Categories: India

പ്രമുഖ ഇന്‍ഷൂറന്‍സ് കമ്പനിയായ എല്‍.ഐ.സിയില്‍ ഓഹരികള്‍ വില്‍ക്കുന്നെന്ന് നിര്‍മലാ സീതാരാമന്‍

ന്യൂദല്‍ഹി: പ്രമുഖ ഇന്‍ഷൂറന്‍സ് കമ്പനിയായ എല്‍.ഐ.സിയില്‍ (ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പറേഷന്‍) സര്‍ക്കാരിനുള്ള ഓഹരികള്‍ വില്‍ക്കാന്‍ തീരുമാനിച്ചെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഐ.പി.ഒയിലൂടെ ഓഹരി വില്‍ക്കുമെന്നാണ് മന്ത്രി അറിയിച്ചത്.

ഐ.ഡി.ബി.ഐ ബാങ്കിലുള്ള സര്‍ക്കാര്‍ ഓഹരികള്‍ വില്‍ക്കാനും തീരുമാനമായി. ഇവയുടെ കൂടുതല്‍ വിവരങ്ങള്‍ മന്ത്രി പുറത്തുവിട്ടിട്ടില്ല.

1956ലാണ് ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പറഷേന്‍ സ്ഥാപിതമായത്. ആദായ നികുതി ഘടനയിലും മാറ്റം വരുത്തിയിട്ടുണ്ട്. അഞ്ച് ലക്ഷത്തിനും ഏഴര ലക്ഷത്തിനും ഇടയില്‍ വരുമാനമുള്ളവര്‍ക്ക് 10 ശതമാനവും 7.5 മുതല്‍ 10 ലക്ഷംവരെ 15 ശതമാനവും 10 മുതല്‍ 12.5 ലക്ഷംവരെ 20 ശതമാനവും 12.5 മുതല്‍ 15 ലക്ഷംവരെ 25 ശതമാനവും 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനമായും തുടരും. അഞ്ച് ലക്ഷം വരെ നികുതിയില്ല. മാറ്റത്തിലൂടെ 40000 കോടിയുടെ വരുമാന നഷ്ടമാണ് ഉണ്ടാവുകയെന്ന് മന്ത്രി പറഞ്ഞു.

Newsdesk

Recent Posts

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…

5 hours ago

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

10 hours ago

ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ മരവിപ്പിച്ച് PrepayPower; 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ആശ്വാസം

അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…

12 hours ago

കുടിക്കരുത്, പാചകത്തിനും ഉപയോഗിക്കരുത്.! ടിപ്പററിയിലും വാട്ടർഫോർഡിലും ടാപ്പ് വെള്ളം ഉപയോഗിക്കുന്നതിന് നിയന്ത്രണം

അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…

17 hours ago

നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ അപകടം; പ്രതി സുഹൈലിനെതിരെ കേസ്

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ്…

17 hours ago

അയർലണ്ടിൽ അധ്യാപക സമരം ശക്തമാകുന്നു; കൂടുതൽ സെക്കൻഡറി സ്കൂൾ അധ്യാപകർ പണിമുടക്കുന്നു

പുതിയ ശമ്പള കരാറിലെ അനിശ്ചിതത്വത്തെ തുടർന്ന് Teachers’ Union of Ireland (TUI) വ്യാവസായിക നടപടികൾ ആരംഭിച്ചു. ജോലി സമയത്തിന്…

1 day ago