കൊച്ചി: ഇസ്‌ലാമിക് സ്റ്റേറ്റ് സംഘടനയില്‍ ചേരുകയും അവര്‍ക്ക് വേണ്ടി യുദ്ധചെയ്യുകയും ഭീകരപ്രവര്‍ത്തനം നടത്തുകയും ചെയ്ത കുറ്റക്കാരനെന്ന് തെളിയിക്കപ്പെട്ട മലയാളിയായ സു്ഹാനി ഹാജാ മൊയ്തീനു കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.
ഐ.എസില്‍ ചേരുകയും ഇറാഖിനെതരെ ആയുധ പേരാട്ടമുള്‍പ്പെടയുള്ള കാര്യങ്ങളില്‍ പങ്കുചേരുകയും റിക്രൂട്ടിങ് പദ്ധതികളില്‍ പങ്കാളിയാവുകയും ചെയ്തുവെന്ന പേരിലായിരുന്നു കേസ്. തുടര്‍ന്ന് ജീവപര്യന്തം ജയില്‍ ശിക്ഷയും 2.10 ലക്ഷം രൂപ പിഴയടക്കുവാനും കോടതി വിധിയുണ്ടായി. യു.എ.പി.എ 20-ാം വകുപ്പു പ്രകാരമാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം 125, 122, 120, ബി വകുപ്പുകളാണ് ചുമത്തിയത്. കൂട്ടത്തില്‍ യു.പി.എ. 20, 38, 39 വകുപ്പുകളും ചുമത്തിയിരുന്നു. സുബ്ഹാനി ഏറെക്കാലം ഇറാഖിലെ മോസൂളിലും സിറിയയിലും തന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ചിരുന്നു.
2015 ലായിരുന്നു സുബ്ഹാനി തുര്‍ക്കി വഴി മോസൂളിലേക്ക് ഐ.എസ് പ്രവര്‍ത്തനത്തിനായി ചെന്നത്. തുടര്‍ന്ന് ഏറെക്കാലം മോസൂളിലെ ഐ.എസ്. താവളത്തില്‍ ആയുധപരശീലനവും മറ്റു യുദ്ധമുറകളും അഭ്യസിച്ചു. തുടര്‍ന്നാണ് മോസൂളില്‍ ഇറാഖിനെതിരെ യുദ്ധം ചെയ്യുന്നതിനായി വിന്യസിക്കപ്പെട്ടത് എന്നും തെളിവുകള്‍ ലഭിച്ചു. കണ്ണൂരില്‍ ദേശവിരുദ്ധപ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ അറസ്റ്റു ചെയ്തവരുടെ കൂട്ടത്തില്‍ സുബ്ഹാനിയും പിടിക്കപ്പെട്ടതിന് ശേഷമാണ് ഈ ഭീകരനെപ്പറ്റിയുള്ള മറ്റു വിവരങ്ങള്‍ എന്‍.ഐ.എയ്ക്ക് ലഭിക്കുന്നത്.
രഞ്ജിത്ത് സംവിധാനം ചെയുന്ന, സമീപകാല മലയാള സിനിമയിലെ റിയലിസ്റ്റിക്ക് ആക്ഷൻ തില്ലർ എന്നു വിശേഷിപ്പിക്കാവുന്ന ലോ ആൻ്റ് ഓർഡർ (Law…
"ഹായ് ഫ്രണ്ട്‌സ് നമസ്കാരം ... ഞാൻ നിങ്ങളുടെ സ്വപ്നേഷ്... പുത്തൻകുരിശ് സെൽഫ് ട്രീറ്റ്മെൻ്റ് ഹോസ്പിറ്റലിന് എതിർ വശത്തായി പഞ്ഞിക്കൽ പാപ്പി പുതുതായി…
കാഠ്‌മണ്ഡു: നേപ്പാളിൽ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ എണ്ണം 903 ആയി ഉയർന്നതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.…
ആദ്യമായി വീട് വാങ്ങുന്നവരാണ് വിപണിയുടെ പ്രധാന ശക്തി; വീടുകളുടെ വില ഇനിയും ഉയരുമെന്ന് ക്യാപ്റ്റൻ റെനി ജോസഫ് QFA അയർലണ്ടിലെ…
വിനീത് ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന ചടങ്ങ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണത്തിന് ആഗസ്റ്റ് മുപ്പത് ഞായറാഴ്ച്ച…
അയർലണ്ടിൽ ബസ് ഡ്രൈവർമാരുടെ ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് നടത്താൻ വിസ്റ്റ കരിയർ സൊല്യൂഷൻസ്. യൂറോപ്യൻ യൂണിയൻ/അയർലണ്ട് ഡ്രൈവിംഗ് ലൈസൻസുള്ള പരിചയസമ്പന്നരായ ഡ്രൈവർമാർക്കാണ്…