ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 23000 പിന്നിട്ടിരിക്കുകയാണ്, ഏറ്റവും ഒടുവില്‍ ലഭിച്ച വിവരം അനുസരിച്ച് 23077ആണ് വൈറസ് ബാധിതര്‍. മരണസംഖ്യ 718 ലെത്തി, കഴിഞ്ഞ ദിവസം രാജ്യത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് 1684 പേര്‍ക്കാണ്.
37 പേര്‍ക്ക് 24 മണിക്കൂറിനിടെ ജീവന്‍ നഷ്ടമാവുകയും ചെയ്തു. രാജ്യത്ത് 4748 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ ചികിത്സയിലുള്ളത് 17610 പേരാണ്.
മഹാരാഷ്ട്രയാണ് ഇന്ത്യയില്‍ കൊറോണ വൈറസ് വ്യാപനം രൂക്ഷമായ സംസ്ഥാനം. ഇവിടെ 6430 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 283 പേരാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്.
ഇവിടെയുള്ള 6430 കൊറോണ ബാധിതരില്‍ 4025 പേരും മുംബയിലാണ്. മുംബയിലെ ധാരാവിയില്‍ കൊറോണ ബാധിതരുടെ എണ്ണം 214 ആണ്, ഏഷ്യയിലെ ഏറ്റവും വലിയ തെരുവായ ഇവിടെ താമസിക്കുന്നത് എട്ട് ലക്ഷത്തോളം പേരാണ്. ഇവിടെ കൊറോണ ബാധയെ തുടര്‍ന്ന് 13 പേരാണ് മരിച്ചത്.
മഹാരാഷ്ട്രയ്ക്ക് പിന്നില്‍ നില്‍ക്കുന്ന ഗുജറാത്തില്‍ രോഗ ബാധിതര്‍ 2376 ആണ്. മരണ സംഖ്യ 112 ആണ്, ഇവിടെ രോഗമുക്തി നേടിയത് 258 പേരാണ്.
രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ 2376 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 50 പേരാണ് മരിച്ചത്.
മധ്യപ്രദേശില്‍ 1699 പേരില്‍ രോഗബാധ സ്ഥിരീകരിച്ചു. മരണസംഖ്യ 80 ആണ്. ആന്ധ്ര പ്രദേശില്‍ 895 പേരില്‍ രോഗബാധ സ്ഥിരീകരിച്ചു. ഇവിടെ 27 പേരാണ് മരിച്ചത്. തമിഴ്നാട്ടില്‍ കൊറോണ ബാധയെതുടര്‍ന്നു 20 പേര്‍ മരിച്ചു. ഇവിടെ രോഗബാധിതര്‍ 1683 ആണ്. കര്‍ണാടകയില്‍ 445 പേരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 17 പേര്‍ മരിക്കുകയും ചെയ്തു.
കേരളത്തില്‍ 447 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. മൂന്ന് പേരാണ് ഇതുവരെ സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. ഇതില്‍ നാലുമാസം പ്രായമായ കുഞ്ഞും ഉള്‍പ്പെടുന്നു.
ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റ് നൽകുന്നതിനുള്ള പുതിയ തീയതികൾ പ്രഖ്യാപിച്ചു.ബാങ്ക് അവധിക്കാല പുനഃക്രമീകരണം കാരണം പേയ്‌മെന്റ് തീയതികളിൽ ഉണ്ടാകാവുന്ന മാറ്റങ്ങൾ ഉൾപ്പെടെ,…
അയർലണ്ടിൽ ഡ്രൈവർ തിയറി ടെസ്റ്റ് (BW) എഴുതാനായി ഇനി മുതൽ മലയാളം വോയ്‌സ് ഓവറും തെരഞ്ഞെടുക്കാം. .കാറുകൾ, ട്രാക്ടറുകൾ, വർക്ക്…
NAAS ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂ ഇയർ ആഘോഷം "Tharangam 2026" ജനുവരി 10ന്. Curagh ഹാളിൽ നടക്കുന്ന…
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ കുടുംബത്തിന് പിന്തുണയേകാൻ സുമനസ്സുകളുടെ സഹായം തേടുന്നു. Ballincurig നഴ്‌സിംഗ്…
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…
മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…