India

സാങ്കേതിക തകരാർ: 48 മണിക്കൂറിൽ ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ അടിയന്തരമായി ഇറക്കിയത് മൂന്ന് വിമാനങ്ങൾ

ന്യൂഡൽഹി: സാങ്കേതികപ്രശ്നങ്ങൾകാരണം മൂന്ന് അന്താരാഷ്ട്രവിമാനങ്ങൾ 48 മണിക്കൂറിനുള്ളിൽ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിൽ അടിയന്തരമായിഇറങ്ങി. കൊച്ചി, ചെന്നൈ,കൊൽക്കത്തവിമാനത്താവളങ്ങളിലാണ്വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി ഇവ ഇറങ്ങിയതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ.) അറിയിച്ചു.

എയർ അറേബ്യയുടെ ഷാർജ-കൊച്ചിൻ വിമാനം ഹൈഡ്രോളിക് തകരാർ കാരണമാണ് ഇറക്കിയത്. ആഡിസ് അബാബയിൽനിന്ന് ബാങ്കോക്കിലേക്കു പോയ എത്യോപ്യൻ എയർലൈൻസ് വിമാനം കൊൽക്കത്തയിലും ശ്രീലങ്കൻ എയർലൈൻസിന്റെ വിമാനം ചെന്നൈയിലും ഇറക്കി. മൂന്നുസംഭവത്തിലും വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായി ഡി.ജി.സി.എ. അറിയിച്ചു.

അതിനിടെ ഷാർജയിൽനിന്ന്ഹൈദരാബാദിലേക്കുള്ള ഇൻഡിഗോ വിമാനംസാങ്കേതികത്തകരാറിനെത്തുടർന്ന് വഴിതിരിച്ച് പാകിസ്താനിലെ കറാച്ചിയിലും ഞായറാഴ്ച രാവിലെ അടിയന്തരമായി ഇറക്കി. മറ്റൊരു വിമാനം അയച്ച് യാത്രക്കാരെ ഹൈദരാബാദിൽ എത്തിച്ചു.

Newsdesk

Recent Posts

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…

3 hours ago

ശക്തമായ കാറ്റും കനത്ത മഴയും; അയർലണ്ടിൽ ഏഴ് കൗണ്ടികളിൽ യെല്ലോ അലേർട്ട്

വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…

5 hours ago

അയർലണ്ടിൽ 3 ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ; സ്കൂൾ, ആശുപത്രി സേവനങ്ങൾ തടസ്സപ്പെട്ടു

അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്‌സുമാർ, ഡോക്ടർമാർ, സിവിൽ…

6 hours ago

ജെസ്സിയും കാർത്തിക്കും വീണ്ടും സ്‌ക്രീനിൽ.! ‘വിണ്ണൈത്താണ്ടി വരുവായാ’യുടെ പ്രണയനിമിഷങ്ങളുമായി മാൾട്ടയിൽ മലയാളി സുഹൃത്തുക്കളുടെ സോങ് റീക്രിയേഷൻ

ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…

7 hours ago

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…

1 day ago

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

1 day ago