ശ്രീനഗർ: ഫെയ്സ്ബുക്ക് ഉൾപ്പെടെ 89 ആപ്പുകൾ സ്മാർട്ട് ഫോണിൽ നിന്നും നീക്കം ചെയ്യാൻ ജവാൻമാർക്ക് നിർദ്ദേശവുമായി ഇന്ത്യൻ സൈന്യം രംഗത്ത്. ഇന്ത്യൻ സൈന്യത്തിന്റെ വിവരങ്ങൾ ചോർത്താൻ പാക്കിസ്ഥാൻ,ചൈന എന്നീ രാജ്യങ്ങൾ പദ്ധതിയിടുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നാണ് ഇത്തരം ഒരു നടപടി.
ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്രൂകോളർ എന്നിവയുൾപ്പെടെയുള്ള 89 ആപ്പുകൾ ഫോണിൽ നിന്നും നീക്കം ചെയ്യാനാണ് സൈന്യത്തിന്റെ നിർദ്ദേശം. നിർദ്ദേശത്തിൽ ജൂലൈ 15 ന് ഉള്ളിൽ ആപ്പുകൾ നീക്കം ചെയ്യാനാണ് പറഞ്ഞിരിക്കുന്നത്. ഇതിൽ എന്തെങ്കിലും വീഴ്ച വരുത്തിയാൽ കർശന നടപടി നേരിടേണ്ടി വരുമെന്നും നിർദ്ദേശത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
നിർദ്ദേശത്തിൽ സോഷ്യൽ മീഡിയ ആപ്ലിക്കേഷന് പുറമേ ന്യൂസ് ആപ് ആയ ഡെയ്‌ലി ഹണ്ട്, കൗച്ച് സര്‍ഫിംഗ്, ട്വിറ്റർ എന്നിവയും പബ്ജി പോലുള്ള ഗയിമുകളും നീക്കം ചെയ്യാനും പറഞ്ഞിട്ടുണ്ട്. 59 ചൈനീസ് ആപ്പുകൾക്ക് രാജ്യം നിരോധനം ഏർപ്പെടുത്തിയതിന്റെ പിന്നാലെയാണ് ജവാന്മാർക്ക് ഈ നിർദ്ദേശം നൽകിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…