ന്യൂദല്‍ഹി: ആദായ നികുതി ഘടനയില്‍ മാറ്റം വരുത്തി കേന്ദ്ര ബജറ്റ്. വന്‍ ഇളവാണ് ബജറ്റില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, 5 മുതല്‍ 7.5 ലക്ഷം വരെ 10% മാണ് ആദായ നികുതി (മുന്‍പ് 20%). 7.5 ലക്ഷം മുതല്‍ 10 ലക്ഷം വരെ വരുമാനത്തിന് 15% ആദായ നികുതി (മുന്‍പ് 30%). 10 ലക്ഷം മുതല്‍ 12.5 ലക്ഷം വരെ വരുമാനത്തിന് 20% ആദായ നികുതി (മുന്‍പ് 30%). 12.5 ലക്ഷം മുതല്‍ 15 ലക്ഷം വരെ 25% ആദായ നികുതി (മുന്‍പ് 30%), എന്നിങ്ങനെയാണ് പുതിയ ആദായനികുതി നിരക്ക്. അതേസമയം, 15 ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവര്‍ക്ക് നികുതി 35% മായി തുടരും.
അതോടൊപ്പം കോര്‍പ്പറേറ്റ് നികുതി കുറച്ചിട്ടുണ്ട്. ഒപ്പം പുതിയ സംര൦ഭകര്‍ക്ക് 15%വും നിലവിലുള്ള കമ്പനികള്‍ക്ക് 22%മാണ് പുതിയ നികുതി നിരക്ക്.
ഡിവിഡന്റ് വിതരണ നികുതി ഒഴിവാക്കിയിട്ടുണ്ട്.
കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 2022ല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ 16 ഇന പദ്ദതി ആവിഷ്‌കരിക്കുന്നുണ്ട്. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ സംസ്ഥാനങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കണം. 20 ലക്ഷം കര്‍ഷകര്‍ക്ക് സോളാര്‍ പമ്പുകള്‍ സ്ഥാപിക്കാന്‍ സഹായം നല്‍കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
2020-21 സാമ്പത്തിക വര്‍ഷം 15 ലക്ഷം കോടി രൂപയുടെ കാര്‍ഷിക വായ്പ അനുവദിക്കും. നബാര്‍ഡ് റീഫിനാന്‍സിങ് സൗകര്യം വിപുലീകരിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.