ഇന്ത്യ 37 ആഫ്രിക്കന്‍ രാജ്യങ്ങളിലായി 194 വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കിയതായി വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. നിലവില്‍ 29 രാജ്യങ്ങളിലായി 77 പദ്ധതികള്‍ നടപ്പിലാക്കി വരികയാണ്. ഏകദേശം 11.6 ബില്യണ്‍ ഡോളറാണ് ഈ പദ്ധതികളുടെ ആകെ ചെലവ്. സിഐഐ-എക്‌സിം ബാങ്ക് ഇന്ത്യ-ആഫ്രിക്ക പ്രോജക്റ്റ് പാര്‍ട്ണര്‍ഷിപ്പ് കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
അടിസ്ഥാന സൗകര്യവികസനം, കണക്റ്റിവിറ്റി, നൈപുണ്യവികസനം, സുരക്ഷാ-ആരോഗ്യ മേഖലകള്‍ തുടങ്ങിയവയ്ക്ക് ധനസഹായമായി ഇന്ത്യ വിവിധ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക്് 700 മില്യണ്‍ ഡോളര്‍ നല്‍കിയതായി അദ്ദേഹം പറഞ്ഞു. നൈപുണ്യമുള്ള പരിശീലനം സിദ്ധിച്ച ആളുകളെയാണ് ആഫ്രിക്കയ്ക്ക് ഇപ്പോള്‍ ആവശ്യമെന്നും അത് കൈവരിക്കാനുള്ള സഹായം ഇന്ത്യ നല്‍കി വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കോവിഡ് കാലത്ത് 85 രാഷ്ട്രങ്ങള്‍ക്കാണ് ഇന്ത്യ മെഡിക്കല്‍ സഹായം നല്‍കിയത്. അതില്‍ 25 എണ്ണം ആഫ്രിക്കന്‍ രാജ്യങ്ങളാണ്. 10 മില്യണ്‍ ഡോളര്‍ വില വരുന്ന 150 ടണ്‍ മരുന്നാണ് ആഫ്രിക്കയിലേക്ക് ഇന്ത്യ കയറ്റി അയച്ചത്.
The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…