ന്യൂദല്‍ഹി: ചൈനീസ് സെര്‍ച്ച് എഞ്ചിന്‍ ആപ്പായ ബൈഡുവും സോഷ്യല്‍ മീഡിയ ആപ്പായ വീബോയും നിരോധിച്ച് ഇന്ത്യ. നേരത്തെ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെയാണ് ഈ രണ്ട് ആപ്പുകളുടേയും നിരോധനം.
ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്യാനും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ 27 ന് നിരോധിച്ച ആപ്പുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടവയാണ് ഇവ എന്നാണ് അധികൃതര്‍ പറയുന്നത്.
കൂടുതല്‍ ആപ്പുകള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജൂണ്‍ 29 നാണ് ഇന്ത്യ ടിക് ടോക്, ഹലോ തുടങ്ങി 59 ജനപ്രിയ ആപ്പുകള്‍ നിരോധിച്ചത്. ഗല്‍വാനിലെ സംഘര്‍ഷത്തിന് പിന്നാലെയായിരുന്നു തീരുമാനം.
ഇതിന് പിന്നാലെ ആപ്പുകളുടെ ക്ലോണ്‍ പതിപ്പും ഇന്ത്യ നിരോധിച്ചിരുന്നു.
2009 ല്‍ പുറത്തിറക്കിയ വീബോ ആപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് അക്കൗണ്ടുണ്ട്. 2015 ചൈനീസ് സന്ദര്‍ശനത്തിന് മുന്നോടിയായിട്ടായിരുന്നു മോദി വീബോയില്‍ അക്കൗണ്ട് തുടങ്ങിയത്.
ഡബ്ലിൻ: അയർലണ്ടിൽ 2026 മാർച്ച് 29 ഞായറാഴ്ച മുതൽ സമയം മുന്നോട്ട് മാറ്റുന്നു. പുലർച്ചെ 1 മണിക്ക് ക്ലോക്കുകൾ ഒരു…
അയർലൻഡിലെ വാട്ടർഫോർഡ് സെൻ്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിലെ വിശുദ്ധ ഹാശാ ആഴ്ച ശുശ്രൂഷകൾ മാർച്ച് 29 മുതൽ ഏപ്രിൽ…
ലീവിംഗ് സർട്ടിഫിക്കറ്റ്, ജൂനിയർ സൈക്കിൾ വിദ്യാർത്ഥികൾക്കുള്ള പരീക്ഷാ ഫീസ് ഈ വർഷം വീണ്ടും ഏർപ്പെടുത്തിയതിനെ വിദ്യാഭ്യാസ മന്ത്രി ഹിൽഡെഗാർഡ് നൗട്ടൺ…
വാഷിംഗ്ടൺ: ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങൾക്കെതിരായ ആക്രമണങ്ങൾ പത്ത് ദിവസത്തേക്ക് നിർത്തിവെക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. ഇറാൻ സർക്കാരിന്റെ…
റീട്ടെയിലർമാരായ ലിഡ്ൽ, ടെസ്‌കോ, സൂപ്പർവാലു, സെൻട്ര എന്നിവർ ഇന്ന് മുതൽ സ്വന്തം ബ്രാൻഡിലുള്ള നിരവധി പാലുൽപ്പന്നങ്ങളുടെ വില കുറയ്ക്കുന്നു.ഇന്ന് രാവിലെ…
സ്ത്രീകളെ പോലെ പ്രസവാനന്തര വിഷാദം പുരുഷന്മാരിലും ഉണ്ടാകുന്നതായി പഠനങ്ങൾ. അച്ഛൻമാരാവുന്ന പത്ത് ശതമാനം പേർ പോസ്റ്റ്പാർട്ടം ഡിപ്രഷൻ അനുഭവിക്കുന്നുണ്ടെന്ന് ജേണൽ…