gnn24x7

ഇറാൻ, ഇറാഖ്​, ഗൾഫ് വ്യോമപാതകൾ ഒഴിവാക്കാൻ വിമാനകമ്പനികളോട് ഇന്ത്യ

0
239
gnn24x7

ന്യൂഡൽഹി: യു.എസ്​-ഇറാൻ​ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇറാൻ, ഇറാഖ്​, ഗൾഫ് വഴിയുള്ള​ വ്യോമപാതകൾ ഒഴിവാക്കാൻ വിമാന കമ്പനികൾക്ക് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം​ നിർദേശം നൽകി. അത്യാവശ്യ സാഹചര്യത്തിലല്ലാതെ ഇറാഖിലേക്കുള്ള യാത്ര ഇനിയൊരു അറിയിപ്പുണ്ടാക​ുന്നതുവരെ ഒഴിവാക്കണമെന്ന് ഇന്ത്യൻ പൗരൻമാർക്കും നിർദേശമുണ്ട്.

ഇറാഖിൽ താമസിക്കുന്ന ഇന്ത്യൻ പൗരൻമാർ ജാഗ്രത പാലിക്കുകയും ഇറാഖിനകത്തെ യാത്രകൾ ഒഴിവാക്കുകയും ചെയ്യണം. ഇന്ത്യക്കാർക്ക്​ സഹായത്തിന് ബാഗ്​ദാദിലെ ഇന്ത്യൻ എംബസിയും എർബിലെ കോൺസുലേറ്റും സാധാരണ നിലയിൽ പ്രവർത്തിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇറാഖിലെ യു.എസ്​ സൈനിക താവളങ്ങൾക്ക്​ നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതിന് ​പിന്നാലെ ഇരു രാജ്യങ്ങളും തമ്മിൽ യുദ്ധസമാനമായ സാഹച​ര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ്​ വിദേശകാര്യ മന്ത്രാലയത്തിൻെറ നിർദേശം.

അതേസമയം, ഗൾഫ് സർവീസുകൾ നിർത്തിവെക്കാൻ യു.എസ് ഫെഡറൽ ഏവിയേഷൻ അഡ്​മിനിസ്​ട്രേഷൻ യാത്രാ വിമാന കമ്പനികളോട് ആവശ്യപ്പെട്ടു. ഇറാഖ്, ഇറാന്‍, ഗള്‍ഫ് ഓഫ്​ ഒമാന്‍, ഇറാനും സൗദിക്കുമിടയിലെ കടൽ തുടങ്ങിയ വ്യോമപാതകളിലാണ് യാത്രാവിമാനങ്ങള്‍ക്ക് വിലക്കേർപ്പെടുത്തിയത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here