India

വിനോദ സഞ്ചാരികൾക്ക് കൗതകമുണർത്തി ഇന്ത്യയിലെ ആദ്യത്തെ ഇഗ്ലൂ കഫെ കശ്മീരിൽ

യാത്ര, ടൂറിസം, ഭക്ഷണം ഇവയെല്ലാം ഇഷ്ടപെടാത്ത ആരുണ്ട്. കോവിഡ് കാലഘട്ടത്തിൽ ഒരു ഇടവലിക്കു ശേഷം ഹോട്ടലുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും തുറന്നിരിക്കുകയാണ്. അതേസമയം യാത്രാ സാഹചര്യം ഉയർന്നത്, പുതിയ കഫേകളും റെസ്റ്റോറന്റുകളും തുറക്കുന്നതിന്റെ നിരക്ക് മുമ്പെങ്ങുമില്ലാത്തവിധം വർദ്ധിച്ചിരിക്കുകയാണ്.

ഇപ്പോഴിതാ ഇഗ്ലൂ കഫേ എന്ന ഒരു കിടിലൻ ആശയം കൊണ്ടുവന്നിരിക്കുകയാണ് സയ്യിദ് വസീം ഷാ എന്ന സംരംഭകൻ. കശ്മീരിലെ ട്രെക്കിംഗ്, സ്കീയിംഗ് കൊളഹോയിലെ റിസോര്‍ട്ടിനോട് ചേര്‍ന്നാണ് ഇഗ്ലൂ കഫേ ഒരുക്കിയിരിക്കുന്നത്. 22 അടി വീതിയും 13 അടി ഉയരവുമാണ് ഈ ഇഗ്ലൂ കഫെയ്ക്കുള്ളത്.

റിസോര്‍ട്ടിലെത്തുന്ന ടൂറിസ്റ്റുകളെ ആകര്‍ഷിയ്ക്കാനായിരുന്നു ഇങ്ങനെയൊരു കഫേ ഒരുക്കിയത്. സമൂഹ മാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കു വച്ചതോടെ ഇഗ്ലൂ കഫെ അന്വേഷിച്ചെത്തുന്നവരുടെ എണ്ണം കൂടി. മേശയും ഇരിപ്പിടങ്ങളും എല്ലാം മഞ്ഞുകട്ടകൾ കൊണ്ട് നിർമ്മിച്ചതാണ്. ഇരിപ്പിടങ്ങൾക്കു മുകളിലായി മൃഗ തോൽ വിരിച്ചിട്ടുണ്ട്.

Newsdesk

Recent Posts

ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം തലയ്ക്ക് താഴെ തലയിണവച്ചു; മിസൗറിയിൽ അഫ്ഗാൻ സ്വദേശി പിടിയിൽ

ജെഫേഴ്സൺ സിറ്റി: അമേരിക്കയിലെ മിസൗറിയിൽ സംശയത്തെത്തുടർന്ന് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ 46-കാരനായ മലംഗ് ജാൻ അക്ബരിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന്…

8 hours ago

ഐസ് (ICE) വെടിവെപ്പിനെതിരെ ടെക്സസ്സിലെ ഡാളസ് പ്ലാനോയിൽ വൻ പ്രതിഷേധം

പ്ലാനോ (ഡാളസ്): മിനിയാപൊളിസിലുണ്ടായ വെടിവെപ്പുകളിൽ പ്രതിഷേധിച്ച് ഡാലസിലെ പ്ലാനോയിൽ നൂറുകണക്കിന് ആളുകൾ തെരുവിലിറങ്ങി. ശനിയാഴ്ച ഉച്ചതിരിഞ്ഞ് പ്ലാനോയിലെ പ്രധാന കവലയായ…

8 hours ago

അമേരിക്കൻ പൗരത്വ രേഖകൾ നൽകിയിട്ടും യുവതിയെ വിട്ടയച്ചില്ല; കാലിൽ നിരീക്ഷണ ഉപകരണം ഘടിപ്പിച്ച് ഐസ് (ICE)

മേരിലാൻഡ്: താൻ അമേരിക്കൻ പൗരയാണെന്ന് തെളിയിക്കുന്ന ജനന സർട്ടിഫിക്കറ്റും മറ്റ് രേഖകളും ഹാജരാക്കിയിട്ടും, 22-കാരിയായ യുവതിയെ 25 ദിവസം തടവിലിടുകയും…

8 hours ago

ഡോ. വിൻ ഗുപ്തയ്ക്ക് റട്‌ഗേഴ്‌സ് സർവകലാശാലയുടെ ആദരം; ലൗട്ടൻബെർഗ് അവാർഡ് സമ്മാനിക്കും

ന്യൂ ബ്രൺസ്‌വിക്ക് (ന്യൂജേഴ്‌സി): പ്രശസ്ത ആരോഗ്യനയ വിദഗ്ധനും ഡോക്ടറുമായ വിൻ ഗുപ്തയെ 2026-ലെ 'സെനറ്റർ ഫ്രാങ്ക് ആർ. ലൗട്ടൻബെർഗ്' (Senator…

8 hours ago

വിർജീനിയയ്ക്ക് ആദ്യ വനിതാ ഗവർണർ; ചരിത്രം കുറിച്ച് അബിഗയിൽ സ്പാൻബർഗർ

വിർജീനിയയ്ക്ക് ആദ്യ വനിതാ ഗവർണർ; ചരിത്രം കുറിച്ച് അബിഗയിൽ സ്പാൻബർഗർറിച്ച്മണ്ട്: അമേരിക്കയിലെ വിർജീനിയ സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു വനിത ഗവർണർ…

8 hours ago

മതപ്രവർത്തകർക്കുള്ള യുഎസ് റീ-എൻട്രി നിയമങ്ങളിൽ ഇളവ്വിദേശത്തുള്ള ആയിരക്കണക്കിന് മതപ്രവർത്തകർക്ക് ആശ്വാസം

വാഷിംഗ്ടൺ:യുഎസ് ഡിപ്പാർട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS) വിദേശത്തുള്ള ആയിരക്കണക്കിന് മതപ്രവർത്തകർക്ക് വലിയ ആശ്വാസം നൽകുന്ന ഇടക്കാല അന്തിമ ചട്ടം…

11 hours ago