Categories: India

പഞ്ചാബിൽ കോറോണ മുക്തരായവർക്ക് വീണ്ടും കോറോണ സ്ഥിരീകരിച്ചു

ചണ്ഡീഗഡ്: പഞ്ചാബിൽ കോറോണ മുക്തരായവർക്ക് വീണ്ടും കോറോണ സ്ഥിരീകരിച്ചു. മൊഹാലിയിലെ ദേരാ ബസ്സി പട്ടണത്തിലെ പത്തു പേർക്ക് ആണ് വീണ്ടും കോറോണ സ്ഥിരീകരിച്ചത്. 

ആശുപത്രി വിടുന്നതിന് മുൻപ് ഇവരുടെയെല്ലാം സ്രവം പരിശോധിച്ചപ്പോൾ നെഗറ്റീവായിരുന്നു.  അതിനെ തുടർന്നാണ് ഇവരെ വീട്ടിലേക്ക് അയച്ചത്.  കോറോണ രോഗബാധ കാരണം ഇവരെ ജൂൺ മാസത്തിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. 

കോവിഡ് ഭേദമായി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്നവർ ഒരാഴ്ച വീടുകളിൽ quarantine ൽ ആയിരിക്കണമെന്നത് നിർബന്ധമാണെന്നും ആ സമയം വീണ്ടും ഇവർക്ക് പോസിറ്റീവാണെന്ന് കണ്ടെത്തിയാലും ഇവരെ രോഗികളായി പരിഗണിക്കാറില്ലെന്നും മൊഹാലിയിലെ സിവിൽ സർജൻ പറഞ്ഞു.  

ഇതിനിടയിൽ പഞ്ചാബിൽ സമ്പൂർണ്ണ lock down പ്രഖ്യാപിച്ചിരുന്നു.  ആളുകൾ കൂട്ടം കൂടുന്നതിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.  അതുപോലെ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം 50 ൽ നിന്നും 30 ലേക്ക് ആക്കി. ഇതിൽ കൂടുതൽ ആളുകൾ പങ്കെടുത്താൽ ഓഡിറ്റോറിയങ്ങളുടെ ലൈസൻസ് റദ്ദാക്കുമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. 

Newsdesk

Recent Posts

ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ബ്യൂമോണ്ടിൽ സ്വീകരണം

ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…

9 hours ago

ഡബ്ലിനിൽ വീടുകളുടെ വിലവർധന മന്ദഗതിയിൽ; വാങ്ങുന്നവരുടെ ആവശ്യം കുറയുന്നതായി റിപ്പോർട്ട്

അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…

17 hours ago

ശക്തമായ മഴയും കാറ്റും; അയർലണ്ടിലെ അഞ്ച് കൗണ്ടികളിൽ യെല്ലോ അലേർട്ട്

അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…

18 hours ago

അയർലണ്ടിൽ പുതിയ മൊബൈൽ സേവനവുമായി Lidl Connect

അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…

20 hours ago

ഇന്ത്യയിൽ നാളെ മുതൽ നടത്താനിരുന്ന ബാങ്ക് സമരം പിൻവലിച്ചു

ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…

2 days ago

ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദം; മുഖ്യ പ്രഭാഷകൻ സ്വാമി  സന്ദീപാനന്ദഗിരി

   ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…

2 days ago