കോഴിക്കോട്: വധഭീഷണി നേരിടുന്നതായി ചൂണ്ടിക്കാട്ടി കെ.എം ഷാജി എം.എല്‍.എ പൊലീസില്‍ പരാതി നല്‍കി. സോഷ്യല്‍ മീഡിയയിലൂടെയാണ് വധ ഭീഷണി നേരിടുന്നതെന്ന് ഷാജിയുടെ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
വധഭീഷണികളെക്കുറിച്ച് പരാമര്‍ശിക്കുന്ന സ്‌ക്രീന്‍ ഷോട്ടുകളും പരാതിക്കൊപ്പം കൈമാറിയിട്ടുണ്ട്. ഡി.ജി.പിയുടെ ഓഫീസില്‍ നേരിട്ടാണ് പരാതി സമര്‍പ്പിച്ചത്.
ഇതേതുടര്‍ന്ന് കോഴിക്കോട് ചേവായൂര്‍ പരിധിയിലെ പൊലീസെത്തി ഷാജിയില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു.
കെ. എം ഷാജി കഴിഞ്ഞ ദിവസം ഫേസ്ബുക്കിലിട്ട പോസ്റ്റിനെതിരെ നെടുവ സി.പി.ഐ.എം ലോക്കല്‍കമ്മിറ്റി അംഗം പൊലീസില്‍ പരാതി നല്‍കിയിരുന്നു. സര്‍ക്കാര്‍ കൊവിഡ് ദുരതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നവരെ തെറ്റിധിരിപ്പിക്കുന്നു എന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചെന്ന് എന്ന് ചൂണ്ടിക്കാണിച്ചാണ് ഷാജിക്കെതിരെ പരാതി നല്‍കിയിട്ടുള്ളത്.
ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരുമടക്കമുള്ളവരും നേരത്തേ രംഗത്തു വന്നിരുന്നു.
അതേസമയം അഴീക്കോട് സ്‌കൂള്‍ മാനേജ്മെന്റില്‍ നിന്ന് 25 ലക്ഷം രൂപ വാങ്ങിയെന്ന പരാതിയില്‍ കെ.എം ഷാജിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അയർലണ്ടിന്റെ തെക്കൻ ഭാഗങ്ങളിലേക്ക് ഇടിമിന്നലോടുകൂടിയ മഴ ശക്തമാകുന്ന സാഹചര്യത്തിൽ നാല് കൗണ്ടികൾക്ക് മെറ്റ് ഏറൻ യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.…
ബാങ്ക് ഹോളിഡേ വാരാന്ത്യത്തോടനുബന്ധിച്ച് ഗാർഡ നടത്തിയ പ്രത്യേക റോഡ് സുരക്ഷാ പരിശോധനയിൽ ഇതുവരെ മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച് വാഹനമോടിച്ചെന്ന സംശയത്തിൽ…
DUBLIN, Ireland – To mark World Humanitarian Day, the Church of Scientology & Community Centre…
നാടിന്റെ നന്മയും പ്രവാസത്തിന്റെ കൂട്ടായ്മയും ഒന്നാകുന്ന ഈ ഓണക്കാലത്ത്, ആഘോഷങ്ങളുടെ പുതിയൊരു വസന്തം തീർക്കാൻ ലൂക്കൻ മലയാളി ക്ലബ്ബ് ഒരുങ്ങിക്കഴിഞ്ഞു.…
സൗന്ദര്യ താര കിരീടം ചൂടുന്ന സുന്ദരിയെ അറിയാൻ ഇനി നാളുകളുടെ കാത്തിരിപ്പ് മാത്രം.. "Le Divano മിസ് ഇന്ത്യ യൂണിവേഴ്സ്…
തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിൽ കനത്ത ജാഗ്രത തുടരണമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്. ഇന്ന് രാത്രിയും മിന്നൽ പ്രളയ സാധ്യതയുണ്ടെന്നും…