ന്യൂഡൽഹി: യു.എസ്-ഇറാൻ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇറാൻ, ഇറാഖ്, ഗൾഫ് വഴിയുള്ള വ്യോമപാതകൾ ഒഴിവാക്കാൻ വിമാന കമ്പനികൾക്ക് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നിർദേശം നൽകി. അത്യാവശ്യ സാഹചര്യത്തിലല്ലാതെ ഇറാഖിലേക്കുള്ള യാത്ര ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഒഴിവാക്കണമെന്ന് ഇന്ത്യൻ പൗരൻമാർക്കും നിർദേശമുണ്ട്.
ഇറാഖിൽ താമസിക്കുന്ന ഇന്ത്യൻ പൗരൻമാർ ജാഗ്രത പാലിക്കുകയും ഇറാഖിനകത്തെ യാത്രകൾ ഒഴിവാക്കുകയും ചെയ്യണം. ഇന്ത്യക്കാർക്ക് സഹായത്തിന് ബാഗ്ദാദിലെ ഇന്ത്യൻ എംബസിയും എർബിലെ കോൺസുലേറ്റും സാധാരണ നിലയിൽ പ്രവർത്തിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇറാഖിലെ യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിൻെറ നിർദേശം.
അതേസമയം, ഗൾഫ് സർവീസുകൾ നിർത്തിവെക്കാൻ യു.എസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ യാത്രാ വിമാന കമ്പനികളോട് ആവശ്യപ്പെട്ടു. ഇറാഖ്, ഇറാന്‍, ഗള്‍ഫ് ഓഫ് ഒമാന്‍, ഇറാനും സൗദിക്കുമിടയിലെ കടൽ തുടങ്ങിയ വ്യോമപാതകളിലാണ് യാത്രാവിമാനങ്ങള്‍ക്ക് വിലക്കേർപ്പെടുത്തിയത്.
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…
DROGHEDA INDIAN ASSOCIATION (DMA) വയനാട് ഒരു കുടുംബത്തിന്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. DMA യുടെ ഇരുപതാം വാർഷികം…
ഡബ്ലിൻ: അയർലണ്ടിലെ റീട്ടെയിൽ രംഗത്ത് ഒരു പുതിയ അധ്യായം തുറന്ന്, ഗ്ലോബൽ റീട്ടെയിൽ മർച്ചന്റ്സ് അസോസിയേഷൻ, അയർലണ്ട് (GRMAI) തന്റെ…
കേരളത്തിലെ ആദ്യത്തെ ഇക്കിഗായ്-ഇൻസ്പയേർഡ് റിട്ടയർമെന്റ് വില്ലേജായ തൊടുപുഴയിലെ Abel’s Garden ന്റെ ആദ്യത്തെ മോഡൽ വില്ലയുടെ ഓപ്പൺ ഹൗസ് 2025…
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…