കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ലോകത്തെമ്പാടുമുള്ള വ്യവസ്ഥായ സ്ഥാപനങ്ങളും ജോലിക്കാരെ വിട്ടീലിരുന്ന് തൊഴിലെടുക്കാന്‍ അനുവദിക്കുമ്പോഴും ഇന്ത്യയില്‍ നേരെ തിരിച്ചാണ് കാര്യങ്ങളെന്ന് ഒരു റിപ്പോര്‍ട്ട് പറയുന്നു. പ്രമുഖ ഐ.ടി സര്‍വ്വീസ് മാനേജ്‌മെന്റ് കമ്പനിയായ ഗാര്‍ട്‌നറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത് ഇന്ത്യയിലെ കമ്പനികള്‍ക്ക് ജോലിക്കാരെ വീട്ടിലിരുത്തി പണിയെടുപ്പിക്കാന്‍ കഴിയാവുന്ന ടെക്‌നോളജിയോ സംവിധാനങ്ങളോ ഇല്ലെന്നാണ്.
ഗൂഗിള്‍, മൈക്രോസോഫ്റ്റ് പോലുള്ള കമ്പനികള്‍ക്ക് ഐ.ടി തൊഴിലാളികളെ വീഡിയോ കോണ്‍ഫറന്‍സിംഗ്, മറ്റ് സോഫ്റ്റ്‌വെയറുകള്‍ എന്നിവയുടെ സഹായത്തോടെ വീട്ടിലിരുത്തി തൊഴിലെടുപ്പിക്കാന്‍ സാധിക്കുമ്പോള്‍ ഇന്ത്യയിലെ ഭൂരിപക്ഷം കമ്പനികള്‍ക്കും ചെറുകിട സ്ഥാപനങ്ങള്‍ക്കും അത് സാധ്യമല്ല.
ഭൂരിപക്ഷം കമ്പനികളിലും ചെറുകിട സ്ഥാപനങ്ങളിലും പഴയ ഡെസ്‌ക് ടോപ്പുകള്‍, വേഗത കുറഞ്ഞ നെറ്റ്‌വര്‍ക്ക് കണക്ഷനുകള്‍, വേഗത കുറഞ്ഞ യു.പി.എസ് ബാക്ക്അപ് എന്നിവയാണുള്ളത്. മൂന്നില്‍ രണ്ട് തൊഴിലാളികള്‍ക്കും ഗൂഗിള്‍, ഹാംഗ്ഔട്ട്, സൂം, സിസ്‌കോ വെബ്എക്‌സ്, ഗോടുമീറ്റിംഗ്, മൈക്രോസോഫ്റ്റ് ടീംസ്, ഗ്രൂപ്പ് ചാറ്റ് എന്നിങ്ങനെയുള്ള സംവിധാനങ്ങളൊന്നും ലഭ്യമല്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു.
സോഫ്റ്റ്‌വെയര്‍ വിഭാഗത്തില്‍ വരുന്ന വലിയ ചെലവാണ് കമ്പനികളെ തടയുന്ന മറ്റൊരു ഘടകം. ഭൂരിപക്ഷം പേര്‍ക്കും ലാപ്‌ടോപുകളില്ല. ഓഫീസ് ഇന്റര്‍നെറ്റിനുള്ള വേഗത വീടുകളിലെ ബ്രോഡ്ബാന്‍ഡ് കണക്ഷനില്ല. വീടുകളില്‍ എത്ര പേര്‍ക്ക് വൈ-ഫൈ കണക്ഷനുണ്ടെന്നതും പ്രധാന ചോദ്യമാണ്.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…