റാഞ്ചി: ഝാർഖണ്ഡിലെ രാംഗഡ് ജില്ലയിലാണ് മൂന്നുമാസം പ്രായമായ കുഞ്ഞ് മരിച്ചത്. വിവിധ രോഗങ്ങളിൽ നിന്നുള്ള പ്രതിരോധ വാക്സിനായ പെന്റാ-2 കുത്തിവയ്പിനു ശേഷമാണ് മൂന്ന് മാസം പ്രായമായ ആൺകുഞ്ഞ് മരിച്ചതെന്നാണ് രാംഗഡ് സിവിൽ സർജനായ ഡോ.നീലം ചൗധരി അറിയിച്ചത്.
ഇക്കഴിഞ്ഞ ഫെബ്രുവരി ആറിനായിരുന്നു സംഭവം. പത്രാറ്റുവിൽ നിന്നുള്ള രോഹിത് മഹാറ്റോ എന്നയാളുടെ കുഞ്ഞാണ് മരിച്ചത്. ഗോലയിലെ ഒരു സർക്കാർ ഹെൽത്ത് സെന്ററിൽ നിന്നാണ് കുഞ്ഞിന് വാക്സിനേഷനെടുത്തത്. പിന്നാലെ കുഞ്ഞിന്റെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ജില്ല ഗ്രാമീണ ആരോഗ്യ ഉദ്യോഗസ്ഥനായ ഡോ.വിനയ് ശർമയുടെ നേതൃത്തിലാണ് അന്വേഷണം.
വാക്സിനേഷൻ മൂലം ഒരു കുട്ടി മരണപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രാദേശിക പ്രതിനിധി മിഥിലേഷ് സിംഗ് അറിയിച്ചിട്ടുണ്ട്. എന്നാൽ വാക്സിനേഷൻ സുരക്ഷിതമാണെന്നും മറ്റു കുട്ടികൾക്ക് അത് നൽകി വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആസന്നമായ ക്രിസ്മസ് രാവുകൾക്ക് ഹരം പകരാൻ ഒരടിച്ചുപൊളി ഗാനമെത്തുന്നു. ബത് ലഹേമിലെ തൂവെള്ള രാത്രിയിൽ..... എന്നു തുടങ്ങുന്ന മനോഹരമായഗാനമാണ് എത്തിയിരിക്കുന്നത്.…
ഉബർ നിശ്ചിത നിരക്കുകൾക്കെതിരെ ഡബ്ലിനിൽ ഇന്ന് വൈകുന്നേരം ടാക്സി ഡ്രൈവർമാർ വീണ്ടും പ്രതിഷേധം നടത്തും.വൈകുന്നേരം 4.30 മുതൽ പ്രതിഷേധം സംഘടിപ്പിക്കും.…
സഞ്ചാര്‍ സാഥി ആപ്പില്‍ നിലപാട് തിരുത്തി കേന്ദ്രം. സഞ്ചാര്‍ സാഥി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര ടെലികോം…
An Garda Síochána രാജ്യവ്യാപകമായി സ്ഥിരം തസ്തികകളിൽ എക്സിക്യൂട്ടീവ് ഓഫീസർമാരെ നിയമിക്കുന്നു. പ്രാരംഭ ശമ്പളം പ്രതിവർഷം €37,919. അപേക്ഷകൾ നൽകാനുള്ള…
ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റ്, ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റ്, ഇൻട്രാ-കോർപ്പറേറ്റ് ട്രാൻസ്ഫറി ഐറിഷ് എംപ്ലോയ്‌മെന്റ് പെർമിറ്റ് ഉടമകൾ, റിസർച്ചേഴ്‌സ് ഓൺ…
ഡബ്ലിൻ: കലാ, സാഹിത്യ, സാംസ്‌കാരിക, സാമൂഹ്യ രംഗങ്ങളിലെ സമഗ്ര സംഭാവനക്കുള്ള 2025 ലെ ഡോ. അംബേദ്കർ സാഹിത്യ ശ്രീ ദേശീയ…