gnn24x7

ജൂണ്‍ 19ന് രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവെച്ചു

0
221
gnn24x7

അഹമ്മദാബാദ്: ജൂണ്‍ 19ന് രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവെക്കുകയും ഒരു എം.എല്‍.എ രാജിക്കൊരുങ്ങുകയും ചെയ്യുന്നു. ഇതോടെ രാജ്യസഭ തെരഞ്ഞെടുപ്പ് ഇത്തവണയും കടുപ്പമേറിയതായേക്കും.

കാര്‍ജന്‍ എം.എല്‍.എ അക്ഷയ് പട്ടേലും കപ്രഡ എം.എല്‍.എ ജിത്തു ചൗധരിയും കോണ്‍ഗ്രസുമായി കുറച്ചു കാലമായി ഒരു ബന്ധവും പുലര്‍ത്തുന്നില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. ഇരുവരും രാജിവച്ചെന്നാണ് കോണ്‍ഗ്രസും വിശ്വസിക്കുന്നത്. ഒരു എം.എല്‍.എ കൂടി വിരമിച്ചേക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.

‘രണ്ട് പേര്‍ രാജിവെച്ചു. മൂന്നാമത്തെയാള്‍ രാജിവെച്ചോ എന്ന് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍’, മുതിര്‍ന്ന എ.ഐ.സി.സി നേതാവ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

‘ഇത് പ്രതീക്ഷിച്ചിരുന്നതാണ്. ഇത് ഗുജറാത്താണ്. ഇപ്പോള്‍ ബി.ജെ.പി മറ്റ് സംസ്ഥാനങ്ങളിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നു. ഗുജറാത്ത് അവരുടെ മാതൃസംസ്ഥാനമാണ്’, നേതാവ് പറഞ്ഞു.

മാര്‍ച്ചില്‍ അഞ്ച് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവെച്ചിരുന്നു. ഇതോടെ കോണ്‍ഗ്രസ് എം.എല്‍.എമാരുടെ എണ്ണം 68 ആയി ചുരുങ്ങിയിരുന്നു. ഇതോടെ നാല് രാജ്യസഭ സീറ്റുകളില്‍ രണ്ടെണ്ണത്തില്‍ വിജയിക്കാനുള്ള സാധ്യതയാണ് കോണ്‍ഗ്രസിന് നഷ്ടമായത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here