ മ്യൂസിക്ക്  റൈറ്റ്  വേൾഡ് വൈഡ്  കമ്പനിയായ യുണിവേഴ്സൽ മ്യൂസിക്ക് ഗ്രൂപ്പിന്

മാജിക്ക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ. രാജീവ് ഗോവിന്ദൻ നിർമ്മിച്ച് ജിതിൻ.കെ.ജോസ് സംവിധാനം ചെയ്യുന്ന മായൻ എന്ന ചിത്രത്തിന്റെ മ്യൂസിക്ക് റൈറ്റ്…

16 hours ago

‘സുന്ദര രാവണനേ….’ ‘അതിമനോഹരം’ ഫസ്റ്റ് വീഡിയോ എത്തി

ആഷിക്ക് ഉസ്മാൻ പ്രൊഡക്‌ഷൻസിൻ്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന ചിത്രത്തിൻ്റെ ആദ്യ…

17 hours ago

വിമാനങ്ങൾ റദ്ദാക്കാനും, വ്യോമപാതകൾ അടക്കാനും സാധ്യത യുഎഇ, ഖത്തർ, കുവൈത്ത് യാത്രകൾക്ക് നിയന്ത്രണ മുന്നറിയിപ്പുമായി അയർലണ്ട്

ഗൾഫ് മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങളിലേക്കുള്ള അനിവാര്യമല്ലാത്ത യാത്രകൾ…

17 hours ago