Categories: India

നടപ്പു സാമ്പത്തീക വര്‍ഷത്തിലെ ഇന്ത്യയുടെ വളർച്ചനിരക്ക്​ 4.8 ശതമാനമായി കുറച്ച് ഐ.എം.എഫ്

ദാവോസ്​: നടപ്പു സാമ്പത്തീക വര്‍ഷത്തിലെ  ഇന്ത്യയുടെ വളർച്ചനിരക്ക്​ 4.8 ശതമാനമായി കുറച്ച്​ അന്താരാഷ്​​്ട്ര നാണയനിധി (ഐ.എം.എഫ്​). ഗ്രാമീണ വരുമാന വളർച്ച ദുർബലമായതും ബാങ്കിതര സാമ്പത്തിക മേഖല നേരിടുന്ന സമ്മർദവുമാണ്​​ വളർച്ചനിരക്ക്​ കുറയാൻ ഇടയാക്കിയതെന്ന്​ ലോക സാമ്പത്തിക ഫോറത്തിന്​ മുന്നോടിയായുള്ള ആഗോള സാമ്പത്തികാവസ്​ഥയെക്കുറിച്ച റിപ്പോർട്ടിൽ​ ഐ.എം.എഫ്​ വ്യക്തമാക്കി​.

എന്നാൽ, 2020ൽ 5.8 ശതമാനവും 2021ൽ 6.5 ശതമാനവുമായി വളർച്ചനിരക്ക്​ കൂടുമെന്ന്​​ ഇന്ത്യക്കാരി കൂടിയായ ഐ.എം.എഫ്​ മുഖ്യ സാമ്പത്തിക വിദഗ്​ധ ഗീത ഗോപിനാഥ്​ വ്യക്തമാക്കി. ബാങ്കിതര സാമ്പത്തിക മേഖലയുടെ ഞെരുക്കവും വായ്​പയിലെ കുറവും കാരണം ഇന്ത്യയി​ൽ ആഭ്യന്തര ആവശ്യകത കുത്തനെ താഴോട്ടുപോയി. അതേസമയം, അമേരിക്കയുമായുള്ള വ്യാപാര കരാറി​​െൻറ പ്രതികരണമെന്നോണം ചൈനയുടെ വളർച്ച നിരക്കിൽ 0.2 ശതമാനം ഉയർന്ന്​ 2020ൽ ആറ്​ ശതമാനമാകുമെന്ന്​ ഗീത വിശദീകരിച്ചു.

ആഗോള സാമ്പത്തിക വളർച്ചനിരക്കും 2019ൽ താഴേക്കാണെന്ന്​ ഐ.എം.എഫ്​ റിപ്പോർട്ടിൽ പറയുന്നു. 2019ൽ 2.9 ശതമാനവും 2020ൽ 0.1 ശതമാനവും 2021ൽ 0.2 ശതമാനവും വളർച്ചയുണ്ടാകുമെന്ന്​ പ്രതീക്ഷിച്ച സ്​ഥാനത്താണ്​ ഇത്​. അർജൻറീന, ഇറാൻ, തുർക്കി തുടങ്ങിയ രാജ്യങ്ങളിലെ സാമ്പത്തിക ഞെരുക്കം 2020ലെ സാമ്പത്തിക വളർച്ചയിൽ അനിശ്ചിതത്വമാണ്​ പ്രതിഫലിപ്പിക്കുന്നത്​. ഇന്ത്യക്ക്​ പുറമെ വികസ്വര രാജ്യങ്ങളായ ബ്രസീലും മെക്​സിക്കോയും മോശം പ്രകടനമാണ്​ കാണിക്കുന്നത്​.

Newsdesk

Recent Posts

മൈൻഡിന് പുതിയ നേതൃത്വം

ഡബ്ലിൻ: അയര്‍ലണ്ടിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ മൈന്‍ഡിനു പുതിയ നേതൃത്വം. മൈൻഡിന്റെ നിലവിലെ പ്രസിഡണ്ട്  സിജു ജോസ് തുടരും.…

3 hours ago

അയർലണ്ടിന്റെ ജേഴ്സിയിൽ ലോകകപ്പിലേക്ക്; അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പ് ടീമിൽ ഫെബിൻ മനോജ്

ഡബ്ലിൻ: അയർലണ്ട് ക്രിക്കറ്റിന്റെ ചരിത്രതാളുകളിൽ അഭിമാനമായി വീണ്ടുമൊരു മലയാളി പേര്. വരാനിരിക്കുന്ന അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിനുള്ള അയർലണ്ട് ടീമിൽ ഇടംനേടി…

16 hours ago

ഗാർഡ ക്രിസ്മസ് സേഫ് ഡ്രൈവിംഗ് അപ്പീൽ ആരംഭിച്ചു

ക്രിസ്മസ് ആഘോഷ നാളുകളിൽ റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി ഗാർഡ ക്രിസ്മസ് സേഫ് ഡ്രൈവിംഗ് അപ്പീൽ ആരംഭിച്ചു. ഈ വർഷം ഇതുവരെ 165…

19 hours ago

ഫാമിലി റീയൂണിഫിക്കേഷൻ പോളിസി: ജോയിന്റ് ആപ്ലിക്കേഷൻ ബാധകമല്ല; 60000 യൂറോ വാർഷിക വരുമാനമുണ്ടെങ്കിൽ കുട്ടികളെ കൊണ്ടുവരാമെന്നത് തെറ്റായ വാർത്ത

അയർലണ്ടിലെ പുതിയ റീയൂണിഫിക്കേഷൻ പോളിസിയെ സംബന്ധിച്ച് വിദേശ പൗരന്മാർ ഉൾപ്പെടെ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ…

21 hours ago

ബിജു മേനോനും ജോജുജോർജും വലതുവശത്തെ കള്ളന് പുതിയ പോസ്റ്റർ

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. പ്രശസ്ത താരങ്ങളായ ബിജു…

1 day ago

ദുസരാ വിജയൻ കാട്ടാളനിൽ

തനതായ അഭിനയ ശൈലിയിലൂടെ വ്യക്തിപ്രഭാവം നേടിയ പ്രശസ്ത മോളിവുഡ് നടി ദുസരാ വിജയൻ കാട്ടാളനിലൂടെ മലയാളത്തിലെത്തുന്നു. സർപ്പട്ട പരമ്പരായി, രായൻ,…

2 days ago