ന്യൂദല്‍ഹി: പ്രമുഖ ഇന്‍ഷൂറന്‍സ് കമ്പനിയായ എല്‍.ഐ.സിയില്‍ (ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പറേഷന്‍) സര്‍ക്കാരിനുള്ള ഓഹരികള്‍ വില്‍ക്കാന്‍ തീരുമാനിച്ചെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഐ.പി.ഒയിലൂടെ ഓഹരി വില്‍ക്കുമെന്നാണ് മന്ത്രി അറിയിച്ചത്.
ഐ.ഡി.ബി.ഐ ബാങ്കിലുള്ള സര്‍ക്കാര്‍ ഓഹരികള്‍ വില്‍ക്കാനും തീരുമാനമായി. ഇവയുടെ കൂടുതല്‍ വിവരങ്ങള്‍ മന്ത്രി പുറത്തുവിട്ടിട്ടില്ല.
1956ലാണ് ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പറഷേന്‍ സ്ഥാപിതമായത്. ആദായ നികുതി ഘടനയിലും മാറ്റം വരുത്തിയിട്ടുണ്ട്. അഞ്ച് ലക്ഷത്തിനും ഏഴര ലക്ഷത്തിനും ഇടയില്‍ വരുമാനമുള്ളവര്‍ക്ക് 10 ശതമാനവും 7.5 മുതല്‍ 10 ലക്ഷംവരെ 15 ശതമാനവും 10 മുതല്‍ 12.5 ലക്ഷംവരെ 20 ശതമാനവും 12.5 മുതല്‍ 15 ലക്ഷംവരെ 25 ശതമാനവും 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനമായും തുടരും. അഞ്ച് ലക്ഷം വരെ നികുതിയില്ല. മാറ്റത്തിലൂടെ 40000 കോടിയുടെ വരുമാന നഷ്ടമാണ് ഉണ്ടാവുകയെന്ന് മന്ത്രി പറഞ്ഞു.