Categories: India

രാജ്യത്ത് ആകെ കൊറോണ ബാധിതര്‍ 14,378; 4291 പേര്‍ക്ക് തബ്ലിഗ് ബന്ധം!

ന്യൂഡല്‍ഹി: രാജ്യത്ത് ആകെ കൊറോണ ബാധിതര്‍ 14,378 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 43 പേരാണ് കൊറോണ ബാധയെ തുടര്‍ന്ന് മരിച്ചത്. ആകെ മരണ സംഖ്യ 480ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 1992 ആയി,ആകെ രോഗമുക്തി നേടിയവര്‍ 13.85 ശതമാനമാണ്.

ആകെ കൊറോണ വൈറസ്‌ ബാധിച്ചവരില്‍ 4291 തബ്ലിഗ് ജമാഅത്തിന്‍റെ നിസാമുദ്ദീന്‍ സമ്മേളനവുമായി ബന്ധമുണ്ടെന്നും 
ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. കേന്ദ്ര ഭരണ പ്രദേശങ്ങളും സംസ്ഥാനങ്ങളുമായി 23 ഇടത്ത് നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

തമിഴ് നാട്ടില്‍ 84 ശതമാനം കേസുകളും ഡല്‍ഹിയിലും 63 ശതമാനം കേസുകളും തെലങ്കാനയിലെ 79 ശതമാനം കേസുകളും ഉത്തര്‍ പ്രദേശില്‍ 59 ശതമാനം കേസുകളും ആന്ധ്രാപ്രദേശില്‍ 61 ശതമാനം കേസുകളും തബ്ലിഗ് സമ്മേളനവുമായി ബന്ധപെട്ടതാണെന്നും ലവ് അഗര്‍വാള്‍ വ്യക്തമാക്കി.

രാജ്യത്ത് കോവിഡ് 19 മരണനിരക്ക് ഏകദേശം 3.3 ശതമാനമാണ്,അതേസമയം രാജ്യത്തെ 23 സംസ്ഥാനങ്ങളിലായി 47 ജില്ലകളില്‍ സ്ഥിതി ആശാവഹമാണെന്നും ലവ് അഗര്‍വാള്‍ വ്യക്തമാക്കി.

പുതുച്ചേരിയിലെ മാഹി,കര്‍ണാടകയിലെ കുടക് എന്നിവിടങ്ങളില്‍ കഴിഞ്ഞ 28 ദിവസത്തിനിടെ ഒരു കൊറോണ വൈറസ്‌ ബാധ പോലും റിപ്പോര്‍ട്ട്‌ ചെയ്യപെട്ടിട്ടില്ല എന്നും അദ്ധേഹം അറിയിച്ചു.

45 ജില്ലകളില്‍ 14 ദിവസത്തിനിടെ പുതിയതായി കൊറോണ വൈറസ്‌ ബാധ റിപ്പോര്‍ട്ട്‌ ചെയ്യപെട്ടിട്ടില്ല എന്നും അദ്ധേഹം പറഞ്ഞു.

Newsdesk

Recent Posts

സെപ്റ്റംബർ ഇൻടേക്കിൽ 100% വിസ സക്സസ്സ് നേട്ടവുമായി La Vista Study Abroad

2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…

52 mins ago

അയർലണ്ടിൽ ലിസ്റ്റീരിയ മുന്നറിയിപ്പ്; നിരവധി റെഡി മീൽസ് തിരിച്ചുവിളിച്ചു

അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…

2 hours ago

സംവിധായകനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ; മെറ്റ മൂന്നാം പ്രതി

കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…

3 hours ago

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

1 day ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

1 day ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

1 day ago