India

അയോധ്യയിൽ പുതിയതായി ഉയരുന്ന മസ്ജിദിൻ്റെ രേഖാചിത്രങ്ങള്‍ പുറത്തു വിട്ട് IICF

ന്യൂഡൽഹി: അയോധ്യയിൽ പുതിയതായി ഉയരുന്ന മസ്ജിദിൻ്റെ രേഖാചിത്രങ്ങള്‍ പുറത്തു വന്നു. ഇന്ത്യ ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ (IICF) എന്ന ട്രസ്റ്റാണ് മസ്ജിദിൻ്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും രൂപരേഖ പുറത്തു വിട്ടത്. ഉത്തര്‍ പ്രദേശ് സുന്നി വഖഫ് ബോര്‍ഡിൻ്റെ നിയന്ത്രണത്തിലാണ് ഐഐസിഎഫ് പ്രവര്‍ത്തിക്കുന്നത്.

അയോധ്യയിൽ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ലഭിച്ച സ്ഥലത്താണ് പുതിയ മസ്ജിദ് ഉയരുന്നത്. മസ്ജിദ് നിർമ്മാണത്തിനായി കേന്ദ്ര സുന്നി വഖഫ് ബോർഡാണ് ഇന്ത്യ ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ (IICF) എന്ന പേരിൽ ട്രസ്റ്റ് രൂപീകരിച്ചത്.

കഴിഞ്ഞ ദിവസം വീഡിയോ കോൺഫറൻസിലൂടെ ജാമിയ മിലിയ സ്കൂൾ ഓഫ് ആർക്കിടെക്ച്ചറിലെ ഡീൻ സയ്യിദ് മുഹമ്മദ് അക്തറാണ് രൂപരേഖ പ്രദർശിപ്പിച്ചത്. ആശുപത്രി, ലൈബ്രറി, സമൂഹ അടക്കള, മ്യൂസിയം എന്നിവ ഉൾപ്പെടുന്നതാണ് മസ്ജിദ് സമുച്ചയം. താഴികക്കുടങ്ങളില്ലാത്ത ആധുനിക രൂപകൽപനയിലുള്ള മോസ്കാണ് സ്ഥലത്ത് നിര്‍മിക്കുന്നത്.

“ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് മോസ്ക് രൂപകൽപന ചെയ്തിരിക്കുന്നത്. താഴികക്കുടങ്ങളില്ലാതെ ഒരു മുട്ടയുടെ രൂപത്തിലായിരിക്കും മസ്ജിദ്. രണ്ട് നിലകളുള്ള മോസ്കിന് മിനാരങ്ങളും ഉണ്ടാകില്ല. ഒരേ സമയം 2000 പേര്‍ക്ക് നിസ്കരിക്കാൻ ഇവിടെ സൗകര്യമുണ്ടായിരിക്കും” ജാമിയ മിലിയ സര്‍വകലാശാലയിലെ പ്രൊഫ. എസ് എം അക്തര്‍ പറഞ്ഞു.

പ്രദേശത്തെ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന തരത്തിലായിരിക്കും ആശുപത്രിയുടെ പ്രവര്‍ത്തനം. ഗര്‍ഭിണികളുടെയും പോഷകക്കുറവുള്ള കുട്ടികളുടെയും ചികിത്സയ്ക്ക് ശ്രദ്ധ കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തനമെന്നും ഐഐസിഎഫ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. നിര്‍മാണം അടുത്ത വര്‍ഷം ഓഗസ്റ്റിലായിരിക്കും ആരംഭിക്കുക.

Newsdesk

Recent Posts

ഇല്ലിനോയിസ് ഗവർണർ സ്ഥാനത്തേക്ക് വീണ്ടും ജെ.ബി. പ്രിറ്റ്‌സ്കർ; പോരാട്ടം ഡാരൻ ബെയ്‌ലിയുമായി

ഷിക്കാഗോ: ഇല്ലിനോയിസ് ഗവർണർ സ്ഥാനത്തേക്ക് മൂന്നാം തവണയും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി ജെ.ബി. പ്രിറ്റ്‌സ്കർ മത്സരിക്കും. റിപ്പബ്ലിക്കൻ പ്രൈമറിയിൽ വിജയിച്ച ഡാരൻ…

21 hours ago

ട്രംപ് ഭരണകൂടത്തിന് തിരിച്ചടി; ഭീകരവിരുദ്ധ വിഭാഗം തലവൻ ജോ കെന്റ് രാജിവെച്ചു

വാഷിംഗ്ടൺ: ഇറാാനെതിരായ സൈനിക നീക്കങ്ങളിൽ പ്രതിഷേധിച്ച് നാഷണൽ കൗണ്ടർ ടെററിസം സെന്റർ (NCTC) ഡയറക്ടർ ജോ കെന്റ് രാജിവെച്ചു. ഇറാന്റെ…

21 hours ago

ഇറാൻ സുരക്ഷാ തലവൻ അലി ലാരിജാനിയെ ഇസ്രായേൽ വധിച്ചു; മകൾക്ക് അമേരിക്കയിൽ ഗ്രീൻ കാർഡ് നൽകിയത് വിവാദമാകുന്നു

വാഷിംഗ്ടൺ/ടെഹ്‌റാൻ: ഇറാന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനും മുൻ പാർലമെന്റ് സ്പീക്കറുമായ അലി ലാരിജാനിയെ (67) വ്യോമാക്രമണത്തിലൂടെ വധിച്ചതായി ഇസ്രായേൽ പ്രതിരോധ…

21 hours ago

ജനുവരിയിൽ പ്രോപ്പർട്ടി വില വർധന 7% ആയി ഉയർന്നു- CSO

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൽ നിന്നുള്ള പുതിയ കണക്കുകൾ കാണിക്കുന്നത് ജനുവരി വരെയുള്ള 12 മാസത്തിനുള്ളിൽ റെസിഡൻഷ്യൽ പ്രോപ്പർട്ടി വിലകൾ 7%…

23 hours ago

യുവതിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ്; ഫ്ലോറിഡയിൽ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

സ്റ്റാർക്ക് (ഫ്ലോറിഡ): 2008-ൽ യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി മൈക്കൽ ലീ കിംഗിന്റെ (54) വധശിക്ഷ ഫ്ലോറിഡയിൽ…

1 day ago

ചരിത്ര വിജയത്തിലേക്ക് ജൂലിയാന സ്ട്രാറ്റൻ; ഇല്ലിനോയിസ് സെനറ്റ് പ്രൈമറിയിൽ ഉജ്ജ്വല വിജയം

ഷിക്കാഗോ: ഇല്ലിനോയിസ് ലഫ്റ്റനന്റ് ഗവർണർ ജൂലിയാന സ്ട്രാറ്റൻ യു.എസ് സെനറ്റിലേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറിയിൽ ഉജ്ജ്വല വിജയം നേടി. അതിശക്തമായ പോരാട്ടം…

1 day ago