Categories: India

മൂന്നുദിവസമായി നിർത്താതെ പെയ്യുന്ന മഴയിൽ തെലങ്കാനയിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി

ഹൈദരാബാദ്​: മൂന്നുദിവസമായി നിർത്താതെ പെയ്യുന്ന മഴയിൽ തെലങ്കാനയിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. അടുത്ത മൂന്നുദിവസവും സംസ്​ഥാനത്ത്​ കനത്ത മഴ ലഭിക്കുമെന്ന്​ കാലാവസ്ഥ നിരീക്ഷണ കേ​ന്ദ്രം അറിയിച്ചു.

കരീംനഗർ, സിദ്ധിപേട്ട്​, വാറങ:ൽ എന്നിവിടങ്ങളിലാണ്​ വെള്ളപ്പൊക്കം രൂക്ഷം. കനത്ത മഴയിൽ ഇവിടത്തെ റോഡുകളെല്ലാം മുങ്ങി. വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നതിനാൽ കനത്ത ജാഗ്രത പുലർത്തണമെന്ന്​ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു ഉദ്യോഗസ്​ഥർക്ക്​ നിർദേശം നൽകി. ചെറുനദികളും തോടുകളും മറ്റു ചെറിയ ജലസ്​​​േ​ത്രാതസുകളും നിറഞ്ഞൊഴുകി. ഭൂപൽപള്ളി ജില്ലയിൽ കൂണ്ടനപള്ളി ഗ്രാമത്തിൽ വെള്ളപൊക്കത്തിൽ കുടുങ്ങി കിടന്ന 10ഓളം കൃഷിക്കാരെ ദേശീയ ദുരന്ത നിവാരണ സേന ഹെലികോപ്​ടറിൽ രക്ഷപ്പെടുത്തി.

നിരവധി വാഹനങ്ങളും ട്രക്കുകളും ഒലിച്ചുപോയി. ഹൈദരബാദിൽ രണ്ടു കൺട്രോൾ റൂമുകൾ തുറന്നു. സംസ്​ഥാന ദുരന്ത നിവാരണ സേനയോടും ജാഗ്രത പുലർത്താൻ നിർദേശം നൽകി.

Newsdesk

Recent Posts

Finglas മലയാളി ബേസിൽ നിര്യാതനായി

Finglas മലയാളി ബേസിൽ നിര്യാതനായി. 29 വയസ്സായിരുന്നു. കോതമംഗലം സ്വദേശിയാണ്. ഇന്നലെ ദേഹാസ്വാസ്ഥ്യത്തെതുടർന്ന് ബേസിലിനെ ബ്ലൂമൌണ്ട് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. വൈകുന്നേരം…

2 hours ago

അയർലൻഡ് മലയാളിയും ബ്ലൂ ചിപ്പ് ടൈൽസ് മാനേജിങ് പാർട്ണറുമായ റെനു അലക്സിന്റെ പിതാവ് നെടുംപാലക്കുന്നേൽ എൻ.എം.ചാണ്ടി നിര്യാതനായി

പാലാ: അയർലൻഡ് മലയാളിയും ബ്ലൂ ചിപ്പ് ടൈൽസ് മാനേജിങ് പാർട്ണറുമായ റെനു അലക്സിന്റെ പിതാവ് നെടുംപാലക്കുന്നേൽ എൻ എം ചാണ്ടി(…

2 hours ago

IRP കാർഡ് പുതുക്കലിലെ കാലതാമസം; ക്രാന്തി അയർലണ്ടിന്റെ പ്രതിഷേധം ഇന്ന്

ഐആർപി (IRP) കാർഡുകൾ പുതുക്കുന്നതിലുണ്ടാകുന്ന അനാവശ്യമായ കാലതാമസത്തിനെതിരെ ക്രാന്തി അയർലണ്ട് ഡബ്ലിൻ ജി എൻ ഐ ബി ഓഫീസിനു മുന്നിൽ…

6 hours ago

WMF വുമൺസ് ഫോറം അയർലൻഡിന്റെ ആഭിമുഖ്യത്തിൽ വെബിനാർ സംഘടിപ്പിച്ചു

2026 മാർച്ച് 8-ന് WMF വുമൺസ് ഫോറം അയർലൻഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വെബിനാർ, അന്താരാഷ്ട്ര വനിതാദിനത്തിന് കരുത്തുറ്റ സന്ദേശമായി. സ്ത്രീകളുടെ…

20 hours ago

ഓസ്‌ട്രേലിയയിലെ ബിഗ് ഫോർ ബാങ്കുകളിൽ മൂന്നെണ്ണം അടുത്ത ആഴ്ച നിരക്ക് വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു

പണപ്പെരുപ്പ മുന്നറിയിപ്പിനെത്തുടർന്ന് , അടുത്തയാഴ്ച പലിശ നിരക്ക് ഉയർത്തുമെന്ന് ഓസ്‌ട്രേലിയയുടെ കേന്ദ്ര ബാങ്കിനോട് വെസ്റ്റ്പാക്, നാഷണൽ ഓസ്‌ട്രേലിയ ബാങ്ക്, കോമൺ‌വെൽത്ത്…

23 hours ago

ഗൾഫിൽ നിന്നുള്ള രണ്ടാമത്തെ ഗവൺമെന്റ് ചാർട്ടർ വിമാനം ഇന്ന് ഡബ്ലിനിൽ എത്തും

ഐറിഷ് പൗരന്മാരെ സഹായിക്കുന്നതിനായി ഗൾഫിൽ നിന്നുള്ള രണ്ടാമത്തെ സർക്കാർ ചാർട്ടർ വിമാനം ഇന്ന് ഉച്ചകഴിഞ്ഞ് ഡബ്ലിനിൽ എത്തിച്ചേരും.അബുദാബിയിൽ നിന്ന് 217…

1 day ago