എസ്.പി ബാലസുബ്രഹ്മണ്യത്തിന് ഭാരതരത്ന പുരസ്കാരം നൽകി ആദരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി ജഗൻമോഹൻ റെഡ്ഡി

ഹൈദരാബാദ്: അന്തരിച്ച ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന് ഭാരതരത്ന പുരസ്കാരം നൽകി ആദരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി. എസ്പിബിയുടെ വിയോഗം ഇന്ത്യയിലെ ആരാധകർക്കും സംഗീതപ്രേമികൾക്കും മാത്രമല്ല ലോകത്തിലെ തന്നെ സംഗീത കൂട്ടായ്മയ്ക്ക് വലിയ നഷ്ടമാണെന്നും ജഗൻമോഹൻ കത്തിൽ കുറിച്ചു.

“അദ്ദേഹത്തിന്റെ അദ്ഭുതകരമായ നേട്ടങ്ങളുടെ അനന്തമായ കഥ സംഗീതത്തിന് അതീതമാണ്. സമാനതകളില്ലാത്ത കഴിവുകളാൽ ശ്രീ എസ്പി ബാലസുബ്രഹ്മണ്യം രചനകളെ ഗംഭീര തലത്തിലേക്ക് ഉയർത്തി. അദ്ദേഹത്തിന്റെ അകാല വേർപാട് ഇന്ത്യയിൽ താമസിക്കുന്ന ആരാധകർക്കും സെലിബ്രിറ്റികൾക്കും വളരെയധികം ദുരിതം സൃഷ്ടിക്കുക മാത്രമല്ല, അന്താരാഷ്ട്ര സംഗീത സാഹോദര്യത്തെയും ബാധിച്ചു”, ജഗൻമോഹൻ റെഡ്ഡി കത്തിൽ കുറിക്കുന്നു.

സംഗീതമേഖലയ്ക്ക് നൽകിയ അനവധിയായ സംഭാവനകൾ പരിഗണിച്ച് എസ്പിബിക്ക് ഭാരതരത്ന നൽകണമെന്ന് പ്രധാനമന്ത്രിക്കുള്ള കത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ആവശ്യപ്പെടുന്നു. സെപ്റ്റംബർ 25ന് ചെന്നൈയിലെ എംജിഎം ആശുപത്രിയിൽ വച്ചായിരുന്നു എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ അന്ത്യം. ഈ മാസം ഏഴാം തീയതി എസ്പിബി കൊവിഡ് മുക്തനായെങ്കിലും പ്രമേഹ സംബന്ധമായ പ്രശ്നങ്ങളാണ് ആരോഗ്യനില വഷളാക്കിയത്. വിദേശ ഡോക്ടർമാരുടെ ഉപദേശം അടക്കം തേടിയെങ്കിലും ഒന്നും ഫലം കണ്ടിരുന്നില്ല.

അമ്പതുവർഷത്തോളം നീണ്ട ബാലസുബ്രഹ്മണ്യത്തിന്‍റെ സംഗീത ജീവിതം ലോക സംഗീത മേഖലയിൽ തന്നെ ചെലുത്തിയ സ്വാധീനം വളരെ വലുതായിരുന്നു.  മാതൃഭാഷയായ തെലുങ്കിൽ മാത്രം നാൽപ്പതിനായിരത്തിലധികം ഗാനങ്ങൾ എസ്.പി.ബി ആലപിച്ചിട്ടുണ്ട്. ഇതുകൂടാതെ തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലും അദ്ദേഹം നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് എസ്.പി ബാലസുബ്രഹ്മണ്യം ജനിച്ചത്.

Newsdesk

Recent Posts

ലെറ്റർകെന്നിയിൽ ലാസ്യ കലാക്ഷേത്രയുടെ പ്രൊഫഷണൽ ഭരതനാട്യം ക്ലാസുകൾക്ക് തുടക്കം

ലെറ്റർകെന്നി: ഇന്ത്യൻ ശാസ്ത്രീയ നൃത്തരൂപമായ ഭരതനാട്യത്തിന്റെ പാരമ്പര്യവും സൗന്ദര്യവും പുതുതലമുറയിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെ ലെറ്റർകെന്നിയിൽ ലാസ്യ കലാക്ഷേത്രയുടെ പ്രൊഫഷണൽ…

3 hours ago

കിൽക്കെന്നി മലയാളി അസോസിയേഷന് നവനേതൃത്വം

കിൽക്കെന്നി (അയർലൻഡ്): അയർലൻഡിലെ പ്രമുഖ മലയാളി സാമൂഹിക സാംസ്കാരിക കൂട്ടായ്മകളിലൊന്നായ കിൽക്കെന്നി മലയാളി അസോസിയേഷന് (KMA) പുതിയ ഭരണസമിതി നിലവിൽ…

4 hours ago

അയർലണ്ടിൽ കത്തോലിക്കാ ബിഷപ്പുമാരുടെ എണ്ണം ഗണ്യമായി കുറയും; രൂപതകളുടെ പുനഃസംഘടനയ്ക്ക് സാധ്യത

അയർലണ്ടിലെ കത്തോലിക്കാ സഭയിൽ ബിഷപ്പുമാരുടെ എണ്ണം ഗണ്യമായി കുറയാൻ സാധ്യത. സഭയുടെ ഭരണസംവിധാനത്തിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായാണ് ഈ…

5 hours ago

മൈക്രോസോഫ്റ്റിൽ വൻ മാറ്റത്തിന് നീക്കം; 60,000 ജീവനക്കാർക്ക് സ്വമേധയാ പിരിഞ്ഞു പോകാം

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിലെ വൻ നിക്ഷേപങ്ങൾക്കും ചെലവ് നിയന്ത്രണത്തിനുമിടയിൽ ജീവനക്കാർക്ക് സ്വമേധയാ ജോലി വിടുന്നതിനുള്ള സാമ്പത്തിക പാക്കേജ് വാഗ്ദാനം…

6 hours ago

നിയമവിരുദ്ധ പടക്കങ്ങൾ വിപണിയിൽ വ്യാപകം; ഹാലോവീനിന് മുന്നോടിയായി ഗാർഡയുടെ മുന്നറിയിപ്പ്

ഹാലോവീൻ ആഘോഷങ്ങൾ അടുത്തിരിക്കെ, സുരക്ഷിതമല്ലാത്ത പടക്കങ്ങൾ വിപണിയിൽ വ്യാപകമായി ലഭിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അയർലണ്ടിലെ ഗാർഡ (Gardaí). ശക്തിയേറിയ പടക്കങ്ങളും തകരാറുള്ള…

1 day ago

അയർലണ്ടിൽ സൗജന്യ ജിപി സേവനം ലഭിക്കുമോ? യോഗ്യത പരിശോധിക്കാൻ HSEയുടെ പുതിയ കാൽക്കുലേറ്റർ

അയർലണ്ടിൽ സൗജന്യമായി ജിപിയെ (GP) കാണാനുള്ള അർഹതയുണ്ടോ എന്ന് പൊതുജനങ്ങൾക്ക് എളുപ്പത്തിൽ പരിശോധിക്കാനായി പുതിയ ഓൺലൈൻ കാൽക്കുലേറ്റർ അവതരിപ്പിച്ച് ഹെൽത്ത്…

1 day ago