Categories: India

ഏപ്രില്‍ ഒന്നുമുതല്‍ ലോകത്തെ ഏറ്റവും ശുദ്ധിയുള്ള പെട്രോളും ഡീസലുമാകും രാജ്യത്ത് ലഭ്യമാകുക

ന്യൂഡല്‍ഹി: ഏപ്രില്‍ ഒന്നുമുതല്‍ ലോകത്തെ ഏറ്റവും ശുദ്ധിയുള്ള പെട്രോളും ഡീസലുമാകും രാജ്യത്ത് ലഭ്യമാകുക. യുറോ നാല് നിലവാരത്തില്‍നിന്ന് യുറോ ആറിലേയ്ക്ക് മാറുന്നതോടെയാണിത്. വെറും മൂന്നുവര്‍ഷംകൊണ്ടാണ് ഈ നേട്ടം രാജ്യ സ്വന്തമാക്കുന്നത്.യൂറോപ്പിലെ യൂറോ ചട്ടങ്ങള്‍ക്ക് സമാനമാണ് ബിഎസ് നിലവാരം. വാഹനങ്ങള്‍ പുറന്തള്ളുന്ന മലിനീകരണ ഘടകങ്ങളുടെ (സള്‍ഫറിന്റെ) അളവ് നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും പുതിയ മാനദണ്ഡമാണ് ഭാരത് സ്റ്റേജ് എന്ന ബിഎസ്-6.

2017ലാണ് നിലവിലുള്ള ബിഎസ്- 4 നിലവാരം നിലവില്‍വന്നത്. നാലില്‍നിന്ന് അഞ്ചിലേയ്ക്കല്ല നേരിട്ട് ആറിലേയ്ക്കാണ് രാജ്യം മാറുന്നത്. മുമ്പത്തെ തീരുമാനമനുസരിച്ച് ബിഎസ് 5 2019ലും ബിഎസ് 6 2023ലുമാണ് നിലവില്‍വരേണ്ടത്. രാജ്യത്തെ അന്തരീക്ഷ മലിനീകരണം ഗുരുതര സ്ഥിതിയിലേയ്ക്ക് മാറുന്നത് കണക്കിലെടുത്താണ് ബിഎസ്-6ലേയ്ക്ക് ഒറ്റയടിക്ക് മാറാന്‍ തീരുമാനിച്ചത്

ബിഎസ് 4 ഇന്ധനത്തില്‍ 50 പിപിഎം(പാര്‍ട്‌സ് പെര്‍ മില്യണ്‍) സള്‍ഫറാണ് അടങ്ങിയിട്ടുള്ളത്. എന്നാല്‍ ബിഎസ്-6ല്‍ 10 പിപിഎം മാത്രമാണുള്ളത്. നൈട്രജന്‍ ഓക്‌സൈഡിന്റെ അളവിലും കാര്യമായ കുറവുണ്ടാകും. സള്‍ഫറിന്റെ അളവ് കുറവുള്ള ഇന്ധനം ശുദ്ധീകരിച്ചെടുക്കനുള്ള പ്ലാന്റ് നവീകരണത്തിനായി പൊതുമേഖല എണ്ണക്കമ്പനികള്‍ ചെലവാക്കിയത് 35,000 കോടി രൂപയാണ്. .

Newsdesk

Recent Posts

300 പുതിയ പോസ്റ്റൽ ഡെലിവറി ജീവനക്കാരെ An Post നിയമിക്കുന്നു

ദേശീയ പാഴ്‌സൽ ഡെലിവറി ശൃംഖലയായ An Post രാജ്യവ്യാപകമായി 300 പോസ്റ്റൽ ഡെലിവറി ജീവനക്കാരെ കൂടി നിയമിക്കുന്നു. 2026 ലെ…

2 hours ago

56 ദിവസം തുടർച്ചയായ മഴ; അയർലണ്ടിൽ പുതിയ റെക്കോർഡ്

അയർലണ്ടിൽ തുടർച്ചയായി 56 ദിവസം പെയ്ത മഴ പുതിയ ദേശീയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. 2026 ജനുവരി 1 മുതൽ ഫെബ്രുവരി…

4 hours ago

നാൻസി ഗുത്രി തിരോധാനം 25 ദിവസം പിന്നിടുന്നു,  വിവരം നൽകുന്നവർക്ക് കുടുംബം 10 ലക്ഷം ഡോളർ പ്രതിഫലം

ടെക്സാസ് : പ്രമുഖ അമേരിക്കൻ ടിവി അവതാരക സവന്ന ഗുത്രിയുടെ മാതാവ് നാൻസി ഗുത്രി (84) ട്യൂസണിലെ വസതിയിൽ നിന്ന്…

6 hours ago

സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗത്തിനിടെ ഇൽഹാൻ ഒമറിന്റെ അതിഥി അറസ്റ്റിൽ; ജനാധിപത്യത്തിന് ഭീഷണിയെന്ന് ഒമർ

വാഷിംഗ്ടൺ ഡി.സിയിൽ നടന്ന 'സ്റ്റേറ്റ് ഓഫ് ദി യൂണിയൻ' പ്രസംഗത്തിനിടെ മിനസോട്ട പ്രതിനിധി ഇൽഹാൻ ഒമറിന്റെ അതിഥി അലിയ റഹ്മാൻ…

6 hours ago

ഡാലസിൽ കേരള ലിറ്റററി സൊസൈറ്റി സാഹിത്യ ചർച്ച സംഘടിപ്പിച്ചു

ഡാലസ്: കേരള ലിറ്റററി സൊസൈറ്റി  ഡാലസിന്റെ ഫെബ്രുവരി മാസത്തെ പ്രതിമാസ സാഹിത്യ ചർച്ചയും അംഗങ്ങളുടെ സർഗ്ഗാത്മക സംഗമവും റോലറ്റിൽ വെച്ച്…

6 hours ago

70 വയസ്സുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതി മെൽവിൻ ട്രോട്ടറുടെ (65) വധശിക്ഷ ഫ്ലോറിഡയിൽ നടപ്പാക്കി

ഫ്ലോറിഡ:1986-ൽ 70 വയസ്സുകാരിയായ വിർജി ലാംഗ്ഫോർഡിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി മെൽവിൻ ട്രോട്ടറുടെ(65) വധശിക്ഷ ഫ്ലോറിഡയിൽ നടപ്പാക്കി. ഫെബ്രുവരി…

7 hours ago