അഹമ്മദാബാദ്: ജൂണ്‍ 19ന് രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവെക്കുകയും ഒരു എം.എല്‍.എ രാജിക്കൊരുങ്ങുകയും ചെയ്യുന്നു. ഇതോടെ രാജ്യസഭ തെരഞ്ഞെടുപ്പ് ഇത്തവണയും കടുപ്പമേറിയതായേക്കും.
കാര്‍ജന്‍ എം.എല്‍.എ അക്ഷയ് പട്ടേലും കപ്രഡ എം.എല്‍.എ ജിത്തു ചൗധരിയും കോണ്‍ഗ്രസുമായി കുറച്ചു കാലമായി ഒരു ബന്ധവും പുലര്‍ത്തുന്നില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. ഇരുവരും രാജിവച്ചെന്നാണ് കോണ്‍ഗ്രസും വിശ്വസിക്കുന്നത്. ഒരു എം.എല്‍.എ കൂടി വിരമിച്ചേക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
‘രണ്ട് പേര്‍ രാജിവെച്ചു. മൂന്നാമത്തെയാള്‍ രാജിവെച്ചോ എന്ന് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍’, മുതിര്‍ന്ന എ.ഐ.സി.സി നേതാവ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
‘ഇത് പ്രതീക്ഷിച്ചിരുന്നതാണ്. ഇത് ഗുജറാത്താണ്. ഇപ്പോള്‍ ബി.ജെ.പി മറ്റ് സംസ്ഥാനങ്ങളിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നു. ഗുജറാത്ത് അവരുടെ മാതൃസംസ്ഥാനമാണ്’, നേതാവ് പറഞ്ഞു.
മാര്‍ച്ചില്‍ അഞ്ച് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവെച്ചിരുന്നു. ഇതോടെ കോണ്‍ഗ്രസ് എം.എല്‍.എമാരുടെ എണ്ണം 68 ആയി ചുരുങ്ങിയിരുന്നു. ഇതോടെ നാല് രാജ്യസഭ സീറ്റുകളില്‍ രണ്ടെണ്ണത്തില്‍ വിജയിക്കാനുള്ള സാധ്യതയാണ് കോണ്‍ഗ്രസിന് നഷ്ടമായത്.
ദുബായ്: യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ട് വെച്ച നിർദേശങ്ങളിൽ അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം. എല്ലാ നിർദേശങ്ങളും അമേരിക്കയെ മധ്യസ്ഥർ…
ഡ്രൈവിങ് ലൈസൻസും മറ്റ് ഫോട്ടോ ഐഡികളും ഇനി സ്വീകരിക്കില്ല അയർലണ്ടും ബ്രിട്ടനും തമ്മിലുള്ള ഫെറി യാത്രയിൽ പുതിയ തിരിച്ചറിയൽ രേഖാ…
അയർലണ്ടിലെ ഭവനലഭ്യത പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഒഴിഞ്ഞുകിടക്കുന്നതും അറ്റകുറ്റപ്പണികൾ ആവശ്യമായതുമായ വീടുകൾ വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരാൻ നിലവിലെ പദ്ധതി വിപുലീകരിക്കാൻ…
Dublin: Legendary Indian playback singer Udit Narayan is set to perform in Ireland for the…
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…