Categories: India

ഇന്ത്യയിലെ 30 ശതമാനം കോവിഡ് 19 കേസുകളും നിസാമുദ്ദീനുമായി ബന്ധമുള്ളതെന്ന് കേന്ദ്രം

ന്യൂഡൽഹി: കഴിഞ്ഞ മാസം ഡൽഹിയിലെ നിസാമുദ്ദീനിൽ നടന്ന തബ്ലീഗി ജമാഅത്തുമായി ബന്ധപ്പെട്ടാണ് ഇന്ത്യയിലെ 30 ശതമാനം കോവിഡ് 19 കേസുകളുമെന്ന് കേന്ദ്രസർക്കാർ. ഇതുമായി ബന്ധപ്പെട്ട് 4,291 പേരിലാണ് രോഗം സ്ഥീരകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ പറഞ്ഞു. 23 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നിസാമുദ്ദീൻ ബന്ധമുള്ള കോവിഡ് കേസുകൾ വ്യാപിച്ചിട്ടുണ്ട്.

തമിഴ്‌നാട്ടിൽ 84% കേസുകളും ഇത്തരത്തിലുള്ളതാണ്. ഡൽഹിയിൽ 63%, അസമിൽ 91%, ഉത്തർപ്രദേശിൽ 61%, ആൻഡമാൻ നിക്കോബാർ 83% രോഗബാധയും തബ്ലീഗി ജമാഅത്തുമായി ബന്ധപ്പെട്ടുള്ളതാണെന്ന് ലാവ് അഗർവാൾ പറഞ്ഞു.

രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 488 ഉം രോഗബാധിതരുടെ എണ്ണം 14,792 ഉം ആയി വർദ്ധിച്ചു. വെള്ളിയാഴ്ച വൈകുന്നേരം മുതലുള്ള റിപ്പോർട്ട് പ്രകാരം 36 മരണങ്ങളും 957 കേസുകളും വർദ്ധിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. സജീവമായ COVID-19 കേസുകളുടെ എണ്ണം 12,289 ആണ്. 2,014 പേരെ സുഖപ്പെടുത്തി ഡിസ്ചാർജ് ചെയ്തു. മൊത്തം 14,792 കേസുകളിൽ 76 വിദേശികൾ ഉൾപ്പെടുന്നു.

രാജ്യത്ത് റിപ്പോർട്ട് ചെയ്ത 488 മരണങ്ങളിൽ 201 എണ്ണവും മഹാരാഷ്ട്രയിൽനിന്നാണ്. മധ്യപ്രദേശിൽ 69 ഉം ഗുജറാത്തിൽ 48 ഉം ഡൽഹിയിൽ 42 ഉം തെലങ്കാനയിൽ 18 പേരുമാണ് മരിച്ചത്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ 15 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. പഞ്ചാബിലും കർണാടകയിലും 13 വീതം മരണങ്ങൾ റിപ്പോർട്ട് ചെയ്തു. രാജസ്ഥാനിൽ 11 പേരും പശ്ചിമ ബംഗാളിൽ 10 പേരുമാണ് കോവിഡ് ബാധിച്ച് മരിച്ചത്.

ജമ്മു കശ്മീരിൽ അഞ്ച് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. കേരളത്തിലും ഹരിയാനയിലും മൂന്ന് പേർ വീതം മരണമടഞ്ഞു. ജാർഖണ്ഡിലും ബീഹാറിലും രണ്ട് വീതം മരണങ്ങൾ റിപ്പോർട്ട് ചെയ്തു.മേഘാലയ, ഹിമാചൽ പ്രദേശ്, ഒഡീഷ, അസം എന്നിവിടങ്ങളിൽ ഓരോ മരണവും റിപ്പോർട്ട് ചെയ്തു.

Newsdesk

Recent Posts

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഐറിഷ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…

2 hours ago

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

8 hours ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

21 hours ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

23 hours ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

23 hours ago

പോർമുഴക്കം എ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; വടിവേലു നായകൻ

പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…

23 hours ago