ലഡാക്ക്: ഗല്‍വാന്‍ താഴ്വരയില്‍ ആറ് ടി 90 ടാങ്കുകള്‍ ഇന്ത്യന്‍ സൈന്യം വിന്യസിച്ചു,മേഖലയില്‍ ടാങ്ക് വേധ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും വിന്യസിച്ചിട്ടുണ്ട്.
ഇരു രാജ്യങ്ങളുടെയും ഉന്നത മിലിട്ടറി കമാന്‍ഡര്‍മാര്‍ തമ്മില്‍ ലഡാക്കിലെ ചുഷൂളില്‍ ചര്‍ച്ച നടത്തുന്നതിന് തീരുമാമെടുത്തെങ്കിലും അതിര്‍ത്തിയിലെ സേനാ വിന്യാസം കുറയ്ക്കുന്നതിന് ഇരു കൂട്ടരും തയ്യാറായിട്ടില്ല.
കിഴക്കന്‍ ലഡാക്കിലെ 1597 കിലോമീറ്റര്‍ നീളമുള്ള നിയന്ത്രണ രേഖയില്‍ ഉടനീളം യുദ്ധ വാഹനങ്ങളും പീരങ്കികളും വിന്യസിച്ചിട്ടുണ്ട്.
നടക്കുന്ന ചര്‍ച്ചകള്‍ സൈന്യത്തെ പിന്‍വലിക്കുന്നത് സംബന്ധിച്ചാണ് എന്നാല്‍ സൈനിക വിന്യാസം ചൈനയും ഇന്ത്യയും നടത്തുകയാണ്.
യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ പര്‍വ്വത പാതയായ സ്പാന്ഗൂര്‍ ചുരത്തിലൂടെയുള്ള ചൈനയുടെ ഏത് തരത്തിലുള്ള ആക്രമണ പദ്ധതിയും ചെറുക്കുന്നതിന് ചുഷൂള്‍ സെക്റ്ററില്‍ രണ്ട് ടാങ്ക് സൈനിക വ്യൂഹത്തെയും വിന്യസിച്ചിട്ടുണ്ട്.
പ്രകോപനം ചൈനയുടെ ഭാഗത്ത് നിന്നും ഉണ്ടായാല്‍ ശക്തമായ തിരിച്ചടി നല്‍കുന്നതിനാണ് സൈന്യം തയ്യാറെടുക്കുന്നത്.
സൈനികരുടെ എണ്ണം മേഖലയില്‍ വര്‍ദ്ധിപ്പിക്കുക മാത്രമല്ല,സൈനിക വാഹനങ്ങള്‍,ആയുധങ്ങള്‍ എന്നിവയൊക്കെ മേഖലയില്‍ വിന്യസിച്ചിട്ടുമുണ്ട്, വ്യോമ നിരീക്ഷണവും ഇന്ത്യ നടത്തുന്നുണ്ട്,കര്‍ശന നിരീക്ഷണമാണ് ഇന്ത്യ അതിര്‍ത്തിയില്‍ നടത്തുന്നത്.
അതിര്‍ത്തിയില്‍ പ്രകോപനം ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുന്നതിന് സൈന്യത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയതോടെയാണ് സേനാവിന്യാസം വേഗത്തിലായത്.
ഡൽഹി: കുൽഗാമിൽ ഭീകരാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഒരു ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്കേൽക്കുകയും ചെയ്തു. മൂന്ന് ഭീകരരാണ് ആക്രമണം നടത്തിയത്.…
എംപ്ലോയ്മെന്റ് സർവീസുകളുമായി സഹകരിക്കാതിരുന്ന തൊഴിൽ അന്വേഷകരുടെ സാമൂഹ്യ ക്ഷേമ ആനുകൂല്യങ്ങളിൽ കഴിഞ്ഞ വർഷം വൻ തോതിൽ വെട്ടിക്കുറവ് വരുത്തിയതായി രേഖകൾ.…
ലിമെറിക്കിൽ നടന്ന ഗ്ലോർണി അന്താരാഷ്ട്ര ചെസ് ടൂർണമെന്റിൽ മലയാളി സഹോദരങ്ങളായ എയ്‌ഡൻ ബോബിയും എയ്ഞ്ചൽ ബോബിയും മികച്ച പ്രകടനം കാഴ്ചവെച്ച്…
അയർലൻഡിലെ മലയാളി കായികരംഗത്ത് ശ്രദ്ധേയമായ സാന്നിധ്യമായ Aliyans Drogheda Arts & Sports Club സംഘടിപ്പിക്കുന്ന All Ireland Soccer…
വേൾഡ് മലയാളി ഫെഡറേഷൻ്റെ അയർലൻഡ് പ്രതിനിധികൾ ബഹുമാനപ്പെട്ട അയർലൻഡ് ഇന്ത്യൻ അംബാസിഡർ ശ്രീ മനീഷ് ഗുപ്തയുമായി കൂടിക്കാഴ്ച നടത്തി. WMF…
ഡൽഹി: പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സാഹചര്യം വിലയിരുത്തി കേന്ദ്രമന്ത്രിസഭ. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലെ സ്ഥിതിഗതികളും വിവിധ മന്ത്രാലയങ്ങൾ…