ഒട്ടാവാ: ഇന്ത്യയുടെ 74- മത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ ഇന്ത്യയ്ക്കൊപ്പം കാനഡയും പങ്കുചേർന്നു. മൂന്ന് വെള്ളച്ചാട്ടങ്ങളുടെ സംഗമമായ നയാഗ്ര ഇന്നലെ ഇന്ത്യൻ പതാകയുടെ നിറങ്ങളാൽ ദീപാലംകൃതമായി.
കാനഡയിലെ ഇന്ത്യൻ സമൂഹത്തിന്റെ ആഘോഷങ്ങളുടെ ഭാഗമായാണ് നയാഗ്രയിൽ ത്രിവർണ്ണം തെളിഞ്ഞത്. നയാഗ്ര ഫോള്‍സ് ഇല്യുമിനേഷന്‍ ബോര്‍ഡും നയാഗ്ര പാര്‍ക്ക് കമ്മീഷനും സിറ്റി ഓഫ് ഓഫ് നയാഗ്ര ഫോള്‍സും സംയുക്തമായാണ് വെള്ളച്ചാട്ടത്തില്‍ ത്രിവര്‍ണങ്ങള്‍ ഒരുക്കിയത്. മാത്രമല്ല അവിടെ ഇന്ത്യൻ പതാകയും ഉയർത്തി.
ഇൻഡോ-കാനഡ ആര്‍ട്ട്‌സ് കൗണ്‍സിൽ സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ ടൊറന്റോയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ജനറല്‍ അപൂര്‍വ ശ്രീവാസ്തവയാണ് പതാക ഉയര്‍ത്തിയത്. ടൊറന്റോ സിറ്റി ഹാളിലും പതാക ഉയർത്തൽ നടന്നു.
കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യന്‍ സമൂഹത്തിന് സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നു. ഇന്ത്യയും കാനഡയും തമ്മില്‍ ദീര്‍ഘവും ശക്തവും ഊര്‍ജസ്വലതയുമുള്ള ബന്ധമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഡബ്ലിൻ 7 മേഖലയിലെ ആയിരക്കണക്കിന് വീടുകളിൽ പ്ലാസ്റ്റിക് മാലിന്യബാഗുകൾ ഉപയോഗിച്ച് മാലിന്യം ശേഖരണത്തിനായി പുറത്തുവയ്ക്കുന്നത് നിരോധിക്കാനുള്ള പദ്ധതിയിൽ നിന്ന് Dublin…
മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായി ഇന്ത്യൻ സിനിമാ കമ്പനി.അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ബിഗ് ബഡ്ജറ്റ് സിനിമയിലൂടെയാണ്…
സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിൽ ഏറെ വ്യക്തി മുദ്ര പതിപ്പിച്ച വിപിൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്…
ദമ്മാം: സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് ദമ്മാമിൽ തുടക്കമായി.…
ഡബ്ലിൻ: യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് ഓൺലൈനായി സാധനങ്ങൾ വാങ്ങുന്ന അയർലണ്ട് ഉപഭോക്താക്കൾക്ക് നവംബർ 1 മുതൽ പുതിയ…
ക്രിസ്മസ് കാലത്തെ ഡബ്ലിൻ നഗരത്തിന്റെ ആഘോഷങ്ങൾക്ക് കൂടുതൽ പകിട്ടേകാൻ ജനപ്രിയമായ TwinkleTown ഇത്തവണ വിപുലമായ രൂപത്തിൽ തിരിച്ചെത്തുന്നു. കഴിഞ്ഞ വർഷം…