ന്യൂഡൽഹി: ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ് ശക്തിയായെന്ന് റിപ്പോര്‍ട്ട്. അമേരിക്കയിലെ ഗവേഷണ സ്ഥാപനമായ വേൾഡ് പോപ്പുലേഷൻ റിവ്യൂവിന്റെ 2019ലെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
രാഷ്‌ട്രീയ താത്പര്യങ്ങളില്ലാത്ത സ്വതന്ത്ര സ്ഥാപനമാണ് വേൾഡ് പോപ്പുലേഷൻ റിവ്യൂ. പട്ടികയിൽ ബ്രിട്ടനെയും ഫ്രാൻസിനെയുമാണ് ഇന്ത്യ മറികടന്നത്. 2019 ൽ ഇന്ത്യയുടെ ജിഡിപി 2.94 ലക്ഷം കോടി ഡോളറിന്റേതായിരുന്നു.
ബ്രിട്ടന്റെ ജിഡിപി 2.83 ലക്ഷം കോടി ഡോളറിന്റേതാണ്. ഫ്രാൻസിന്റേതാകട്ടെ 2.71 ലക്ഷം കോടി ഡോളറിന്റേതും. ഉയർന്ന ജനസംഖ്യയായതിനാൽ ഇന്ത്യയിലെ ആളോഹരി വരുമാനം 2170 അമേരിക്കൻ ഡോളറാണ്. അമേരിക്കയിൽ ഇത് 62794 ഡോളറാണ്.
നടപ്പുവർഷം ഇന്ത്യൻ ജിഡിപി വളർച്ച 7.5 ശതമാനത്തിൽ നിന്ന് 5% ആയി കൂപ്പുകുത്തുമെന്നും റിപ്പോർട്ടിലുണ്ട്. 1990കളിലെ ആഗോളവത്കരണം വഴി ഇന്ത്യയെ തുറന്ന വിപണിയാക്കി മാറ്റിയ അന്നത്തെ സർക്കാരുകളുടെ തീരുമാനമാണ് ഇന്ത്യയുടെ മുന്നേറ്റ രഹസ്യം.
വിദേശ വ്യാപാരം, നിക്ഷേപം എന്നിവയിലെ നിയന്ത്രണം കുറച്ചതും പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം 60 ശതമാനമയതും മുന്നേറ്റത്തിന് കാരണമായി. ഇന്ത്യയുടെ സേവന മേഖല ലോകത്തെ ഏറ്റവും വേഗം വളരുന്നതാണ്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ 60 ശതമാനവും തൊഴിൽമേഖലയിൽ 28 ശതമാനവും ഈ മേഖലയുടെ വകയാണ്.
എന്നാൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച തുടർച്ചയായ മൂന്നാം വർഷവും തളർച്ചയിലേക്കാണ് നീങ്ങുന്നതെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അഞ്ച് ശതമാനത്തിലേക്ക് വളർച്ചാ നിരക്ക് ഇടിയുമെന്നാണ് കരുതുന്നത്.
അതേസമയം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കൽ, വിദേശ വ്യാപാരത്തിലും നിക്ഷേപത്തിലും നിയന്ത്രണങ്ങൾ ലഘൂകരിച്ചത്, വ്യാവസായിക രംഗത്ത് നിയന്ത്രണങ്ങൾ പിൻവലിച്ചത് തുടങ്ങിയവയാണ്.
ഇന്ത്യയുടെ സാമ്പത്തിക വളർച്ചയുടെ വേഗം കൂട്ടിയതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 1990 ന് ശേഷമാണ് ഇന്ത്യയിൽ ഈ മാറ്റം പ്രകടമായതെന്നും റിപ്പോർട്ടിലുണ്ട്.
ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റുക്കാർക്കും ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റുകാർക്കും ശമ്പളം വർധിക്കും എംപ്ലോയ്‌മെന്റ് പെർമിറ്റ് ശമ്പള പരിധികൾ വർദ്ധിപ്പിക്കുന്നതിനുള്ള റോഡ്മാപ്പ്…
ആസന്നമായ ക്രിസ്മസ് രാവുകൾക്ക് ഹരം പകരാൻ ഒരടിച്ചുപൊളി ഗാനമെത്തുന്നു. ബത് ലഹേമിലെ തൂവെള്ള രാത്രിയിൽ..... എന്നു തുടങ്ങുന്ന മനോഹരമായഗാനമാണ് എത്തിയിരിക്കുന്നത്.…
ഉബർ നിശ്ചിത നിരക്കുകൾക്കെതിരെ ഡബ്ലിനിൽ ഇന്ന് വൈകുന്നേരം ടാക്സി ഡ്രൈവർമാർ വീണ്ടും പ്രതിഷേധം നടത്തും.വൈകുന്നേരം 4.30 മുതൽ പ്രതിഷേധം സംഘടിപ്പിക്കും.…
സഞ്ചാര്‍ സാഥി ആപ്പില്‍ നിലപാട് തിരുത്തി കേന്ദ്രം. സഞ്ചാര്‍ സാഥി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര ടെലികോം…
An Garda Síochána രാജ്യവ്യാപകമായി സ്ഥിരം തസ്തികകളിൽ എക്സിക്യൂട്ടീവ് ഓഫീസർമാരെ നിയമിക്കുന്നു. പ്രാരംഭ ശമ്പളം പ്രതിവർഷം €37,919. അപേക്ഷകൾ നൽകാനുള്ള…
ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റ്, ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റ്, ഇൻട്രാ-കോർപ്പറേറ്റ് ട്രാൻസ്ഫറി ഐറിഷ് എംപ്ലോയ്‌മെന്റ് പെർമിറ്റ് ഉടമകൾ, റിസർച്ചേഴ്‌സ് ഓൺ…